Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിയുടെ ആദ്യ കാമുകി ആരെന്ന് അറിയുമോ?

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ മാത്രമല്ല, ലോക ക്രിക്കറ്റിലും ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് വിരാട് കോലിയെക്കുറിച്ചാണ്. കളിജീവിതത്തിലെ ഏറ്റവും ഉന്നതമായ ഫോമിലാണ് ഇപ്പോള്‍ കോലി. ഐപിഎല്ലില്‍ വെറും പതിനഞ്ച് ടി20 മത്സരങ്ങള്‍ക്കിടയില്‍ 4 സെഞ്ച്വറികളും അതിനേക്കാള്‍ അര്‍ധസെഞ്ച്വറികളും നേടിയ കോലി ലോകത്തിലെ ഒന്നാംനമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന വിശേഷണത്തിന് തീര്‍ത്തും അര്‍ഹനാണ്.

മാധ്യമങ്ങളിലെ നിറഞ്ഞ സാന്നിധ്യമായതുകൊണ്ടുതന്നെ കോലിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും ഇപ്പോള്‍ ആരാധകര്‍ സംസാരിക്കുന്നുണ്ട്. കഴിഞ്ഞദിവസം നടന്ന ഒരു ഇന്റര്‍വ്യൂവില്‍ തന്റെ ആദ്യ കാമുകിയെക്കുറിച്ചും കോലി വെളിപ്പെടുത്തി. എന്നാല്‍ അത് ഒരു വണ്‍വേ പ്രേമം ആണൈന്നുമാത്രം.

virat-kohli

അനുഷ്‌കയ്ക്ക് മുന്‍പ് ആദ്യ കാമുകി ആരാണെന്ന ചോദ്യത്തിന് കരിഷ്മ കപൂര്‍ എന്നായിരുന്നു ഉത്തരം. കോലിയുടെ കൗമാരകാലത്ത് ബോളിവുഡിലെ താര റാണിയായിരുന്ന കരിഷ്മയ്ക്ക് അക്കാലത്ത് ഒട്ടേറെ ആരാധകരും ഉണ്ടായിരുന്നു. കരിഷ്മയോട് ഇത്തിരി ആരാധന കൂടിയ ഒരാളായിരുന്നു താനെന്ന് കോലി തുറന്നു പറഞ്ഞു.

അന്ന് അതേക്കുറിച്ച് കരിഷ്മയ്ക്ക് അറിയില്ലെങ്കിലും ഇന്നിപ്പോള്‍ അക്കാര്യം കരിഷ്മ അറിഞ്ഞുകാണുമെന്നുറപ്പാണ്. അന്നത്തെ തന്റ കുഞ്ഞാരാധകനോട് ഇന്നിപ്പോള്‍ തിരിച്ചൊരു പ്രേമം കരിഷ്മയ്ക്ക് തോന്നിയേക്കില്ല. ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുമായി ദീര്‍ഘനാള്‍ പ്രണയത്തിലായിരുന്ന കോലി പ്രണയത്തകര്‍ച്ചയ്ക്കുശേഷം ഇപ്പോള്‍ ഏകനാണ്. കാമുകിയുമായി വേര്‍പിരിഞ്ഞതിനുശേഷമായിരുന്നു ക്രിക്കറ്റില്‍ കോലിയുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തുവന്നതും.

Story first published: Thursday, May 26, 2016, 10:25 [IST]
Other articles published on May 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+