വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരാണ് സിമ്രാന്‍ ഖോസ്ല? ഉന്മുക്ത് ചന്ദിന്റെ മനസ് കീഴടക്കിയ സുന്ദരിയെക്കുറിച്ചറിയാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റനായ ഉന്മുക്ത് ചന്ദിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. ഒരു കാലത്ത് വിരാട് കോലിയുടെ പിന്‍ഗാമിയെന്ന് പോലും വിശേഷിപ്പിക്കപ്പെട്ട താരത്തിന് തന്റെ കരിയര്‍ ദേശീയ തലത്തില്‍ പ്രതീക്ഷിച്ച ഉയരത്തിലേക്കെത്തിക്കാനായില്ല. ഐപിഎല്ലിലടക്കം അവസരം കുറഞ്ഞതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഉന്മുക്ത് അമേരിക്കയില്‍ ക്രിക്കറ്റ് കളിക്കാന്‍ പോയിരുന്നു.

IND vs NZ Test: 'ബാക് ഫൂട്ടില്‍ മാത്രം കളിക്കാനുള്ള ശ്രമം', മായങ്ക് അഗര്‍വാളിന്റെ പിഴവ് ചൂണ്ടിക്കാട്ടി ജാഫര്‍IND vs NZ Test: 'ബാക് ഫൂട്ടില്‍ മാത്രം കളിക്കാനുള്ള ശ്രമം', മായങ്ക് അഗര്‍വാളിന്റെ പിഴവ് ചൂണ്ടിക്കാട്ടി ജാഫര്‍

1

അവിടെ തകര്‍പ്പന്‍ പ്രകടനം നടത്തുകയും ചെയ്തതോടെ ബിഗ്ബാഷ് ലീഗിലേക്കും വിളിയെത്തി.ബിഗ്ബാഷ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് അദ്ദേഹം. ഇൗ സന്തോഷത്തിന് പിന്നാലെയാണ് തന്റെ വിവാഹ വാര്‍ത്തയും അദ്ദേഹം പുറത്തുവിട്ടത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ഉന്മുക്ത് തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. വിവാഹം ചിത്രം പുറത്തായതുമുതല്‍ ഇന്ത്യന്‍ താരത്തിന്റെ ഭാര്യയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു ആരാധകര്‍.

Also Read: വിവാദങ്ങള്‍ സൃഷ്ടിച്ച് നായകസ്ഥാനം ഒഴിഞ്ഞ നാല് ക്രിക്കറ്റ് താരങ്ങളിതാ

2

ഉന്മുക്ത് ചന്ദിന്റെ മനസ് കീഴടക്കി സിമ്രാന്‍ ഖോസ്ലെയെക്കുറിച്ച് കൂടുതലറിയാം. നവംബര്‍ 21നായിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മൂന്ന് വര്‍ഷത്തെ പ്രണയം സാഫല്യം ആകാന്‍ പോകുന്നുവെന്ന് വിവാഹത്തിന് ദിവസങ്ങള്‍ മുമ്പ് സിമ്രാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. കായിക താരമല്ലെങ്കിലും സിമ്രാന്റെ ജോലി കായിക മേഖലയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഫിറ്റ്‌നസ് ട്രെയിനറും നൂട്രീഷന്‍ കോച്ചുമാണ് സിമ്രാന്‍. 28കാരനായ ഉന്മുക്ത് ചന്ദുമായി അഞ്ച് മാസത്തെ പ്രായ വ്യത്യാസം മാത്രമാണ് സിമ്രാനുള്ളത്.

Also Read: IND vs NZ: ഓസീസ്, ഇംഗ്ലണ്ട്, കിവീസ്- എല്ലാവര്‍ക്കുമെതിരേ ഫിഫ്റ്റി! വെല്‍ഡണ്‍ ഗില്‍

3

സാമൂഹ്യ മാധ്യമങ്ങളില്‍ എപ്പോഴും ആക്ടീവായിരിക്കുന്ന വ്യക്തിയാണ് സിമ്രാന്‍.ലൈഫ് സ്റ്റൈല്‍ പരിശീലകയെന്ന നിലയിലും സിമ്രാന്‍ പ്രശസ്തയാണ്. ഇതിനായി സ്വന്തമായൊരു കമ്പിനിയും സിമ്രാന്‍ നടത്തുന്നുണ്ട്. ഈ കമ്പിനിയുടെ ഇന്‍സ്റ്റഗ്രാം പേജിന് 70000ലധികം ഫോളോവേഴ്‌സുമുണ്ട്. ഉന്മുക്തിന് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തണമെങ്കില്‍ ഫിറ്റ്‌നസ് അത്യാവശ്യമാണ്. ആരോഗ്യവാനായി അദ്ദേഹം തുടരാന്‍ ഇനി സിമ്രാന്റെ ഉപദേശങ്ങള്‍ അദ്ദേഹത്തെ സഹായിച്ചേക്കും.

Also Read: IPL 2022: റിഷഭ് പന്ത് ഡല്‍ഹി നായകനായി തുടരും, ധവാനും അശ്വിനും ശ്രേയസും പുറത്തേക്ക്

4

ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന താരമാണ് ഉന്മുക്ത് ചന്ദ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഒന്നുമാവാന്‍ അദ്ദേഹത്തിനായില്ല. 2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുകയും കിരീടത്തിലെത്തിക്കുകയും ചെയ്യാന്‍ ഉന്മുക്തിനായി. ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ സെഞ്ച്വറി നേടിയ ഉന്മുക്ത് ഇന്ത്യയുടെ ഭാവി നായകനായിപ്പോലും വിലയിരുത്തപ്പെട്ടിരുന്നു.

Also Read: IPL 2022: രാഹുല്‍ പഞ്ചാബ് വിടുമെന്നുറപ്പായി, പുതിയ തട്ടകം ആര്‍സിബിയല്ല, ലഖ്‌നൗവെന്ന് സൂചന

ക്ലാസിക് ശൈലിയുള്ള താരം അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനത്തോടെയാണ് ഐപിഎല്ലിലേക്കെത്തിയത്. എന്നാല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായില്ല. ഡല്‍ഹി ക്യാപിറ്റല്‍സ്,മുംബൈ ഇന്ത്യന്‍സ്,രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കൊപ്പം അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ ഐപിഎല്‍ ടീമുകള്‍ ഒഴിവാക്കി. വൈകാതെ ആഭ്യന്തര ക്രിക്കറ്റിലും അദ്ദേഹം നിരാശപ്പെടുത്തുകയായിരുന്നു.

Also Read: IPL 2022: രോഹിതും ബുംറയും മുംബൈയില്‍ തന്നെ, രണ്ടു പേരുടെ കാര്യത്തില്‍ സംശയം- പാണ്ഡ്യമാര്‍ ഇല്ല!

5

ഇതോടെ ആഭ്യന്തര ക്രിക്കറ്റിലും അവസരം കുറഞ്ഞു. ഒടുവില്‍ 28ാം വയസില്‍ ഇന്ത്യന്‍ ക്രിക്കറ്റിനോട് വിടപറഞ്ഞ് അമേരിക്കന്‍ ക്രിക്കറ്റിലേക്ക് ഉന്മുക്ത് ചേക്കേറുകയായിരുന്നു. ബിഗ്ബാഷ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ പഴയ ഫോമിലേക്ക് അദ്ദേഹത്തിന് എത്താന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. അമേരിക്കയില്‍ സിലിക്കോണ്‍ വാലി സ്‌ട്രൈക്കേഴ്‌സ് ടീമിനെ നയിച്ച ഉന്മുക്ത് ചന്ദ് ടീമിനെ കിരീടം ചൂടിക്കുകയും ചെയ്തിരുന്നു. അമേരിക്കയിലെ മൈനര്‍ ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഉന്മുക്ത് കളിച്ചത്. തുടക്കം പതറിയെങ്കിലും 612 റണ്‍സുമായി ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സ് നേടിയത് ഉന്മുക്തായിരുന്നു. ഈ പ്രകടനമാണ് അദ്ദേഹത്തിന് ബിഗ് ബാഷ് ലീഗിലേക്കുള്ള വഴി തുറന്നത്.

Story first published: Thursday, November 25, 2021, 17:33 [IST]
Other articles published on Nov 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X