ആരാണ് ശരിക്കും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബോസ്?
മുംബൈ: ഡങ്കന്‍ ഫ്ളച്ചറാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ബോസ് എന്ന് ക്യാപ്റ്റന്‍ എം എസ് ധോണി. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര തോറ്റ് തുന്നം പാടിയതോടെയാണ് ഫ്ളച്ചറിന്റെ കോച്ചിംഗ് പാടവം ചോദ്യം ചെയ്യപ്പെട്ടത്. എന്നാലും ഒരു ആപത്ത് കാലം വന്നപ്പോള്‍ ക്യാപ്റ്റന്‍ ധോണി കോച്ചിന്റെ കൂടെത്തന്നെ നിന്നു.
ബ്രിസ്‌റ്റോളില്‍ ആദ്യ ഏകദിനത്തിന് മുമ്പായി നടത്തിയ പത്രസമ്മേളനത്തിലാണ് ധോണി ഫ്ളച്ചറെ ടീമിന്റെ ബോസ് എന്ന് വിളിച്ചത്. അടുത്ത ലോകകപ്പില്‍ ഫ്ളച്ചര്‍ തന്നെയായിരിക്കും ഇന്ത്യയുടെ കോച്ച് എന്നും ധോണി പറഞ്ഞു. ധോണി പറഞ്ഞത് പോലെ ഫ്ളച്ചറാണോ ടീം ഇന്ത്യയുടെ ബോസ്, അതോ ഫഌച്ചര്‍ തന്നെ കോച്ചാകും എന്ന് പറഞ്ഞ ധോണിയോ.
അതോ ഇവര്‍ രണ്ടുപേരുമല്ലാതെ വേറെ ആരെങ്കിലുമോ, കാണൂ.

ധോണിയാണോ
ടീം ഇന്ത്യയെ നിയന്ത്രിക്കുന്ന പരമാധികാരി ധോണിയാണ് എന്ന് കരുതുന്നവരുണ്ട്. മറ്റ് ക്യാപ്റ്റന്‍മാര്‍ക്കൊന്നും കിട്ടാത്ത സൗകര്യമാണ് ധോണിക്കുള്ളത്. ടീമില്‍ ധോണിയുടെ ഇഷ്ടക്കാര്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഗ്രൂപ്പ് കളിക്കാര്‍ ടീമിന് പുറത്താകും. ഉദാഹരണം ഗൗതം ഗംഭീര്‍.

അപ്പോള്‍ ഫ്ളച്ചറല്ലേ
ഗാരി കിര്‍സ്റ്റനെപ്പോലെ ഉത്സാഹിയായ ഒരു കോച്ചല്ല ഫ്ളച്ചര്‍. സ്വന്തം നാടായ ഇംഗ്ലണ്ടില്‍ ഇന്ത്യ തോറ്റപ്പോള്‍ നാണം കെട്ടുപോയ ഫ്ളച്ചറാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബോസ് എന്ന് ധോണി മാത്രമേ കരുതുന്നുണ്ടാകൂ.

രവി ശാസ്ത്രിയോ
ഏകദിന ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായി രവി ശാസ്ത്രിയെ നിയമിച്ചത് ഫ്ളച്ചര്‍ക്കുള്ള വ്യക്തമായ സൂചനയാണ്. എന്നാല്‍ താനാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബോസെന്ന് ശാസ്ത്രി പോലും കരുതുന്നുണ്ടാകില്ല.

ശ്രീനിയാണ് താരം
നേരിട്ടായാലും അല്ലാതെയായാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബോസ് അത് ശ്രീനിവാസനാണ്. സുപ്രീം കോടതി ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും വലിച്ച് താഴെയിട്ട ചീനു ഐ സി സി ചെയര്‍മാനായണ് തിരിച്ചുവന്നത്. ശ്രീനിയുടെ തീരുമാനങ്ങള്‍ക്ക് അപ്പുറം പോകാന്‍ തല്‍ക്കാലം ഇന്ത്യന്‍ ക്രിക്കറ്റിന് കഴിയും എന്ന് തോന്നുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications