വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാട്ടുകാരനായ രാഹുലിന്റെ ചീട്ട് കീറിയ മയാങ്ക്... കര്‍ണാടകയുടെ റണ്‍മെഷീന്‍, ഇനി ഇന്ത്യയുടെയും

ആഭ്യന്തര ക്രിക്കറ്റില്‍ ഏറെ റണ്‍സ് നേടിയിട്ടുള്ള താരമാണ് അദ്ദേഹം

By Manu
ആദ്യടെസ്റ്റിൽ തന്നെ വരവറിയിച്ച് മയാങ്ക്. | Oneindia Malayalam

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കണ്ടെത്തലാണ് കര്‍ണാടകയില്‍ നിന്നുള്ള ബാറ്റിങ് സെന്‍സേഷനായ മയാങ്ക് അഗര്‍വാള്‍. നാട്ടുകാരന്‍ കൂടിയായ ലോകേഷ് രാഹുലിന്റെ ചീട്ട് കീറിയാണ് മയാങ്ക് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്.

മയാങ്കിനെ സംബന്ധിച്ചിടത്തോളം അര്‍ഹതയ്ക്കുള്ള അംഗീകാരം കൂടിയാണിത്. താരത്തിന്റെ അരങ്ങേറ്റം അല്‍പ്പം വൈകിപ്പോയെന്ന അഭിപ്രായമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കുള്ളത്. കാരണം, ആഭ്യന്തര ക്രിക്കറ്റില്‍ മാത്രമല്ല ഇന്ത്യന്‍ എ ടീമിനായും തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് മയാങ്ക്.

 മുന്‍ ജൂനിയര്‍ ടീമംഗം

മുന്‍ ജൂനിയര്‍ ടീമംഗം

ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെ മുന്‍ അംഗം കൂടിയാണ് മയാങ്ക്. കര്‍ണാടകയിലെ ബെംഗളൂരുവില്‍ നിന്നുള്ള 27കാരനായ താരം ബിഷപ്പ് കോട്ടണ്‍ ബോയ്‌സ് സ്‌കൂളിലും ജയ്ന്‍ യൂനിവേഴ്‌സിറ്റിയിലുമാണ് തന്റെ പഠനം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐപിഎല്ലിലെയും സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെ അരങ്ങേറിയ മയാങ്ക് പിന്നീട് ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പൂനെ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ക്കായും കളിച്ചു. നിലവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമാണ് താരം.

കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം

കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം

കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബിനായി മയാങ്ക് റണ്‍സ് വാരിക്കൂട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എന്നാല്‍ ഇന്ത്യന്‍ എ ടീമിനായി ഏറെ റണ്‍സ് നേടിയാണ് അദ്ദേഹം ഇതിന്റെ ക്ഷീണം തീര്‍ത്തത്. ഇന്ത്യന്‍ എ ടീം ഇംഗ്ലണ്ടിലും ന്യൂസിലാന്‍ഡിലും ഓസ്്‌ട്രേലിയയുമെല്ലാം പര്യടനം നടത്തിയപ്പോള്‍ മയാങ്ക് തകര്‍പ്പന്‍ പ്രകടനം നടത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും അദ്ദേഹം തിളങ്ങിയിരുന്നു.

295ാമത്തെ താരം

295ാമത്തെ താരം

മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ അരങ്ങേറിയതോടെ ഇന്ത്യക്കായി ടെസ്റ്റില്‍ കളിച്ച 295ാമത്തെ താരമായി മയാങ്ക് മാറി. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ തുറുപ്പുചീട്ടാണ് അദ്ദേഹം. 2014-15 സീസണില്‍ താരത്തിന് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കഠിനാധ്വാനത്തിലൂടെ തന്റെ വീക്ക്‌നെസുകള്‍ മറികടന്ന മയാങ്ക് ശക്തമായ തിരിച്ചുവരവ് നടത്തി
2017-18ലെ രഞ്ജിയിലെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം. എട്ടു കളികളില്‍ നിന്നും 1160 റണ്‍സാണ് മയാങ്ക് വാരിക്കൂട്ടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ 723 റണ്‍സും താരം നേടി. സീസണിലെ ആഭ്യന്തര മല്‍സരങ്ങളില്‍ നിന്നായി 2141 റണ്‍സെടുത്ത് മയാങ്ക് പുതിയ റെക്കോര്‍ഡും സ്ഥാപിച്ചിരുന്നു.

എട്ട് സെഞ്ച്വറികള്‍

എട്ട് സെഞ്ച്വറികള്‍

ഫസ്റ്റ് ക്ലാസ് കരിയറില്‍ 78 ഇന്നിങ്‌സുകളിലായി 50 ശരാശരിയില്‍ 3599 റണ്‍സ് മയാങ്ക് നേടിയിട്ടുണ്ട്. എട്ടു സെഞ്ച്വറികളും 20 അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. ലിസ്റ്റ് എ കരിയറില്‍ 49ന് അടുത്ത് ബാറ്റിങ് ശരാശരിയും അദ്ദേഹത്തിനുണ്ട്.
2017ലെ രഞ്ജിയില്‍ മഹാരാഷ്ട്രയ്‌ക്കെതിരേ പുറത്താവാതെ നേടിയ 304 റണ്‍സാണ് മയാങ്കിന്റെ കരിയറിലെ ഉയര്‍ന്ന സ്‌കോര്‍. കര്‍ണാടയ്‌ക്കൊപ്പം രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, ദിയോധര്‍ ട്രോഫി എന്നിവയടക്കം നിരവധി കിരീടവിജയങ്ങളില്‍ താരം പങ്കാളിയായിട്ടുണ്ട്.

Story first published: Wednesday, December 26, 2018, 7:11 [IST]
Other articles published on Dec 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X