വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരാണ് ടി20യിലെ ഡബിള്‍ സെഞ്ച്വറിവീരന്‍ ഭാട്ടി? ഡബിള്‍ ഇതാദ്യമായല്ല!- താരത്തെ അടുത്തറിയാം

ഡല്‍ഹി ഇലവനു വേണ്ടിയായിരുന്നു ഞെട്ടിക്കുന്ന പ്രകടനം

ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ തരംഗമായിരിക്കുകയാണ് സുബോധ് ഭാട്ടിയെന്ന പേര്. ഇതിനൊരു കാരണം കൂടിയുണ്ട്. ടി20 ഫോര്‍മാറ്റില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് എല്ലാവരെയും അമ്പരപ്പിച്ച താരം കൂടിയാണ് അദ്ദേഹം. ഡല്‍ഹിയില്‍ നടന്ന ഒരു ടി20 ക്ലബ്ബ് ടൂര്‍ണമെന്റില്‍ ഡല്‍ഹി ഇലവനു വേണ്ടിയായിരുന്നുവ 30 കാരനായ ഭാട്ടിയുടെ അവിശ്വസനീയ പ്രകടനം.

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം അവകാശപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനു പോലും സാധിച്ചിട്ടില്ലാത്ത നേട്ടമാണ് ഭാട്ടി കൈവരിച്ചിരിക്കുന്നത്. ഇനിയൊരു പക്ഷെ മറ്റൊരു ക്രിക്കറ്റര്‍ക്കു ടി20യില്‍ ഡബിള്‍ സെഞ്ച്വറി കുറിക്കാനാവുമോയെന്ന കാര്യം പോലും സംശയമാണ്. ഭാട്ടിയെക്കുറിച്ച് കൂടുതലറിയാം.

 ടി20 ഡബിള്‍ ഇതാദ്യമായല്ല

ടി20 ഡബിള്‍ ഇതാദ്യമായല്ല

ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാര്യം ടി20 ഫോര്‍മാറ്റില്‍ ഭാട്ടി ഡബിള്‍ സെഞ്ച്വറി കുറിക്കുന്നത് ഇതാദ്യമായിട്ടല്ല എന്നതാണ്. ഈ ഫോര്‍മാറ്റില്‍ യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ രണ്ടാം ഡബിളായിരുന്നു കഴിഞ്ഞ മല്‍സരത്തിലേത്.
ഗോവയില്‍ നടക്കുന്ന സാംഗ്വെം ക്രിക്കറ്റേഴ്‌സ് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ മുമ്പൊരിക്കല്‍ ഭാട്ടി ഡബിള്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. അന്നു 57 ബോളില്‍ താരം വാരിക്കൂട്ടിയത് 207 റണ്‍സായിരുന്നു. 21 സിക്‌സറുകളും 13 ബൗണ്ടറികളുമടക്കമായിരുന്നു ഇത്. ഭാട്ടിയുടെ ഇന്നിങ്‌സിലേറി ടീം 328 റണ്‍സെന്ന കൂറ്റന്‍ ടോട്ടലും പടുത്തുയര്‍ത്തിയിരുന്നു. അന്നു പക്ഷെ ഭാട്ടിയുടെ ഈ ഇന്നിങ്‌സ് അത്ര ശ്രദ്ധിക്കപ്പെട്ടില്ല.

 ഭാട്ടിയുടെ കരിയര്‍

ഭാട്ടിയുടെ കരിയര്‍

1990 സപ്തംബര്‍ 29നു ജനിച്ച ഭാട്ടി ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. 2015ലെ രഞ്ജി ട്രോഫിയില്‍ കളിച്ചായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം. 2015 ഡിസംബറില്‍ ലിസ്റ്റ് എ ക്രിക്കറ്റിലും ഭാട്ടി അരങ്ങേറി. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലൂടെയായിരുന്നു ഇത്. 2016ലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും അദ്ദേഹം കളിച്ചിരുന്നു.
ഡല്‍ഹിക്കായി എട്ടു ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും 24 ലിസ്റ്റ് എ മല്‍സരങ്ങളും 30 ടി20കളുമാണ് ഭാട്ടി കളിച്ചിട്ടുള്ളത്. യഥാക്രമം 147, 132, 120 റണ്‍സും നേടി. മീഡിയം പേസര്‍ കൂടിയായ അദ്ദേഹം യഥാക്രമം 19, 37, 47 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

 സിംബയ്‌ക്കെതിരായ ഇന്നിങ്‌സ്

സിംബയ്‌ക്കെതിരായ ഇന്നിങ്‌സ്

ക്ലബ്ബ് ക്രിക്കറ്റില്‍ സിംബയ്‌ക്കെതിരായ മല്‍സരത്തിലായിരുന്നു ഡല്‍ഹിക്കു വേണ്ടി ഓപ്പണറായി ഇറങ്ങി ഭാട്ടിയയുടെ ഇടിവെട്ട് പ്രകടനം. സിംബ ടീമിന്റെ ബൗളര്‍മാരെ താരം നിലത്തുനിര്‍ത്തിയില്ല. വെറും 79 ബോളില്‍ നിന്നും പുറത്താവാതെ 205 റണ്‍സ് ഭാട്ടി അടിച്ചെടുത്തു. 17 സിക്‌സറുകളും അത്ര തന്നെ ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഭാട്ടിയുടെ ചിറകിലേറി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 256 റണ്‍സും സ്‌കോര്‍ ചെയ്തു.

 ഐപിഎല്ലിലേക്ക്?

ഐപിഎല്ലിലേക്ക്?

ഇയൊരു ഒറ്റ ഇന്നിങ്‌സിലൂടെ തന്നെ ഭാട്ടിയെ പല ഐപിഎല്‍ ഫ്രാഞ്ചൈസികളും നോട്ടമിട്ടു കഴിഞ്ഞു. 2022ലെ അടുത്ത സീസണിനുമുമ്പ് മെഗാ താരലേലം നടക്കാനിരിക്കുകയാണ്. ഈ ലേലത്തില്‍ ഭാട്ടിക്കും ഏതെങ്കിലുമൊരു ടീമിലേക്കു വിളി വന്നേക്കും. അടുത്ത സീസണില്‍ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി വരാനിരിക്കുന്നതിനാല്‍ തന്നെ ഭാട്ടിയെപ്പോലെ കൂടുതല്‍ ആഭ്യന്തര താരങ്ങള്‍ക്കു അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Monday, July 5, 2021, 19:25 [IST]
Other articles published on Jul 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X