വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആസ്തിയില്‍ രാഹുലിനെ കടത്തി വെട്ടുമോ സഞ്ജു? കണക്കുകള്‍ പറയുന്നത് ഇങ്ങനെ...

ഇരുവരും പ്രതിഭാശാലികളായ താരങ്ങളാണ്

sanju

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ ഏറ്റവും പ്രതിഭാശാലികളായ രണ്ടു താരങ്ങളാണ് കെഎല്‍ രാഹുലും സഞ്ജു സാംസണും. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുവരുടെയും സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. രാഹുല്‍ ഏകദിന, ടെസ്റ്റ് ടീമുകളിലെ സ്ഥിരം സാന്നിധ്യവും ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനുമാണ്. എന്നാല്‍ സഞ്ജുവാകട്ടെ നിര്‍ഭാഗ്യവശാല്‍ ഇനിയും ദേശീയ ടീമില്‍ തന്റെ സ്ഥാനമുറപ്പിച്ചിട്ടില്ല.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ കാരണത്താല്‍ തന്നെ നമുക്കു രാഹുലിനെയും സഞ്ജുവിനെയും താരതമ്യം ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഐപിഎല്ലില്‍ ഇരുവരും തോളോടുതോള്‍ നില്‍ക്കുന്നവരാണ്. രണ്ടു പേരും നിലവില്‍ ഐപിഎല്ലിലെ ക്യാപ്റ്റന്‍മാരാണ്. രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു നയിച്ചുകൊണ്ടിരിക്കുമ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനാണ് രാഹുല്‍.

Also Read: ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നുAlso Read: ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു

ക്യാപ്റ്റന്‍സി റെക്കോര്‍ഡ് നോക്കിയാല്‍ രാഹുലിനും മുകളിലായിരിക്കും സഞ്ജു. കാരണം ഐപിഎല്ലില്‍ കിരീടത്തിന് തൊട്ടരികെ വരെയെത്തിയ നായകനാണ് അദ്ദേഹം. 2022ലെ ഐപിഎല്ലില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ റോയല്‍സ് ഫൈനല്‍ വരെയെത്തിയിരുന്നു. ഒടുവില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. എന്നാല്‍ രാഹുല്‍ നയിച്ച ലഖ്‌നൗ പ്ലേഓഫില്‍ തോല്‍ക്കുകയായിരുന്നു. ആസ്തിയുടെ കാര്യത്തില്‍ രാഹുല്‍, സഞ്ജു ഇവരില്‍ ആരാണ് മുന്നിട്ടുനില്‍ക്കുന്നത്? പരിശോധിക്കാം.

രാഹുലിനു മുന്‍തൂക്കം

രാഹുലിനു മുന്‍തൂക്കം

ആസ്തിയുടെ കാര്യത്തില്‍ സഞ്ജു സാംസണിനേക്കാള്‍ മുന്നിലുള്ളത് കെഎല്‍ രാഹുലാണെന്നു കണക്കുകള്‍ പറയുന്നു. ഏകദേശം അഞ്ചു മില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് രാഹുലിനുള്ളത്. ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നം ലഭിക്കുന്ന ശമ്പളം കൂടാതെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ പ്രതിവര്‍ഷം 17 കോടി രൂപയും അദ്ദേഹത്തിനു ലഭിക്കുന്നു.

ഇതു മാത്രമല്ല നിരവധി പരസ്യ ബ്രാന്‍ഡുകളുമായും രാഹുലിനു നിലവില്‍ കരാറുണ്ട്. പല കമ്പനികളുടെയും ബ്രാന്‍ഡ് അംബാസഡറാണ് താരം. അതില്‍ നിന്നും നല്ലൊരു വരുമാനം രാഹുല്‍ കൈപ്പറ്റുന്നുണ്ട്.

Also Read:ക്യാപ്റ്റനായപ്പോള്‍ സ്ഥിരം ഓപ്പണിങ് ബൗളര്‍, ഹാര്‍ദിക് ഇതു നിര്‍ത്തണം! അറിയാം

സഞ്ജു അധികം പിന്നിലല്ല

സഞ്ജു അധികം പിന്നിലല്ല

കെഎല്‍ രാഹുലിനേക്കാള്‍ ഒരുപാട് പിറകിലല്ല സഞ്ജു സാംസണ്‍. ഏകദേശം മൂന്നു മില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ഏറ്റവുമധികം വരുമാനം സഞ്ജുവിനു ലഭിക്കുന്നത് ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ്. നിലവില്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിനു 15 കോടി രൂപയണ് ശമ്പളമായി ലഭിക്കുന്നത്.

ഇതു കൂടാതെ പരസ്യങ്ങളില്‍ അഭിനയിക്കുന്നതിലൂടെയും സഞ്ജുവിന് വരുമാനം ലഭിക്കുന്നുണ്ട്. ചില കമ്പനികളുമായി അദ്ദേഹത്തിനു നിലവില്‍ കരാറുണ്ട്. പല കമ്പനികളുടെയും ബ്രാന്‍ഡ് അംബാസഡറായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.

Also Read: രണ്ട് ഡെക്ക്, 14 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി പോലും ഹൂഡയ്ക്കില്ല! എന്നിട്ടും കൂളായി ടീമില്‍

ടീമിലെത്താന്‍ സഞ്ജു

ടീമിലെത്താന്‍ സഞ്ജു

കെഎല്‍ രാഹുലിനു തന്റെ അന്താരാഷ്ട്ര കരിയറിന്റെ കാര്യത്തില്‍ വലിയ ആശങ്കകളൊന്നും തന്നെയില്ല. കാരണം നിലവില്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് താരം. ടി20 ഫോര്‍മാറ്റില്‍ മാത്രമേ രാഹുലിനു ടീമിലെ സ്ഥാനത്തിന്റെ കാര്യത്തില്‍ ആശങ്കയുള്ളൂ.

പക്ഷെ സഞ്ജു സാംസണിന്റെ കാര്യം ഇങ്ങനെയല്ല. ഇനിയും ടീമില്‍ തന്റെ സ്ഥാനം ഭദ്രമാക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. കഴിവുണ്ടായിട്ടും അതു പ്രദര്‍ശിപ്പിക്കാന്‍ മതിയായ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നതാണ് താരത്തിന്റെ പ്രധാന പ്രശ്‌നം.

കഴിഞ്ഞ മാസം ശ്രീലങ്കയുമായി നടന്ന ടി20 പരമ്പരയിലെ ആദ്യ ടി20യിലാണ് സഞ്ജു അവസാനമായി കളിച്ചത്. എന്നാല്‍ ഈ മല്‍സരത്തിനിടെ സഞ്ജുവിനു പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നു ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ നിന്നു അദ്ദേഹം പിന്‍മാറുകയും ചെയ്തു.

മാത്രല്ല ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച ടി20, ഏകദിന പരമ്പരകളും സഞ്ജുവിനു നഷ്ടമായിരുന്നു. ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് കഴിഞ്ഞ അദ്ദേഹം ഓസ്‌ട്രേലിയക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലൂടെ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്.

Story first published: Saturday, February 4, 2023, 9:05 [IST]
Other articles published on Feb 4, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X