വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററും ബൗളറും ആരൊക്കെ? ലബ്യുഷെയ്‌ന്‍ പറയുന്നു

ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ മറുപടി

1

ഇന്ത്യക്കെതിരേ കളിച്ചപ്പോള്‍ ഏറ്റവും മികച്ച ബാറ്ററും ബൗളറുമായി തോന്നിയത് ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ ബാറ്റിങ് സെന്‍സേഷനായ മാര്‍നസ് ലബ്യുഷെയ്ന്‍. ട്വിറ്ററിലെ ഒരു ചോദ്യോത്തര സെഷനിലായിരുന്നു കുഴപ്പിക്കുന്ന ഈ ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയത്. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് ലബ്യുഷെയ്ന്‍. ഇതുവരെ നടന്ന നാലു ടെസ്റ്റുകളിലും ശ്രദ്ധേയമായ പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

2020-21ല്‍ നാട്ടില്‍ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലാണ് ഇന്ത്യക്കെതിരേ ലബ്യുഷെയ്ന്‍ ആദ്യമായി കളിച്ചത്. ഈ പരമ്പരയില്‍ മികച്ച പ്രകടനത്തിലൂടെ തന്റെ സാന്നിധ്യമറിയിക്കാനും അദ്ദേഹത്തിനായിരുന്നു. പക്ഷെ ഓസ്‌ട്രേലിയയെ തകര്‍ത്ത് നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്കു ആദ്യ ടെസ്റ്റില്‍ മാത്രമേ കളിക്കാനായിരുന്നുള്ളൂ. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ഒന്നാം ടെസ്റ്റിനു ശേഷം അദ്ദേഹം നാട്ടിലേക്കു മടങ്ങുകയായിരുന്നു. അജിങ്ക്യ രഹാനെയാണ് ശേഷിച്ച ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചത്.

2

ആരാധകരുടെ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാന്‍ അര മണിക്കൂറായിരുന്നു ലബ്യുഷെയ്ന്‍ കഴിഞ്ഞ ദിവസം മാറ്റിവച്ചത്. ഇതില്‍ ഒരു ആരാധകനാണ് നിങ്ങള്‍ നേരിട്ട ഏറ്റവും മികച്ച ഇന്ത്യന്‍ ബാറ്ററും ബൗളറും ആരൊക്കെയാണെന്നു ഒരു ആരാധകന്‍ അദ്ദേഹത്തോടു ചോദിച്ചത്. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവരുടെ പേരുകളാണ് ലബ്യുഷെയ്ന്‍ മറുപടിയായി പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ ഉത്തരം ആരെയും ആശ്ചര്യപ്പെടുത്താന്‍ സാധ്യതയില്ല. കാരണം കോലിയും അശ്വിനും രണ്ടു വിഭാഗങ്ങളിലും പ്രതിഭ തെളിയിച്ച താരങ്ങളാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളുടെ നിരയിലാണ് കോലിയുടെ സ്ഥാനം. അശ്വിനാവട്ടെ ഇന്ത്യയുടെ മാത്രമല്ല നിലവിലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളുമാണ്.

ട്വിറ്ററിലൂടെ ആരാധകരുടെ മറ്റു പല ചോദ്യങ്ങള്‍ക്കും ലബ്യുഷെയ്ന്‍ മറുപടി നല്‍കിയിട്ടുണ്ട്. ക്രിക്കറ്റ് മാത്രമല്ല ഫുട്‌ബോളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ടീം ഏതാണെന്ന ചോദ്യത്തിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡെന്നായിരുന്നു ഓസീസ് താരത്തിന്റെ ഉത്തരം. പാകിസ്താനില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്ററുമ ബൗളറുമായി ലബ്യുഷെയ്ന്‍ തിരഞ്ഞെടുത്തത് ക്യാപ്റ്റന്‍ ബാബര്‍ ആസം, യാസിര്‍ ഷാ എന്നിവരെയാണ്.

3

നിശ്ചിത ഓവര്‍ ക്രിക്കറ്റിനേക്കാള്‍ ടെസ്റ്റിലാണ് 27കാരനായ ലബ്യുഷെയ്ന്‍ ഉജ്ജ്വല പ്രകടനം കാഴ്ചവച്ചിട്ടുള്ള. വൈകാതെ വൈറ്റ് ബോള്‍ ക്രിക്കറ്റിലും അദ്ദേഹം ഇതാവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലം ഭാവി സൂപ്പര്‍ താരമെന്നാണ് ലബ്യുഷെയ്‌നെ പലരും വിശേഷിപ്പിക്കുന്നത്. 27 ടെസ്റ്റുകളില്‍ നിന്നും 58.67 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 2171 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ആറു സെഞ്ച്വറികളും 12 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 215 റണ്‍സാണ് ലബ്യുഷെയ്‌നിന്റെ ഉയര്‍ന്ന സ്‌കോര്‍. 13 ഏകദിനങ്ങളില്‍ നിന്നും 473ഉം 24 ടി20കളില്‍ നിന്നും 663ഉം റണ്‍സും താരം നേടിയിട്ടുണ്ട്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ളത് ലബ്യുഷെയ്‌നാണ്. നാലു ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി 286 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്. 103 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ലബ്യുഷെയ്‌ന് തൊട്ടുപിന്നാലെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് (277 റണ്‍സ്), ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (273) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Story first published: Monday, January 10, 2022, 16:56 [IST]
Other articles published on Jan 10, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X