വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാബര്‍ x റിസ്വാന്‍, ആരാണ് ടി20യില്‍ ബെസ്റ്റ്? ഇതാണ് അതിനുള്ള ഉത്തരം

നമ്പര്‍ ടി20 ബാറ്ററാണ് റിസ്വാന്‍

ടി20 ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരെയെടുത്താല്‍ അവരില്‍ മുന്‍പന്തിയില്‍ തീര്‍ച്ചയായുമുണ്ടാവുന്ന രണ്ടു പേരാണ് പാകിസ്താന്‍ ജോടികളായ ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും. പാക് നായകന്‍ കൂടിയാണ് ബാബറെങ്കില്‍ ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങിലെ നമ്പര്‍ വണ്‍ താരമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ റിസ്വാന്‍.

ടി20 ഫോര്‍മാറ്റില്‍ 2000 റണ്‍സെന്ന വമ്പന്‍ നാഴികക്കല്ല് പൂര്‍ത്തിയാക്കിയ ആദ്യ ബാറ്റിങ് ജോയികളായി അടുത്തിടെ ബാബറും റിസ്വാനും മാറിയിരുന്നു. ടി20യില്‍ പാക് ടീം എത്ര മാത്രം ബാറ്റിങില്‍ ഇരുവരെയും ആശ്രയിക്കുന്നുവെന്നതിനാണ് ഈ റെക്കോര്‍ഡ് അടിവരയിടുന്നത്.

Also Read: T20 World Cup 2022: ബുംറയ്ക്കു പകരമാര്?</a> </strong><strong><a class=ഇവരിലൊരാള്‍ ബെസ്റ്റ്, മൂന്നു പേരെ അറിയാം" title="Also Read: T20 World Cup 2022: ബുംറയ്ക്കു പകരമാര്? ഇവരിലൊരാള്‍ ബെസ്റ്റ്, മൂന്നു പേരെ അറിയാം" />Also Read: T20 World Cup 2022: ബുംറയ്ക്കു പകരമാര്? ഇവരിലൊരാള്‍ ബെസ്റ്റ്, മൂന്നു പേരെ അറിയാം

ഇരുവരും മാച്ച് വിന്നര്‍മാര്‍

ഇരുവരും മാച്ച് വിന്നര്‍മാര്‍

നേരത്തേ ടി20യിലെ നമ്പര്‍വണ്‍ ബാറ്ററെന്ന പദവി ദീര്‍ഘകാലം തന്റെ പേരില്‍ കാത്തുസൂക്ഷിച്ചയാളാണ് ബാബര്‍. പുതിയ റാങ്കിങില്‍ മൂന്നാംസ്ഥാനത്താണ് അദ്ദേഹം. കളിക്കളത്തില്‍ പാകിസ്താനു വേണ്ടി നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ടി20യില്‍ ബാബറും റിസ്വാനും നടത്തിയിട്ടുണ്ട്. ഇവരില്‍ ആരാണ് മികച്ച ടി20 ബാറ്ററെന്നത് പലര്‍ക്കുമുള്ള സംശയമാണ്. കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇതിന്റെ ഉത്തരം കണ്ടെത്താം.

1000 ദിവസത്തിനു മുകളില്‍ ഒന്നാം റാങ്ക്

1000 ദിവസത്തിനു മുകളില്‍ ഒന്നാം റാങ്ക്

പാകിസ്താനു വേണ്ടി ഇതുവരെ 85 ടി20കളിലാണ് ബാബര്‍ ആസം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 42.72 ശരാശരിയില്‍ 129.63 സ്‌ട്രൈക്ക് റേറ്റോടെ 2948 റണ്‍സ് താരം നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 26 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് അരങ്ങേറിയതു മുതല്‍ ആധുനിക ക്രിക്കറ്റിലെ ഫാബ് ഫോറുകളിലൊരാളായി പരിഗണിക്കപ്പെടുന്നയാളാണ് ബാബര്‍. ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ 1000 ദിവസത്തിനു മുകളില്‍ ഒന്നാം റാങ്ക് അലങ്കരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

Also Read: ഐപിഎല്ലില്‍ വിളിച്ചാല്‍ ഇവര്‍ നോ പറയില്ല, ഇന്ത്യയെങ്കില്‍ പരിക്കോട് പരിക്ക്!

 ഗംഭീര ശരാശരി

ഗംഭീര ശരാശരി

മുഹമ്മദ് റിസ്വാന്റെ കരിയറെടുക്കുകയാണെങ്കില്‍ അദ്ദേഹം പാകിസ്താനു വേണ്ടി ഇതുവരെ കളിച്ചത് 67 ടി20 മല്‍സരങ്ങളാണ്. ഇവയില്‍ നിന്നും 53.76 എന്ന മികച്ച ശരാശരിയില്‍ 128.80 സ്‌ട്രൈക്ക് റേറ്റോടെ 2258 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറികളും 20 ഫിഫ്റ്റികളുമാണ് റിസ്വാന്റെ സമ്പാദ്യം. ബാറ്റിങ് ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലുമെല്ലാം ബാബറിനേക്കാള്‍ ഒരു പടി മുന്നിലാണ് റിസ്വാന്‍. പക്ഷെ സെഞ്ച്വറികളിലും ഫിഫ്റ്റികളിലും ബാബറാണ് ഒരുപടി മുന്നില്‍.

Also Read: IND vs SA: സൂര്യ തീയാണ്! അടുത്തുപോയാല്‍ പൊള്ളും, എല്ലാവര്‍ക്കും ഭയമെന്നു മുന്‍ പാക് താരം

ബാബറെ പിന്തള്ളും

ബാബറെ പിന്തള്ളും

എങ്കിലും നിലവിലെ മാസ്മരിക ഫോം തുടരുകയാണെങ്കില്‍ ബാബറിനെ പിന്തള്ളി റിസ്വാന്‍ ടി20യിലെ പാക് കിങാവുമെന്നതില്‍ സംശയം വേണ്ട.
ഈ മാസം 25നായിരുന്നു ബാബറിനെ മറികടന്ന് റിസ്വാന്‍ ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായി മാറിയത്. ഏഷ്യാ കപ്പിലെ മോശം പ്രകടനം ബാബറിനു തിരിച്ചടിയായപ്പോള്‍ റണ്‍സ് വാരിക്കൂട്ടി ബാബര്‍ റാങ്കിങില്‍ മുന്നേറ്റം നടത്തുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരേ കസറി

ഇംഗ്ലണ്ടിനെതിരേ കസറി

നിലവില്‍ ഇംഗ്ലണ്ടുമായുള്ള പാകിസ്താന്റെ ടി20 പരമ്പരയിലും മുഹമ്മദ് റിസ്വാന്‍ ഉജജ്വല ഫോമിലാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 315 റണ്‍സ് അദ്ദേഹം അടിച്ചെടുത്തുകഴിഞ്ഞു. ഒരു ദ്വിരാഷ്ട്ര ടി20 പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്ററായി റിസ്വാന്‍ മാറുകയും ചെയ്തിട്ടുണ്ട്. ബാബര്‍ ആസമിന്റെ പ്രകടനം നോക്കുകയാണെങ്കില്‍ ഈ പരമ്പരയില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 194 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.

Story first published: Friday, September 30, 2022, 17:12 [IST]
Other articles published on Sep 30, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X