വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മികച്ച ഐപിഎല്‍ ക്യാപ്റ്റനാര് ധോണിയോ, രോഹിത്തോ? കൃത്യമായ മറുപടി ചോപ്രയ്ക്കു മാത്രം

ആദ്യ കളിയില്‍ മുംബൈയെ ചെന്നൈ തോല്‍പ്പിച്ചിരുന്നു

1

ഐപിഎല്ലിലെ മികച്ച ക്യാപ്റ്റന്‍ എംഎസ് ധോണിയോ അതോ രോഹിത് ശര്‍മയോ? കുഴപ്പിക്കുന്ന ചോദ്യമാണിത്. കാരണം രണ്ടു പേരുടെയും ക്യാപ്റ്റന്‍സി മികവ് ലോകം കണ്ടു കഴിഞ്ഞതാണ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഏറ്റവുമധികം വിജയങ്ങള്‍ കൊയ്ത ടീം രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സാണ്. അതുകൊണ്ടു മാത്രം ധോണിയേക്കാള്‍ മിടുക്കന്‍ രോഹിത്താണെന്ന് എങ്ങനെ പറയാന്‍ കഴിയും.

IPL 2020: ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒന്നാമതെത്തും, രാജസ്ഥാന്‍ അവസാന സ്ഥാനക്കാര്‍- ചോപ്രയുടെ പ്രവചനംIPL 2020: ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒന്നാമതെത്തും, രാജസ്ഥാന്‍ അവസാന സ്ഥാനക്കാര്‍- ചോപ്രയുടെ പ്രവചനം

IPL 2020: കോടികള്‍ മൂല്യം, ഇവര്‍ക്കു ചിലത് തെളിയിക്കണം- കമ്മിന്‍സ് മുതല്‍ മാക്‌സ്വെല്‍ വരെIPL 2020: കോടികള്‍ മൂല്യം, ഇവര്‍ക്കു ചിലത് തെളിയിക്കണം- കമ്മിന്‍സ് മുതല്‍ മാക്‌സ്വെല്‍ വരെ

ഇത്തവണ ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ധോണിയുടെ സിഎസ്‌കെ രോഹിത്തിന്റെ മുംബൈയെ മലര്‍ത്തിയടിച്ചിരുന്നു. രണ്ടു പേരില്‍ മികച്ച ക്യാപ്റ്റന്‍ ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ആകാഷ് ചോപ്ര, സഞ്ജയ് മഞ്ജരേക്കര്‍, അജിത് അഗാര്‍ക്കര്‍ എന്നിവര്‍.

ധോണിയാണ് ബെസ്‌റ്റെന്ന് ചോപ്ര

ധോണിയാണ് ബെസ്‌റ്റെന്ന് ചോപ്ര

രണ്ടു പേരില്‍ രോഹിത്തിനേക്കാള്‍ മികച്ച ഐപിഎല്‍ ക്യാപ്റ്റന്‍ ധോണിയാണെന്ന് ഇന്ത്യയുടെ മുന്‍ ഓപ്പണറും പ്രമുഖ കമന്റേറ്ററുമായ ആകാഷ് ചോപ്ര ചൂണ്ടിക്കാട്ടി.
ഒരു മല്‍സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്നും ടീമിനെ വിജയത്തിലേക്കു പിടിച്ചുയര്‍ത്താന്‍ മറ്റാാരേക്കാളും കഴിവ് ധോണിക്കുണ്ടെന്നു ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഷോയില്‍ ചോപ്ര പറഞ്ഞു.

തിരഞ്ഞെടുക്കാനാവാതെ അഗാര്‍ക്കര്‍

തിരഞ്ഞെടുക്കാനാവാതെ അഗാര്‍ക്കര്‍

രോഹിത്തിനേക്കാള്‍ ബെസ്റ്റ് ധോണിയാണെന്ന് ചോപ്ര ഉറപ്പിച്ചു പറയുമ്പോള്‍ അഗാര്‍ക്കറിന് ഇക്കാര്യത്തില്‍ കൃത്യമായ ഒരു മറുപടിയില്ലെന്നതാണ് ശ്രദ്ധേയം.
ധോണി, രോഹിത് ഈ രണ്ടു ഐപിഎല്‍ ക്യാപ്റ്റന്‍മാരില്‍ ആരാണ് ബെസ്റ്റെന്നു ചോദിച്ചാല്‍ തനിക്കു ഉത്തരമില്ല. രണ്ടു പേരും മിടുക്കര്‍ തന്നെയാണ്. മാത്രമല്ല വളരെ മികച്ച ടീമിനെ തന്നെയാണ് രണ്ടു പേര്‍ക്കും ഐപിഎല്ലില്‍ ലഭിക്കുകയും ചെയ്തിരിക്കുന്നതെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

ധോണിക്കു രോഹിത്തിന്റെ വെല്ലുവിളി

ധോണിക്കു രോഹിത്തിന്റെ വെല്ലുവിളി

ചോപ്ര, അഗാര്‍ക്കര്‍ ഈ രണ്ടു പേരില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഉത്തരമാണ് ഇന്ത്യയുടെ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ നല്‍കിയത്. ആരാണ് കേമനെന്ന് തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹവും പരാജയപ്പെട്ടു.
ഐപിഎല്ലിലേക്കു വരികയാണെങ്കില്‍ ക്യാപ്റ്റന്‍സി പരിശോധിക്കുമ്പോള്‍ ധോണിക്കു വെല്ലുവിളിയുയര്‍ത്തുന്നയാളാണ് രോഹിത്തെന്നു മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

ധോണിയുടെ 100ാം വിജയം

ധോണിയുടെ 100ാം വിജയം

ഇത്തവണത്തെ ഉദ്ഘാടന മല്‍സരത്തില്‍ മുംബൈക്കെതിരേ ചെന്നൈയെ വിജയത്തിലേക്കു നയിച്ചതോടെ പുതിയൊരു നാഴികക്കല്ല് ധോണി പിന്നിട്ടിരുന്നു. ഐപിഎല്‍ കരിയറില്‍ ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ 100ാമത്തെ വിജയമായിരുന്നു ഇത്. ഈ റെക്കോര്‍ഡുള്ള ഏക ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. 60.34 ആണ് ധോണിയുടെ വിജയശരാശരി. ഇക്കാര്യത്തിലും അദ്ദേഹമാണ് ഒന്നാമത്.
മറുഭാഗത്ത് ഇതുവരെ 105 മല്‍സരങ്ങളില്‍ ക്യാപ്റ്റനായ രോഹിത് 60 കളികളില്‍ ടീമിനു വിജയം നേടിക്കൊടുത്തു. ശരാശരി 58.09. എന്നാല്‍ ഐപിഎല്‍ ട്രോഫികള്‍ നോക്കിയാല്‍ നാലു കിരീടങ്ങളുമായി രോഹിത് തലപ്പത്ത് നില്‍ക്കുന്നു. മൂന്നു ട്രോഫികളുമായി ധോണി രണ്ടാംസ്ഥാനത്താണ്.

Story first published: Sunday, September 20, 2020, 18:15 [IST]
Other articles published on Sep 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X