വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വില്ല്യംസണ്‍ കോലിയോളം കേമന്‍, വോന്‍ പറഞ്ഞതില്‍ കാര്യമുണ്ടോ? കണക്കുകള്‍ പറയും സത്യം

വോനിന്റെ അഭിപ്രായപ്രകടനം വിവാദമായിരുന്നു

ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോനിന്റെ ഒരു അഭിപ്രായപ്രകടനം ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തു ചൂടേറിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോളം മിടുക്കനായ ബാറ്റ്‌സ്മാനാണ് ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഇന്ത്യക്കാരനായതു കൊണ്ടാണ് കോലിയെ എല്ലാവരും വാഴ്ത്തുന്നതെന്നും വില്ല്യംസണ്‍ ജനിച്ചത് അവിടെയായിരുന്നെങ്കില്‍ കൂടുതല്‍ അംഗീകാരം ലഭിക്കുമായിരുന്നുവെന്നും വോന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ കോലിയോളം മികച്ച ബാറ്റ്‌സ്മാനാണോ വില്ല്യംസണ്‍? കണക്കുകളുടെ അടിസ്ഥാനത്തില്‍ നമുക്ക് ഇതു പരിശോധിക്കാം.

 കോലിയുടെ പ്രകടനം

കോലിയുടെ പ്രകടനം

കോലി ഇതുവരെ 91 ടെസ്റ്റുകളും 254 ഏകദിനങ്ങളും 90 ടി20കളുമാണ് ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ളത്. ടെസ്റ്റില്‍ 52.37 ശരാശരിയില്‍ 7490 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 27 സെഞ്ച്വറികളും 25 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
ഏകദിനത്തിന്റെ കാര്യമെടുത്താല്‍ 59.07 എന്ന മികച്ച ശരാശരിയില്‍ 12,169 റണ്‍സ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരിലുണ്ട്. 43 സെഞ്ച്വറികളും 62 ഫിഫ്റ്റികളുമടക്കമാണ് ഇത്രയും റണ്‍സെടുത്തത്. ടി20യില്‍ ഇതുവരെ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി തികച്ചിട്ടില്ലെങ്കിലും 52.65 ശരാരിയില്‍ 3159 റണ്‍സ് കോലിയുടെ അക്കൗണ്ടിലുണ്ട്.

 വില്ല്യംസണിന്റെ പ്രകടനം

വില്ല്യംസണിന്റെ പ്രകടനം

വില്ല്യംസണിന്റെ കരിയറിലേക്കു നോക്കിയാല്‍ ടെസ്റ്റിലാണ് അദ്ദേഹം ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുള്ളതെന്നു നമുക്കു കാണാന്‍ കഴിയും. 83 ടെസ്റ്റുകളില്‍ നിന്നും 54.31 ശരാശരിയില്‍ 24 സെഞ്ച്വറികളും 32 ഫിഫ്റ്റികളുമടക്കം അദ്ദേഹം നേടിയിട്ടുള്ളത് 7115 റണ്‍സാണ്.
എന്നാല്‍ ഏകദിനം, ടി20 എന്നിവയില്‍ വില്ല്യംസണിന്റെ ശരാശരി 50നും താഴെയാണ്. കോലിക്കാവട്ടെ മൂന്നു ഫോര്‍മാറ്റുകളിലും 50ന് മുകളില്‍ ശരാശരിയുണ്ട്. 151 ഏകദിനങ്ങളില്‍ നിന്നും 47.48 ശരാശരിയില്‍ 13 സെഞ്ച്വറികളും 39 ഫിഫ്റ്റികളുമടക്കം വില്ല്യംസണ്‍ നേടിയത് 6173 റണ്‍സാണ്. ടി20യുടെ കാര്യമെടുത്താല്‍ 67 മല്‍സരങ്ങളില്‍ നിന്നും 31.66 ശരാശരിയില്‍ 1805 റണ്‍സ് മാത്രമേ കിവീസ് നായകന്‍ നേടിയിട്ടുള്ളൂ. കോലിയെപ്പോലെ തന്നെ ടി20യില്‍ വില്ല്യംസണും സെഞ്ച്വറിയടിച്ചിട്ടില്ല.

ജയിച്ച മല്‍സരങ്ങില്‍ കേമനാര്?

ജയിച്ച മല്‍സരങ്ങില്‍ കേമനാര്?

കോലി കളിച്ചിട്ടുള്ള 91 ടെസ്റ്റുകളില്‍ 47 എണ്ണത്തിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഈ മല്‍സരങ്ങളില്‍ നിന്നും 13 സെഞ്ച്വറികളടക്കം 3691 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. ഏകദിനത്തില്‍ ഇന്ത്യ ജയിച്ച 153 മല്‍സരങ്ങളില്‍ കോലി ടീമിലുണ്ടായിരുന്നു. 76.44 ശരാശരിയില്‍ 8715 റണ്‍സും അദ്ദേഹം നേടി. ഏകദിനത്തില്‍ ആകെ നേടിയ 43 സെഞ്ച്വറികളില്‍ 35ഉം ഇന്ത്യ വിജയിച്ച മല്‍സരങ്ങളിലായിരുന്നു. ടി20യില്‍ 56 വിജയങ്ങളിലാണ് കോലി പങ്കാളിയായത്. ഇവയിലാവട്ടെ 65.18 ശരാശരിയില്‍ 2151 റണ്‍സ് അദ്ദേഹമെടുത്തു.
വില്ല്യംണിന്റെ കണക്ക് നോക്കിയാല്‍ ന്യൂസിവലാന്‍ഡ് ജയിച്ച 36 ടെസ്റ്റുകളില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. ഇവയില്‍ 78.29 ശരാശരിയില്‍ 15 സെഞ്ച്വറികളും വില്ല്യംസണ്‍ നേടി. ഏകദിനത്തില്‍ 78 മല്‍സരങ്ങളില്‍ ടീമിനൊപ്പം വിജയമാഘോഷിച്ച അദ്ദേഹം ഒമ്പത് സെഞ്ച്വറികളടക്കം 57.35 ശരാശരിയില്‍ 3671 റണ്‍സെടുത്തു. ടി20യില്‍ 32 മല്‍സരങ്ങളിലാണ് കിവീസിനൊപ്പം വില്ല്യംസണ്‍ ജയത്തില്‍ പങ്കാളിയായത്. ഇവയില്‍ 40.87 ശരാശരിയില്‍ നേടിയതാവട്ടെ 981 റണ്‍സുമായിരുന്നു.
ടെസ്റ്റില്‍ കോലിയും വില്ല്യംസണും ഇഞ്ചോടിഞ്ചാണെങ്കിലും ഏകദിനം, ടി20 എന്നിവയില്‍ ഇന്ത്യന്‍ നായകന് വ്യക്തമായ മേല്‍ക്കൈയുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വില്ല്യംസണിന്റെ പ്രകടനം മോശമല്ലെങ്കിലും കോലി വേറെ ലെവലാണെന്നതാണ് യാഥാര്‍ഥ്യം.

 വിദേശത്തെ പ്രകടനം

വിദേശത്തെ പ്രകടനം

വിദേശത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ കോലി 48 ടെസ്റ്റുകളില്‍ നിന്നും 44.23 ശരാശരിയില്‍ 14 സെഞ്ച്വറികളോടെ നേടിയിട്ടുള്ളളത് 3760 റണ്‍സാണ്. 107 ഏകദിനങ്ങളില്‍ 58.12 ശരാശരിയില്‍ 20 സെഞ്ച്വറികളോടെ 5057 റണ്‍സും 36 ടി20കളില്‍ നിന്നും 45.88 ശരാശരിയോടെ 1193 റണ്‍സും കോലിയുടെ അക്കൗണ്ടിലുണ്ട്.
എന്നാല്‍ വില്ല്യംസണിലേക്കു വന്നാല്‍ വിദേശത്തത്തു 36 ടെസ്റ്റുകളില്‍ 42.53 ശരാശരിയില്‍ ഒമ്പത് സെഞ്ച്വറികളടക്കം 2680 റണ്‍സും 55 ഏകദിനങ്ങളില്‍ നിനന്നും 44.41 ശരാശരിയില്‍ അഞ്ചു സെഞ്ച്വറികളടക്കം 2043 റണ്‍സും 14 ടി20കളില്‍ നിന്നും 22.76 ശരാശരിയില്‍ 296 റണ്‍സുമാണ് നേടിയിട്ടുള്ളത്.
ഈ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോഴും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വില്ല്യംസണിനേക്കാള്‍ ബഹുദൂരം മുന്നിലാണ് കോലിയെന്നു കാണാം.

Story first published: Sunday, May 16, 2021, 18:50 [IST]
Other articles published on May 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X