വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓപ്പണിങ്ങില്‍ രോഹിതിന്റെ ഉത്തമ പകരക്കാരനാര്? പട്ടികയില്‍ ഈ മൂന്ന് യുവ താരങ്ങള്‍

മുംബൈ: ഓപ്പണറെന്ന നിലയില്‍ രോഹിത് ശര്‍മ വെട്ടിപ്പിടിക്കാത്ത റെക്കോഡുകള്‍ വിരളമാണ്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടി ഏക താരമായ രോഹിതിന്റെ വ്യക്തിഗത സ്‌കോര്‍ മറികടക്കുക അത്ര നിസാരമായ കാര്യമല്ല. ഓപ്പണറായ ശേഷം അതിവേഗം വളര്‍ന്ന രോഹിത് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ്. 58.11 ശരാശരിയുമായി ഏറ്റവും കൂടുതല്‍ ശരാശരിയുള്ള ഓപ്പണറെന്ന റെക്കോഡും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയാണ് രോഹിത് അടിച്ചെടുത്തത്. ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്. സച്ചിനും കപില്‍ ദേവിനും ശേഷം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവടങ്ങളില്‍ മാന്‍ ഓഫ് ദിമാച്ച് നേടിയ ഏക താരമാണ് രോഹിത്. ഓപ്പണര്‍ സ്ഥാനത്ത് നിന്ന് രോഹിത് പടിയിറങ്ങുമ്പോള്‍ പകരമാരെന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. രോഹിതിന്റെ പകരക്കാരനായി ഓപ്പണിങ്ങിലേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം

പൃത്ഥ്വി ഷാ

പൃത്ഥ്വി ഷാ

മുംബൈക്കാരനായ പൃത്ഥ്വി ഷായ്ക്കാവും ഓപ്പണറായി മുഖ്യ പരിഗണന ലഭിക്കുക. ക്ലാസിക് ശൈലിയിലുള്ള ആക്രമണ സ്വഭാവം ബാറ്റിങ്ങില്‍ പുറത്തെടുക്കുന്ന പൃത്ഥ്വി ഇതിനോടകം തന്റെ ബാറ്റിങ് വൈഭവം മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള പൃത്ഥ്വി ഇതിനോടകം ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം നടത്തുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി നാല് ടെസ്റ്റില്‍ നിന്ന് 335 റണ്‍സും മൂന്ന് ഏകദിനത്തില്‍ നിന്ന് 84 റണ്‍സുമാണ് പൃത്ഥി നേടിയത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റലിന്റെ ഭാഗമായ പൃത്ഥ്വി 25 മത്സരത്തില്‍ നിന്ന് 598 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

 ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

പൃത്ഥ്വി ഷായുടെ നേതൃത്വത്തില്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായിരുന്നു ശുഭ്മാന്‍ ഗില്‍. മികച്ച ഷോട്ടുകളാണ് ശുഭ്മാനെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ശൈലിയോട് പലപ്പോഴും ശുബ്മാന്റെ ബാറ്റിങ്ങിനെ സാദൃശ്യപ്പെടുത്താറുണ്ട്. ടോപ് ഓഡറില്‍ തിളങ്ങാന്‍ തനിക്ക് സാധിക്കുമെന്ന് ഇതിനോടകം തെളിയിച്ച താരമാണ് ശുഭ്മാന്‍. ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയെങ്കിലും അവസരം മുതലാക്കാന്‍ ശുഭ്മാന് സാധിച്ചില്ല. രണ്ട് ഏകദിനത്തില്‍ നിന്ന് 16 റണ്‍സ് മാത്രമാണ് ശുഭ്മാന്‍ നേടിയത്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഐപിഎല്ലില്‍ ശുഭ്മാന്‍ ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുത്തത്. 27 മത്സരത്തില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 499 റണ്‍സാണ് യുവതാരം നേടിയത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 73.55 ശരാശരിയില്‍ 2133 റണ്‍സും ശുഭ്മാന്റെ പേരിലുണ്ട്.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഓപ്പണിങ്ങിലേക്ക് ഇന്ത്യ പരിഗണിച്ചേക്കാവുന്ന താരമാണ് റിഷഭ് പന്ത്. നിലയുറപ്പിച്ച് കിട്ടിയാല്‍ അപകടകാരിയാ ബാറ്റ്‌സ്മാനായി മാറാന്‍ പ്രതിഭയുള്ള താരമാണ് റിഷഭ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാറുണ്ടെങ്കിലും ഇന്ത്യന്‍ ജഴ്‌സിയില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം അവകാശപ്പെടാമെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ തീര്‍ത്തും നിരാശപ്പെടുത്തി. എംഎസ് ധോണിയുടെ പകരക്കാരനായി ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടുന്ന റിഷഭ് ടോപ് ഓഡറിലാണ് കൂടുതല്‍ ശോഭിക്കുന്നത്. എന്നാല്‍ ഇന്ത്യ നല്‍കിയ അവസരങ്ങളൊന്നും മുതലാക്കാന്‍ റിഷഭിന് സാധിച്ചില്ല. ഇന്ത്യക്കുവേണ്ടി 13 ടെസ്റ്റില്‍ നിന്ന് 814 റണ്‍സും 16 ഏകദിനത്തില്‍ നിന്ന് 374 റണ്‍സും 27ടി20യില്‍ നിന്ന് 410 റണ്‍സുമാണ് റിഷഭ് നേടിയത്. 54 ഐപിഎല്ലില്‍ നിന്നായി 1736 റണ്‍സും പന്തിന്റെ പേരിലുണ്ട്.

Story first published: Thursday, July 9, 2020, 18:26 [IST]
Other articles published on Jul 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X