ലോര്‍ഡ്‌സിലെ ഇന്ത്യന്‍ സെഞ്ചുറികള്‍
ലണ്ടന്‍: ലോര്‍ഡ്‌സില്‍ ഒരു ടെസ്റ്റ് സെഞ്ചുറി. ഏത് ക്രിക്കറ്ററുടെയും എക്കാലത്തെയും വലിയ സ്വപ്‌നമാണത്. ക്രിക്കറ്റിന്റെ മെക്ക എന്ന വിളിപ്പേര് മാത്രമല്ല, സീം ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചും സമ്മോഹനമായ പച്ചപ്പുല്ലും ജെന്റില്‍മെന്‍ ഗെയിമിന് ചേര്‍ന്ന കാണികളും ലോര്‍ഡ്‌സിനെ ഒരു സ്വപ്‌നഭൂമിയാക്കുന്നു.
ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറിന് ലോര്‍ഡ്‌സില്‍ എത്ര സെഞ്ചുറിയുണ്ട്, പൂജ്യം എന്ന ഉത്തരം കിട്ടുമ്പോഴാണ് ലോര്‍ഡ്‌സിലെ ഒരു ടെസ്റ്റ് സെഞ്ചുറിയുടെ വിലയറിയുക. സെഞ്ചുറികളുടെ എണ്ണത്തില്‍ സെഞ്ചുറിയുള്ള സച്ചിന് ഒരു സെഞ്ചുറിയില്ലെങ്കിലും ഗാംഗുലിക്കും ദ്രാവിഡിനും എന്തിന് അജിത് അഗാര്‍ക്കറിന് വരെ ലോര്‍ഡ്‌സില്‍ സെഞ്ചുറിയുണ്ട്.
ലോര്‍ഡ്‌സിലെ ഇന്ത്യന്‍ സെഞ്ചുറിക്കാര്‍ ആരൊക്കെ എന്ന് നോക്കൂ

സൗരവ് ഗാംഗുലി
1996 ലെ പരമ്പരയിലാണ് സൗരവ് ഗാംഗുലി ലോര്‍ഡ്‌സില്‍ സെഞ്ചുറിയടിച്ചത്. 131 റണ്‍സായിരുന്നു അന്ന് ദാദയുടെ സമ്പാദ്യം.

രാഹുല്‍ ദ്രാവിഡ്
2011 ലാണ് ദ്രാവിഡ് ഇവിടെ സെഞ്ചുറി നേടിയത്. പുറത്താകാതെ 103 റണ്‍സായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ സ്‌കോര്‍.

അജിത് അഗാര്‍ക്കര്‍
2002 ലെ പരമ്പരയിലാണ് അഗാര്‍ക്കര്‍ ലോര്‍ഡ്‌സില്‍ സെഞ്ചുറിയടിച്ചത്. സെഞ്ചുറി അടിച്ചെങ്കിലും ടീമിനെ രക്ഷിക്കാന്‍ അഗാര്‍ക്കറിന് സാധിച്ചില്ല.

രവി ശാസ്ത്രി
കൃത്യം നൂറ് റണ്‍സാണ് രവിശാസ്ത്രി ലോര്‍ഡ്‌സില്‍ അടിച്ചത്. 1990 ലായിരുന്നു ഇത്.

മുഹമ്മദ് അസ്ഹറുദ്ദീന്‍
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ലോര്‍ഡ്‌സില്‍ സെഞ്ചുറിയടിച്ച പട്ടികയിലുണ്ട്. 1990 ലായിരുന്നു അസറിന്റെ 121 റണ്‍സ്.

അജിന്‍ക്യ രഹാനെ
ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ രക്ഷിച്ച് രഹാനെയും സെഞ്ചുറി ക്ലബിലെത്തി. വിനു മങ്കാദ്, ദുലീപ് വെംഗ്‌സര്‍ക്കാര്‍, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരും ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ സെഞ്ചൂറിയന്മാരാണ്. ദുലീപ് വെംഗ്‌സര്‍ക്കാര്‍ ലോര്‍ഡ്‌സില്‍ മൂന്ന് സെഞ്ചുറികള്‍ അടിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications