സച്ചിന്‍ ദൈവത്തെപ്പോലെയെന്ന് ധോണി... അപ്പോള്‍ ദൈവമല്ലേ!!!
ന്യൂയോര്‍ക്ക്: ക്രിക്കറ്റിന്റെ ദൈവം എന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെ പലരും വിശേഷിപ്പിച്ചിട്ടുള്ളത്- അല്ല, ഇപ്പോഴും വിശേഷിപ്പിച്ചുകൊണ്ടിരിയ്ക്കുന്നത്.
നമ്മുടെ ഏകദിന ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി സച്ചിനെ കണ്ടിരുന്നത് ദൈവത്തെ പോലെ ആണത്രെ. തനിയ്ക്ക് മാത്രമല്ല, തന്റെ തലമുറയിലേയും അതിന് ശേഷമുള്ള തലമുറയിലേയും താരങ്ങള്‍ സച്ചിനെ ദൈവത്തെ പോലെ ആണ് കണ്ടിരുന്നതെന്നും ധോണി പറയുന്നു.
അമേരിക്കന്‍ ബസാര്‍ എന്ന് വെബ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ധോണി ഇക്കാര്യം പറഞ്ഞത്. ഇത് മാത്രമല്ല, ഇനിയും ഉണ്ട്...

റോള്‍ മോഡല്‍
സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തന്റെ റോള്‍ മോഡല്‍ എന്നാണ് ധോണി പറയുന്നത്.

പ്രചോദനം
സച്ചിന്റെ വിനയവും ക്രിക്കറ്റിനോടുള്ള വിശ്വാസ്യതയും എന്നും തനിയ്ക്ക് പ്രചോദനമാണെന്നും ധോണി പറയുന്നു.

പ്രഭാവലയം
സച്ചിന് ചുറ്റും എപ്പോഴും ഒരു പ്രഭാവലയം ഉണ്ടാകുമത്രെ. ദൈവത്തെ പോലെ എന്നല്ലേ ധോണി പറഞ്ഞത്!!!

വിനീതന്‍
ക്രിക്കറ്റിന്റെ എല്ലാ ഉയരങ്ങളും സ്വന്തമാക്കിയെങ്കിലും സച്ചിന്‍ എപ്പോഴും വിനീതനായിരുന്നു എന്ന് ധോണി വിലയിരുത്തുന്നു.

മികവിന് വേണ്ടി
ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി നില്‍ക്കുമ്പോഴും കളിക്കളത്തിലിറങ്ങുമ്പോള്‍ കൂടുതല്‍ മികവിന് വേണ്ടി സച്ചിന്‍ ശ്രമിച്ചിരുന്നു. ഇത് ഏവര്‍ക്കും പ്രചോദനമാണെന്നും ധോണി പറഞ്ഞു.

ബോള്‍ട്ടാവാന്‍ പറ്റില്ല
അതിമോഹത്തെ നിയന്ത്രിയ്ക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്നാണ് ധോണി പറയുന്നത്. പക്ഷേ അതിനെ നിയന്ത്രിയ്ക്കണം. ഹുസൈന്‍ ബോള്‍ട്ടിനെ പോലാന്‍ തനിയ്ക്ക് കഴിയില്ലെന്ന തിരിച്ചറിവാണ് ധോണി ഉദാഹരണമായി പറഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications