Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: സെമിയില്‍ ഇന്ത്യയുടെ എതിരാളി ആര്? സാധ്യത ഇങ്ങനെ... അവ നടന്നാല്‍ അടിമുടി മാറും!!

സെമിയില്‍ ഇന്ത്യയുടെ എതിരാളി ആര്? | Oneindia Malayalam

ലണ്ടന്‍: ബംഗ്ലാദേശിനെ തകര്‍ത്ത് ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയതോടെ സെമിയില്‍ ആരാവും എതിരാളിയെന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ സംസാരവിഷയം. ഒരു മല്‍സരം ബാക്കിനില്‍ക്കെയാണ് ഇന്ത്യ സെമിയിലേക്കു ടിക്കറ്റെടുത്തത്. സെമിയില്‍ പോയിന്റ് പട്ടികയിലെ ഒന്നും നാലും സ്ഥാനക്കാരും രണ്ടും മൂന്നും സ്ഥാനക്കാരുമാണ് കൊമ്പുകോര്‍ക്കുക.

ബുധനാഴ്ച നടന്ന കളിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ആതിഥേയരായ ഇംഗ്ലണ്ട് സെമിയിലെത്തിയ മൂന്നാമത്തെ ടീമായി മാറിയിരുന്നു. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ന്യൂസിലാന്‍ഡാവും സെമിയിലെ അവസാനത്തെ ടീം. അവസാന റൗണ്ടിലെ മല്‍സരഫലമാവും സെമിയില്‍ ഇന്ത്യയുടെ എതിരാളികളെ തീരുമാനിക്കുക. ഏതൊക്കെയായിരിക്കും ഇവയെന്നു നോക്കാം.

ഒന്നാംസ്ഥാനം- ഓസ്‌ട്രേലിയ (14 പോയിന്റ്)

ഒന്നാംസ്ഥാനം- ഓസ്‌ട്രേലിയ (14 പോയിന്റ്)

നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് 14 പോയിന്റുമായി നിലവില്‍ പട്ടികയില്‍ തലപ്പത്തുള്ളത്. കളിച്ച എട്ടു മല്‍സരങ്ങളില്‍ ഏഴിലും കംഗാരുപ്പട ജയിച്ചിരുന്നു. ഇനി ജൂണ്‍ ആറിന് ദക്ഷിണാഫ്രിക്കയുമായാണ് ഓസീസിന്റെ അവസാന മല്‍സരം. നേരത്തേ തന്നെ പുറത്തായ ദക്ഷിണാഫ്രിക്ക ജയത്തോടെ മടങ്ങാനായിരിക്കും ശ്രമിക്കുക.
അടുത്ത കളിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓസ്‌ട്രേലിയ ജയിക്കുകയാണെങ്കില്‍ സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ഇംഗ്ലണ്ടായിരിക്കും. ഓസീസ് ന്യൂസിലാന്‍ഡിനെയും നേരിടും.

രണ്ടാംസ്ഥാനം- ഇന്ത്യ (13 പോയിന്റ്)

രണ്ടാംസ്ഥാനം- ഇന്ത്യ (13 പോയിന്റ്)

ഓസീസിനെപ്പോലെ ഇന്ത്യക്കും ഇനിയൊരു മല്‍സരം ശേഷിക്കുന്നുണ്ട്. ജൂലൈ ആറിന് ശനിയാഴ്ച ശ്രീലങ്കയെയാണ് ഇന്ത്യ നേരിടുന്നത്.
അടുത്ത റൗണ്ടില്‍ ഇന്ത്യ ലങ്കയെയും ഓസീസ് ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ചാല്‍ സെമിയില്‍ ഇന്ത്യക്കു ഏറ്റുമുട്ടേണ്ടി വരിക ഇംഗ്ലണ്ടുമായിട്ടായിരിക്കും.
മറിച്ച് ഇന്ത്യ ലങ്കയെ തോല്‍പ്പിക്കുകയും ഓസീസിനെതിരേ ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്താല്‍ 15 പോയിന്റുമായി ഇന്ത്യ പട്ടികയില്‍ തലപ്പത്തേക്കു കയറും. അതോടെ സെമി ലൈനപ്പും മാറും. അപ്പോള്‍ സെമിയില്‍ ഇന്ത്യക്കു നേരിടേണ്ടിവരിക ന്യൂസിലാന്‍ഡിനെയാവും. ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെയും നേരിടും.

മൂന്ന്, നാല് സ്ഥാനം- ഇംഗ്ലണ്ട് (12), ന്യൂസിലാന്‍ഡ് (11 പോയിന്റ്)

മൂന്ന്, നാല് സ്ഥാനം- ഇംഗ്ലണ്ട് (12), ന്യൂസിലാന്‍ഡ് (11 പോയിന്റ്)

പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാരായ ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവരുടെ പൊസിഷന്‍ മാത്രമേ ഇനി മാറുകയുള്ളൂ. കാരണം ഇരുടീമുകള്‍ക്കും ഓരോ മല്‍സരം ബാക്കിയുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിന്റെയും കീവിസിന്റെയും മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
ഇംഗ്ലണ്ട് 12 പോയിന്റോടെയും ന്യൂസിലാന്‍ഡ് 11 പോയിന്റുമായുമാണ് പട്ടികയില്‍ മൂന്നും നാലു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

Story first published: Thursday, July 4, 2019, 13:39 [IST]
Other articles published on Jul 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+