വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്നു നേരിടേണ്ടി വന്നാലും എന്റെ ഉറക്കം പോവും! - ഭയപ്പെടുത്തിയ ബൗളറെക്കുറിച്ച് വീരു

ലോകം വന്ന എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് വീരു

ലോക ക്രിക്കറ്റിലെ എക്കാലത്തെയും അപകടകാരിയായ ഓപ്പണിങ് ബാറ്റ്‌സ്മാനന്‍മാരുടെ നിരയിലാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിന്റെ സ്ഥാനം. കളിച്ചിരുന്ന കാലഘട്ടത്തില്‍ മിക്ക ബൗളര്‍മാരുടെയും പേടിസ്വപ്‌നം കൂടിയായിരുന്നു അദ്ദേഹം. ഫോര്‍മാറ്റ് വ്യത്യാസമില്ലാതെ ടി20യിലും ടെസ്റ്റിലും ഒരേ ബാറ്റിങ് സമീപനം സ്വീകരിച്ചിരുന്ന അപൂര്‍വ്വം ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു വീരു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിക്കു ആരാധകരും കൂടുതലായിരുന്നു.

എന്നാല്‍ വീരുവിനെ ഭയപ്പെടുത്തിയിരുന്ന ഒരു ബൗളറുണ്ടായിരുന്നു. കളിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ നേരിടുന്നതിനെക്കുറിച്ചോര്‍ത്ത് രാത്രിയില്‍ തനിക്കു ഉറക്കം നഷ്ടപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്.

 ഭയപ്പെട്ട ബൗളര്‍ മുരളി

ഭയപ്പെട്ട ബൗളര്‍ മുരളി

ഞാന്‍ നേരിട്ടതില്‍ വച്ച് ഏറ്റവും അപകടകാരിയായ ബൗളര്‍ ശ്രീലങ്കയുടെ മുന്‍ സ്പിന്‍ മാന്ത്രികനായ മുത്തയ്യ മുരളീധരനാണ്. മുരളിയെപ്പോലെ എന്നെ ഭയപ്പെടുത്തിയ മറ്റൊരു ബൗളറില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തെ അതിജീവിക്കാന്‍ എനിക്കു ഏഴ്-എട്ടു വര്‍ഷം തന്നെ വേണ്ടിവന്നു. 2001 മുതല്‍ 2007 വരെയായിരുന്നു ഇത്. ശ്രീലങ്കയ്‌ക്കെതിരേ എപ്പോള്‍ കളിക്കേണ്ടി വന്നാലും എനിക്കു മുരളിയെ ഭയമായിരുന്നുവെന്നും സെവാഗ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

 ഇപ്പോഴും ഉറക്കമുണ്ടാവില്ല

ഇപ്പോഴും ഉറക്കമുണ്ടാവില്ല

ഇപ്പോള്‍ മുരളിക്കെതിരേ കളിക്കേണ്ടി വന്നാലും തനിക്കു ഭയമാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് വീരു. മുരളിയോടുള്ള എന്റെ ഭയം പൂര്‍ണമായി മാറിയെന്നു പറയാന്‍ കഴിയില്ല. ഇപ്പോള്‍ അദ്ദേഹത്തിനെതിരേ കളിക്കേണ്ടി വന്നാലും ഭയം കാരണം തലേ ദിവസം രാത്രി എനിക്കു ഉറക്കം വരില്ല. കാരണം മുരളിയുടെ ബൗളിങ് ആക്ഷന്‍ വളരെ അപകടകരമായിരുന്നു. അതുകൊണ്ടു തന്നെ ഏതാണ് ഓഫ് സ്പിന്നെന്നോ, ദൂസരയെന്നോ എനിക്കു മനസ്സിലായിരുന്നില്ല. സച്ചിനായിരുന്നു ഇതു മറികടക്കാനുള്ള വഴി എനിക്കു പറഞ്ഞുതന്നത്. ബൗള്‍ ചെയാന്‍ കൈ ഉയര്‍ത്തുമ്പോള്‍ കൈവിരല്‍ കാണുകയാണെങ്കില്‍ അതായിരിക്കും ദൂസരയെന്നായിരുന്നു സച്ചിന്റെ ഉപദേശമെന്നും വീരു വ്യക്തമാക്കി.

 സെവാഗിന്റെ കരിയര്‍

സെവാഗിന്റെ കരിയര്‍

സ്വപ്‌നതുല്യമായ കരിയറായിരുന്നു സെവാഗിന്റേത്. മധ്യനിര ബാറ്റ്‌സ്മാനായിട്ടായിരുന്നു അദ്ദേഹം കരിയര്‍ തുടങ്ങിയത്. എന്നാല്‍ മികച്ച ഒരു ഓപ്പണര്‍ക്കു വേണ്ടിയുള്ള പ്രഹരശേഷി അദ്ദേഹത്തിനുണ്ടെന്നു തിരിച്ചറിഞ്ഞത് മുന്‍ ക്യാപറ്റന്‍ സൗരവ് ഗാംഗുലിയായിരുന്നു. ദാദയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു വീരുവിനു ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിക്കുന്നത്. ഇതു വന്‍ വിജയമായി മാറുകയും ചെയ്തു. ഓപ്പണറായി മാറിയ ശേഷം വീരുവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
104 ടെസ്റ്റുകളില്‍ നിന്നും 49.32 ശരാശരിയില്‍ 8586ഉം 251 ഏകദിനങ്ങളില്‍ നിന്നും 35.05 ശരാശരിയില്‍ 8273 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 23 സെഞ്ച്വറികളും 32 ഫിഫ്റ്റികളും കുറിച്ച വീരു ഏകദിനത്തില്‍ 13 സെഞ്ച്വറികളും 38 ഫിഫ്റ്റികളുമടിച്ചു. ടെസ്റ്റില്‍ രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികള്‍ നേടിയ ഏക ഇന്ത്യന്‍ താരം കൂടിയാണ് വീരു. 319 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 219 റണ്‍സായിരുന്നു.

 മജീഷ്യന്‍ മുരളി

മജീഷ്യന്‍ മുരളി

മുത്തയ്യ മുരളീധരന്റെ കാര്യമെടുത്താല്‍ കളിക്കളത്തില്‍ മാന്ത്രികന്‍ തന്നെയായിരുന്നു അദ്ദേഹം. നിലവില്‍ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെന്ന ലോക റെക്കോര്‍ഡ് മുരളിയുടെ പേരില്‍ ഭദ്രമാണ്. അതു ഇനിയൊരിക്കലും തകര്‍ക്കപ്പെടാനും സാധ്യതയില്ല. 133 ടെസ്റ്റുകളില്‍ നിന്നും 800 വിക്കറ്റുകളാണ് മുരളി കൊയ്തത്. 22 തവണ 10 വിക്കറ്റ് നേട്ടം കൊയ്ത അദ്ദേഹം 67 തവണ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റും വീഴ്ത്തി. നാട്ടിലും അവിശ്വസനീയ റെക്കോര്‍ഡായിരുന്നു അദ്ദേഹത്തിന്റേത്. 59 ടെസ്‌ററ്റുകളില്‍ നിന്നും മുരളിയുടെ സമ്പാദ്യം 412 വിക്കറ്റുകളായിരുന്നു.
ഏകദിനത്തിലും കണ്ണഞ്ചിക്കുന്ന റെക്കോര്‍ഡായിരുന്നു ലങ്കന്‍ ഇതിഹാസത്തിന്റേത്. 350 മല്‍സരങ്ങളില്‍ നിന്നും വീഴ്ത്തിയത് 534 വിക്കറ്റുകളാണ്. 10 തവണ അഞ്ചു വിക്കറ്റുകളും മുരളി വീഴ്ത്തിയിരുന്നു. 30 റണ്‍സിനു ഏഴു വിക്കറ്റുകളെടുത്തതാണ് കരിയര്‍ ബെസ്റ്റ് പ്രകടനം.

Story first published: Thursday, September 2, 2021, 22:02 [IST]
Other articles published on Sep 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X