വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യുവി പുറത്തായപ്പോള്‍ പ്രതീക്ഷ കൈവിട്ടു, ഹൃദയം തകര്‍ന്നു!! ക്ലാസിക്ക് ഫൈനലിനെക്കുറിച്ച് കൈഫ്

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ കിരീടം ചൂടിയത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഒരിക്കലും മായാതെ നില്‍ക്കുന്ന അവിസ്മരണീയ വിജയങ്ങളിലൊന്നായിരുന്നു 2003ലെ നാറ്റ് വെസ്റ്റ് സീരീസിന്റെ ഫൈനല്‍. സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയും കരുത്തരായ ഇംഗ്ലണ്ടും തമ്മില്‍ ലണ്ടനിലെ പ്രശസ്തമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന ക്ലാസിക്ക് പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പികള്‍ അന്നു തുടക്കക്കാരായിരുന്ന യുവരാജ് സിങും മുഹമ്മദ് കൈഫുമായിരുന്നു. ഇന്ത്യയെ തോല്‍വിയുടെ വക്കില്‍ നിന്നായിരുന്നു അവിശ്വസനീയ കൂട്ടുകെട്ടിലൂടെ ഇവര്‍ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത്.

IPL: ലേലത്തില്‍ ഉയര്‍ന്ന വില... ആ താരം തീര്‍ന്നു! അവര്‍ നിങ്ങളെ വലിച്ചു വീഴ്ത്താന്‍ ശ്രമിക്കും- യുവിIPL: ലേലത്തില്‍ ഉയര്‍ന്ന വില... ആ താരം തീര്‍ന്നു! അവര്‍ നിങ്ങളെ വലിച്ചു വീഴ്ത്താന്‍ ശ്രമിക്കും- യുവി

ഞെട്ടിച്ച് ടെയ്‌ലര്‍... ഐപിഎല്‍ ഓള്‍ ടൈം ഇലവനില്‍ രോഹിത്തില്ല!! ഇന്ത്യയുടെ ഏഴു താരങ്ങള്‍ഞെട്ടിച്ച് ടെയ്‌ലര്‍... ഐപിഎല്‍ ഓള്‍ ടൈം ഇലവനില്‍ രോഹിത്തില്ല!! ഇന്ത്യയുടെ ഏഴു താരങ്ങള്‍

അന്നത്തെ വിജയത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വയ്ക്കുകയാണ് കൈഫ്. ക്രീസില്‍ അന്നു തന്റെ പങ്കാളി കൂടിയായിരുന്ന യുവരാജുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍ വിജയലക്ഷ്യം

ഫൈനലില്‍ 326 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ട് ഇന്ത്യക്കു മുന്നില്‍ വച്ചത്. ഒരു ഘട്ടത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 146 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. ഈ സമയത്താണ് യുവതാരങ്ങളായിരുന്ന യുവരാജും കൈഫും ക്രീസില്‍ ഒന്നിച്ചത്. പിന്നീട് കണ്ടത് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നായിരുന്നു.
87 റണ്‍സുമായി പുറത്താവാതെ നിന്ന കൈഫ് സഹീര്‍ ഖാനെ ക്രീസിന്റെ മറുഭാഗത്ത് നിര്‍ത്തി ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കുകയായിരുന്നു. 42ാം ഓവറില്‍ 69 റണ്‍സെടുത്തു നില്‍ക്കെയാണണ് യുവി പുറത്തായത്. നാലു വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യക്കു ജയിക്കാന്‍ അപ്പോള്‍ 59 റണ്‍സ് വേണ്ടിയിരുന്നു.

യുവരാജിന്റെ പുറത്താവല്‍

നീ പുറത്തായപ്പോള്‍ മല്‍സരം ഇന്ത്യ കൈവിട്ടെന്നാണ് താന്‍ കരുതിയതെന്നു യുവരാജിനോടു കൈഫ് പറഞ്ഞു. ഇന്ത്യ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ ക്രീസില്‍ സെറ്റായി നില്‍ക്കുകയായിരുന്നു. നീയും ഒപ്പമുണ്ടായിരുന്നു. നമ്മള്‍ അവസാനം വരെ ക്രീസില്‍ നിന്നാല്‍ ഇന്ത്യയെ ജയത്തിലെത്തിക്കാമെന്ന് താന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ നീ പുറത്തായതോടെ ഇന്ത്യക്കു വിജയപ്രതീക്ഷ നഷ്ടമായി. തന്റെ ഹൃദയം തകര്‍ന്നതായും കൈഫ് പറഞ്ഞു.

ജൂനിയര്‍ ലോകകപ്പിലെ പ്രകടനം

2000ത്തിലെ അണ്ടര്‍ 19 ലോകകപ്പിലും ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളായിരുന്നു യുവരാജും കൈഫും. ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് കൈഫായിരുന്നു.
ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള യുവിയുടെ ഇന്നിങ്‌സിനെ കൈഫ് പുകഴ്ത്തി. 25 പന്തില്‍ 58 റണ്‍സായിരുന്നു അദ്ദേഹം അടിച്ചെടുത്തത്. യുവിയുടെ കരിയറില്‍ താന്‍ കണ്ട മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു ഇതെന്നു കൈഫ് അഭിപ്രായപ്പെട്ടു. അന്നത്തെ ഇന്നിങ്‌സ് ഗംഭീരമായിരുന്നു. മിച്ചെല്‍ ജോണ്‍സന്‍, ഷെയ്ന്‍ വാട്‌സന്‍ എന്നിവരുള്‍പ്പെടുന്ന ഓസീസ് ടീമിനെയാണ് അന്ന് തരിപ്പണമാക്കിയത്. വേറെയും ഒരുപാട് തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ നീ കളിച്ചു. ഒരോവറില്‍ ആറു സിക്‌സറുകള്‍ നേടി. പക്ഷെ അണ്ടര്‍ 19 വിഭാഗത്തില്‍ അന്നു നീ കളിച്ചതു പോലൊരു ഇന്നിങ്‌സ് കളിക്കുകയെന്നത് വളരെ സ്‌പെഷ്യലാണ്. നീ ഏറെ ദൂരം മുന്നോട്ടു പോവുമെന്നും ഏറെക്കാലം കളിക്കുമെന്നും അന്നു തങ്ങള്‍ക്കെല്ലാം അറിയാമായിരുന്നുവെന്നും യുവിയോടു കൈഫ് പറഞ്ഞു.

ഫീല്‍ഡിങ്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായാണ് കൈഫ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫീല്‍ഡിങ് മെച്ചപ്പെടാന്‍ ഏറെ കഠിനാധ്വാനം നടത്തിയിട്ടുണ്ടെന്നും ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് ഏതെങ്കിലുമൊന്നില്‍ മറ്റുള്ളവരെ പിന്നിലാക്കണമെന്നും ആഗ്രഹിച്ചിരുന്നതായി കൈഫ് വെളിപ്പെടുത്തി.
എല്ലായ്‌പ്പോഴും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായിരിക്കാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഫീല്‍ഡിങില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതന്നെും കൈഫ് കൂട്ടിച്ചേര്‍ത്തു. ഒരുമിച്ച് കളിച്ചിരുന്ന കാലത്ത് ഇന്ത്യയുടെ ഫീല്‍ഡിങ് മറ്റൊരു ലെവലിലേക്ക് ഉയര്‍ത്തിയത് താനും കൈഫും ചേര്‍ന്നായിരുന്നുവെന്ന് യുവി ചൂണ്ടിക്കാട്ടി. പോയിന്റിലും കവറിലും നമ്മള്‍ ഫീല്‍ഡ് ചെയ്യാന്‍ തുടങ്ങിയതോടെ ഫീല്‍ഡിങ് ഏറെ മെച്ചപ്പെട്ടു. ഇപ്പോള്‍ ടീമില്‍ നിരവധി മികച്ച ഫീല്‍ഡര്‍മാരുണ്ട്. എന്നാല്‍ താനും കൈഫുമായിരുന്നു ടീമിലെ ഫീല്‍ഡിങ് വിപ്ലവത്തിനു തുടക്കം കുറിച്ചതെന്നും യുവി കൈഫുമായുള്ള ചാറ്റില്‍ പറഞ്ഞു.

Story first published: Tuesday, April 21, 2020, 12:45 [IST]
Other articles published on Apr 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X