വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുറ്റി തെറിപ്പിച്ചു, ഗെയ്ല്‍ യൂനിവേഴ്‌സല്‍ ബോസെങ്കില്‍ വീരു അതുക്കുംമേലെ!

2006ലെ ഇന്ത്യ- വിന്‍ഡീസ് ഏകദിനത്തിലായിരുന്നു ഇത്

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഹീറോ വീരേന്ദര്‍ സെവാഗ് പല തവണ ഇടിവെട്ട് ഇന്നിങ്‌സുകളിലൂടെ ടീമിന്റെ വിജയശില്‍പ്പിയായിട്ടുണ്ട്. വീരുവിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് ഏതായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുക ദുഷ്‌കരമായിരിക്കും. കാരണം നാട്ടിലും വിദേശത്തും പല അവിസ്മരണീയ ഇന്നിങ്‌സുകളും അദ്ദേഹം കളിച്ചിട്ടുണ്ട്.

രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!

എന്നാല്‍ വീരുവെന്ന ബാറ്ററെ മാത്രമേ പലര്‍ക്കും അറിയാമായിരുന്നുളളൂ. വിക്കറ്റുകളെടുത്ത് ടീമിനു നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ സാധിക്കുന്ന കൗശലക്കാരനായ ബൗളറെ കൂടുതല്‍ പേര്‍ക്കും അറിയുകയുണ്ടാവില്ല. തന്റെ ബൗളിങിലൂടെ വീരു ഇന്ത്യയുടെ രക്ഷകനായ ഒരു മല്‍സരത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

1

2006ലെ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനകാലം. അന്നു പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ഇരുടീമുകളും തമ്മില്‍ അഞ്ചാം ഏകദിനത്തില്‍ കൊമ്പുകോര്‍ക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനായിരുന്നു ആദ്യം ബാറ്റിങ്. യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലും സെവ്‌നരെയ്ന്‍ ചിറ്റര്‍ഗൂനുമാണ് ടീമിനായി ഓപ്പണ്‍ ചെയ്തത്.

2

ആദ്യ ഓവര്‍ ബൗള്‍ ചെയ്ത ശ്രീശാന്തിനെ രണ്ടാം ഓവറില്‍ തന്നെ ബൗണ്ടറി കടത്തി ഗെയ്ല്‍ മുന്നറിപ്പ് നല്‍കി. നാലാമത്തെ ബോളില്‍ വീണ്ടുമൊരു ബൗണ്ടറി. ഇത്തവണ പോയിന്റിലൂടെയാണ് ബോള്‍ ബൗണ്ടറിയിലേക്കു പാഞ്ഞത്. ഓപ്പണിങ് പാര്‍ട്‌നര്‍ പൂജ്യത്തിനു പുറത്തായെങ്കിലും ഗെയ്ല്‍ ബാറ്റിങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ശ്രീശാന്തിന്റെ രണ്ടാമത്തെ ഓവറിലും അദ്ദേഹം രണ്ടു ബൗണ്ടറികള്‍ പായിച്ചു. അടുത്തടുത്ത ബോളുകളിലായിരുന്നു ഇത്. മൂന്നാമത്തെ ഓവറിലും ശ്രീക്കെതിര രണ്ടു ബൗണ്ടറികളടിക്കാന്‍ ഗെയ്ല്‍ മറന്നില്ല.

ഭാര്യയും കോഫിയും വിട്ടൊരു കളിയില്ല!- രോഹിത്തിന്റെ അന്ധവിശ്വാസങ്ങളറിയാമോ?

3

ഒരു വിക്കറ്റിനു എട്ടു റണ്‍സെന്ന നിലയില്‍ നിന്നും ഗെയ്‌ലും രാംനരേഷ് സര്‍വനും ചേര്‍ന്ന് വിന്‍ഡീസിനെ കൈിപിടിച്ചുയര്‍ത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഈ സഖ്യത്തെ വേര്‍പിരിക്കാനായില്ല. ഗെയ്ല്‍-സര്‍വന്‍ ജോടി അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുമായി വിന്‍ഡീസിനെ കൂടുതല്‍ ശക്തമായ നിലയിലേക്കു നയിക്കവെയാണ് വീരേന്ദര്‍ സെവാഗ് ഇന്ത്യയുടെ രക്ഷകയ്‌ക്കെത്തിയത്.

4

20ാം ഓവറിലാണ് ഗെയ്‌ലിനെ വീരു വീഴ്ത്തിയത്. 43 റണ്‍സില്‍ നില്‍ക്കെ 20ാം ഓവറിലെ രണ്ടാമത്തെയും മൂന്നാമത്തെയും ബോളുകള്‍ ഗെയ്ല്‍ ബൗണ്ടറിയിലേക്കു പായിച്ച് തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കി. പക്ഷെ ഈ ആഹ്ലാദത്തിനു സെക്കന്റുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. തൊട്ടടുത്ത ബോളില്‍ തന്നെ ഗെയ്‌ലിന്റെ ഓഫ് സ്റ്റംപ് വീരു തെറിപ്പിച്ചു. കാല്‍മുട്ടിലൂന്നി വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഗെയ്‌ലിനു അമ്പെ പാളിയപ്പോള്‍ ഓഫ്സ്റ്റംപ് നിലം പൊത്തുകയായിരുന്നു. ഇതോടെയാണ് ഇന്ത്യക്കു ശ്വാസം വീണത്. 61 ബോളില്‍ 10 ബൗണ്ടറികളോടെ 51 റണ്‍സാണ് ഗെയ്ല്‍ നേടിയത്. മല്‍സരത്തില്‍ 10 ഓവര്‍ ക്വാട്ട തികച്ച വീരു 29 റണ്‍സിനാണ് ഒരു വിക്കറ്റ് നേടിയത്.

ഏകദിനം കളിച്ചു, പക്ഷെ ടെസ്റ്റില്‍ 'നോ എന്‍ട്രി'- ഇന്ത്യയുടെ അഞ്ചു താരങ്ങള്‍

5

ഗെയ്‌ലിന്റെ വമ്പന്‍ വിക്കറ്റ് നേടിയ സെവാഗ് ബാറ്റിങിലും തകര്‍പ്പന്‍ ഫിഫ്റ്റിയോടെ കസറി. 256 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു വിന്‍ഡീസ് നല്‍കിയത്. വിന്‍ഡീസ് ആറു വിക്കറ്റിനു 255 റണ്‍സെടുക്കുകയായിരുന്നു. ഇന്ത്യയുടെ റണ്‍ചേസിനു ചുക്കാന്‍ പിടിച്ചത് വീരുവായിരുന്നു. പക്ഷെ അര്‍ഹിച്ച സെഞ്ച്വറി അഞ്ചു റണ്‍സ് മാത്രമകലെ അദ്ദേഹത്തിനു നഷ്ടമായി. 103 ബോളില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം വീരു 95 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

6

പക്ഷെ ബാറ്റിങില്‍ മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ കിട്ടിയില്ല. ഇതോടെ ഇന്ത്യ 19 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങുകയും ചെയ്തു. രണ്ടോവര്‍ ബാക്കിനില്‍ക്കെ ഇന്ത്യ 236 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.ഏഴിന് 229 റണ്‍സെന്ന നിലയില്‍ നിന്നാണ് അവസാനത്തെ മൂന്നു വിക്കറ്റുകളും ഏഴു റണ്‍സിനിടെ കൈവിട്ട് ഇന്ത്യ തോല്‍വിയിലേക്കു വീണത്.

Story first published: Monday, June 27, 2022, 18:09 [IST]
Other articles published on Jun 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X