ദില്ലി: ബാറ്റ്‌സ്മാനായും ബൗളറായും ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെ നമ്മള്‍ കണ്ടതാണ്. എന്നാല്‍ വിക്കറ്റ് കാക്കാനും കോലിക്ക് സാധിക്കുമെന്ന് എത്ര പേര്‍ക്കറിയാം. ഒടുവില്‍ അതും സംഭവിച്ചു. ധോണിക്കു പകരം കോലി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനവും വഹിച്ചു. ഞെട്ടേണ്ട, സംഭവം ഇന്നലെയോ കഴിഞ്ഞ മാസമോ അല്ല. കഴിഞ്ഞ വര്‍ഷമാണ്. 2015 ജൂണില്‍ ബംഗ്ലാദേശിനെതിരായ ഏകദിന മല്‍സരത്തിനിടെയായിരുന്നു സംഭവം. കരിയറില്‍ ഇതാദ്യമായാണ് കോലി വിക്കറ്റ് കീപ്പറയാത് എന്നതാണ് കൗതുകം.

ടോയ്‌ലറ്റ് ബ്രേക്ക് എടുത്ത് ധോണി ഗ്രൗണ്ടില്‍ നിന്ന് മാറിനിന്നതോടെയാണ് കോലി വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് എടുത്തണിഞ്ഞത്. ബംഗ്ലാദേശിലെ ഷേര്‍ എ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ നടന്ന കളിയുടെ 44ാം ഓവറിലാണ് ധോണിക്കു പകരം താരം വിക്കറ്റും കാത്തത്. ഈ ഓവര്‍ എറിഞ്ഞത് പേസര്‍ ഉമേഷ് യാദവായിരുന്നു.
സ്ഥിരം വിക്കറ്റ് കീപ്പര്‍മാരെപ്പോലെ പാഡണിയാതെയാണ് കോലി വിക്കറ്റിനു പിന്നില്‍ നിന്നത്. ചുറുചുറുക്കോടെ വിക്കറ്റ്കാക്കുകയും ടീമംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്യുന്ന കോലിയെ വീഡിയോയില്‍ കാണാം. ക്രിക്കറ്റ് മല്‍സരത്തില്‍ ടോയ്‌ലറ്റ് ബ്രേക്ക് എടുക്കാന്‍ ഐസിസിക്കോ ബിസിസിഐക്കോ പ്രത്യേകം നിയമങ്ങളൊന്നും തന്നെയില്ല.