Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ബാറ്റ്സ്മാന്‍മാരെ സഹായിക്കാമോ... കോലിയുടെ മറുപടി കേട്ട് അക്തര്‍ ഞെട്ടി!

അഹമ്മദ് ഷെഹ്സാദ്, സര്‍ഫ്രാസ് അഹമ്മദ്, ഉമര്‍ അക്മല്‍, ഷാഹിദ് അഫ്രീദി, ഷോയിബ് മാലിക്ക്... പറയുമ്പോള്‍ പേരിന് ഒരു കുറവും ഇല്ല. പക്ഷേ ഇക്കഴിഞ്ഞ ഏഷ്യാകപ്പിലും ലോകകപ്പിലും പാകിസ്താന്‍ ബാറ്റിംഗ് നിര അമ്പേ തകര്‍ന്നു. തകര്‍ന്നു എന്നല്ല തകര്‍ന്ന് തരിപ്പണമായിപ്പോയി എന്ന് വേണം പറയാന്‍. ഏഷ്യാകപ്പിലും ലോകകപ്പിലും പാകിസ്താന്‍ ഫൈനല്‍ പോലും കാണാതെ പുറത്താകുകയും ചെയ്തു.

എന്നാല്‍ ഏഷ്യാകപ്പിലും ലോകകപ്പിലും മികച്ച പ്രകടനമാണ് ഇന്ത്യയുടെ വിരാട് കോലി പുറത്തെടുത്തത്. പ്രത്യേകിച്ചും പാകിസ്താനെതിരെ. അയല്‍ക്കാരായ പാകിസ്താന്‍ ബാറ്റ്സ്മാന്‍മാരെ ഒന്ന് സഹായിക്കാമോ എന്ന് ഷോയിബ് അക്തര്‍ ഒരിക്കല്‍ കോലിയോട് ചോദിച്ചു. കോലിയുടെ മറുപടി കേട്ട് താന്‍ ഞെട്ടിപ്പോയി എന്നാണ് അക്തര്‍ പറയുന്നത്.

viratkohli-shahid-afrid

പാക് ബാറ്റ്‌സ്മാന്‍ തന്റെയടുത്ത് വന്ന് ലോകത്തുള്ള സകല കാര്യങ്ങളും സംസാരിക്കുമെങ്കിലും ക്രിക്കറ്റിനെക്കുറിച്ച് ഒരക്ഷരം മിണ്ടാറില്ല എന്നായിരുന്നു കോലി അക്തറോട് പറഞ്ഞത്. അതുകൊണ്ട് തന്നെ ക്രിക്കറ്റൊഴികെയുള്ള എന്തും അവരോട് സംസാരിക്കാന്‍ താന്‍ തയ്യാറാണ് എന്നും കോലി പറഞ്ഞത്രെ. തെറ്റുകളില്‍ നിന്നും പാഠം പഠിക്കാന്‍ കളി മെച്ചപ്പെടുത്താനും പാക് ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിക്കാറില്ല എന്ന് പൊതുവേ ഒരു ഇമേജുണ്ട്. അതിനെ ശരിവെക്കുന്നതാണ് അക്തറിന്റെ വാക്കുകളും.

ഇപ്പോഴത്തെ പാക് ക്രിക്കറ്റര്‍മാരില്‍ രാജ്യത്തിന് വേണ്ടി കളിക്കുന്ന ഒരു പാഷന്‍ കാണാനില്ല എന്നാണ് മുന്‍താരമായ അസര്‍ മഹ്മൂദ് അടുത്തിടെ പറഞ്ഞത്. തങ്ങളുടെ കളി മെച്ചപ്പെടുത്താന്‍ പാക് താരങ്ങള്‍ ശ്രമിക്കാത്തതില്‍ ആരാധകര്‍ക്കും അമര്‍ഷമുണ്ട്. ഓപ്പണറായ അഹമ്മദ് ഷെഹ്‌സാദ് പാകിസ്താന്റെ വിരാട് കോലി എന്നാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

Story first published: Wednesday, April 13, 2016, 13:05 [IST]
Other articles published on Apr 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+