Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍ ഗാംഗുലി പറഞ്ഞു, സച്ചിനും ദ്രാവിഡും അനുസരിച്ചില്ല!

ക്യാപ്റ്റന്‍ പറഞ്ഞാല്‍ ടീമംഗങ്ങള്‍ അനുസരിക്കണമെന്നാണ്. പക്ഷേ ക്യാപ്റ്റനായിരിക്കേ സൗരവ് ഗാംഗുലി ആവശ്യപ്പെട്ട ഒരു കാര്യം സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും തള്ളിക്കളഞ്ഞത്രെ. അനുസരണക്കേട് കാട്ടാത്തവരായ സച്ചിനും ദ്രാവിഡും ഗാംഗുലി പറഞ്ഞ കാര്യം തള്ളിക്കളയാന്‍ എന്താവും കാരണം. അത്രയ്ക്കും വലുതായി എന്തായിരിക്കും ഇവരോട് ഗാംഗുലി ആവശ്യപ്പെട്ടിട്ടുണ്ടാകുക.

2002 ലെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനല്‍ ജയിച്ച ശേഷം ടീമംഗങ്ങള്‍ ജഴ്‌സി ഊരി വീശാനായിരുന്നു ക്യാപ്റ്റനായിരുന്ന ഗാംഗുലിയുടെ താല്‍പര്യം. മുഹമ്മദ് കൈഫ് വിന്നിംഗ് ഷോട്ട് അടിച്ചതോടെ ഗാഗുലി ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍ ജഴ്‌സി ഊരി വീശുകയും ചെയ്തു. എന്നാല്‍ സച്ചിനും ദ്രാവിഡും ഇമ്മാതിരി ഗിമ്മിക്കുകളില്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. ഗാംഗുലിയുടെ നിര്‍ദേശം അവര്‍ തള്ളിക്കളയുകയും ചെയ്തു.

sourav-ganguly

തൊട്ടുമുമ്പത്തെ വര്‍ഷം മുംബൈ വാങ്കഡെയില്‍ ഇന്ത്യയെ തോല്‍പിച്ച ശേഷം ഇംഗ്ലണ്ടിന്റെ തന്നെ ഫ്‌ലിന്റോഴ് ജഴ്‌സി ഊരി ചുഴറ്റിയിരുന്നു. ഇതിന് പകരമായാണ് ലോര്‍ഡ്‌സിന്റെ മൈതാനിയില്‍ ഗാംഗുലി ജഴ്‌സി ഊരിയത്. മാന്യന്മാരുടെ കളിയായ ക്രിക്കറ്റിന് ചേരുന്നതല്ല ഗാംഗുലിയുടെ പെരുമാറ്റം എന്ന് അന്ന് തന്നെ ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 326 റണ്‍സി വിജയലക്ഷ്യമാണ് കൈഫ്, യുവരാജ്, ഗാംഗുലി എന്നിവരുടെ മികവില്‍ ഇന്ത്യ മറികടന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ മാനേജര്‍ രാജീവ് ശുക്ലയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ന്യൂസ് 24 ക്രിക്കറ്റ് എന്‍ക്ലേവില്‍ സംസാരിക്കവേയായിരുന്നു ശുക്ല അണിയറയില്‍ നടന്ന രസകരമായ ഈ കഥ പുറത്തുവിട്ടത്. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവര്‍ ജേഴ്‌സി വീശാന്‍ തയ്യാറായില്ല. ജൂനിയര്‍ കളിക്കാരും ഗാംഗുലിയുടെ രക്ഷയ്‌ക്കെത്തിയില്ല.

Story first published: Tuesday, February 3, 2015, 10:12 [IST]
Other articles published on Feb 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+