വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി,രോഹിത്,രാഹുല്‍, ടി20യില്‍ മൂന്ന് പേരും വിശ്വസ്തരല്ല!, വിമര്‍ശനവുമായി കപില്‍ ദേവ്

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കരുത്ത് എന്ന് പറയുന്നത് ടോപ് ത്രീയാണ്

1

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര 9ന് ആരംഭിക്കാന്‍ പോവുകയാണ്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള പടയൊരുക്കമാണ് ഇനിയുള്ള ഓരോ പരമ്പരയും. 2021ലെ ടി20 ലോകകപ്പില്‍ നാണംകെട്ട് പ്ലേ ഓഫ് പോലും കാണാതെ പുറത്തായ ഇന്ത്യക്ക് ഇത്തവണത്തെ ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം മികച്ച താരനിരയുണ്ടെങ്കിലും ഫോമും ഓസ്‌ട്രേലിയയിലെ സാഹചര്യവും വലിയ വെല്ലുവിളിയാണ്.

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ കരുത്ത് എന്ന് പറയുന്നത് ടോപ് ത്രീയാണ്. നായകന്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരാണ് ഈ ടോപ് ത്രീയില്‍ ഉള്‍പ്പെടുന്നത്. ഇവരെല്ലാം മികച്ച പ്രകടനം നടത്തുന്നവരും മികച്ച റെക്കോഡുള്ളവരുമാണ്. ഇവരുടെ ടി20 റെക്കോഡുകളും ഗംഭീരമാണ്. എന്നാലിപ്പോള്‍ ഇന്ത്യയുടെ ടോപ് ത്രീയെ വിമര്‍ശിച്ചം രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്.

IND vs SA T20: ആര് നേടും പരമ്പര?, ഈ അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടം നിശ്ചയിക്കുംIND vs SA T20: ആര് നേടും പരമ്പര?, ഈ അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടം നിശ്ചയിക്കും

IPL:ഒരു കപ്പ് പോലുമില്ല, എങ്കിലും ഈ ഏഴ് വമ്പന്‍ റെക്കോഡുകള്‍ ആര്‍സിബിക്ക് സ്വന്തംIPL:ഒരു കപ്പ് പോലുമില്ല, എങ്കിലും ഈ ഏഴ് വമ്പന്‍ റെക്കോഡുകള്‍ ആര്‍സിബിക്ക് സ്വന്തം

'നാണക്കേടായി, സംഭവിക്കാന്‍ പാടില്ലായിരുന്നു', ശ്രീശാന്തിനെ തല്ലിയതില്‍ മാപ്പ് പറഞ്ഞ് ഹര്‍ഭജന്‍'നാണക്കേടായി, സംഭവിക്കാന്‍ പാടില്ലായിരുന്നു', ശ്രീശാന്തിനെ തല്ലിയതില്‍ മാപ്പ് പറഞ്ഞ് ഹര്‍ഭജന്‍

1

ടി20യില്‍ മൂന്ന് പേരുടെയും ശൈലി ശരിയല്ലെന്നും വിശ്വസ്തരല്ലെന്നും എപ്പോഴൊക്കെ ടീമിന് റണ്‍സ് അത്യാവശം വരുന്നോ ആ സമയത്ത് വിക്കറ്റ് നഷ്ടപ്പെടുത്തുന്നവരാണ് ഈ മൂന്ന് പേരുമെന്നാണ് കപില്‍ അഭിപ്രായപ്പെട്ടത്. 'രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ ഈ മൂന്ന് പേര്‍ക്കും ക്രിക്കറ്റില്‍ വലിയ പ്രശസ്തിയാണുള്ളത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് സമ്മര്‍ദ്ദവുമുണ്ട്. എന്നാല്‍ പ്രശസ്തി പരിഗണിക്കരുത്.

ഭയമില്ലാത്ത ക്രിക്കറ്റാണ് കളിക്കേണ്ടത്. മൂന്ന് പേര്‍ക്കും 150-160 സ്‌ട്രൈക്കറേറ്റില്‍ കളിക്കാനുള്ള മികവുണ്ട്. എപ്പോഴൊക്കെ ടീം നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കുന്നുവോ അപ്പോഴൊക്കെ ഇവര്‍ വിക്കറ്റും നഷ്ടമാക്കുന്നു. റണ്‍സുയര്‍ത്തേണ്ട സമയത്ത് ഇവര്‍ക്ക് വിക്കറ്റ് കളയുന്നു. അത് ടീമിന് അധിക സമ്മര്‍ദ്ദം നല്‍കുന്നു' -അണ്‍കട്ട് യുട്യൂബ് ചാനലില്‍ സംസാരിക്കവെ കപില്‍ പറഞ്ഞു.

2

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ തിരിച്ചടി സംഭവിച്ചതിന് കാരണം ടോപ് ത്രീയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ്. പാകിസ്താനെതിരേ വിരാട് കോലി അര്‍ധ സെഞ്ച്വറി നേടിയെങ്കിലും രാഹുലും രോഹിത്തും തീര്‍ത്തും നിരാശപ്പെടുത്തി. ന്യൂസീലന്‍ഡിനെതിരേ ആര്‍ക്കും കാര്യമായൊന്നും ചെയ്യാനാവുന്നില്ല. സമീപകാലത്തായി ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ പ്രധാന മത്സരങ്ങളില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നുവെന്നത് വസ്തുതയാണ്. ഇതിന് മാറ്റമുണ്ടാകേണ്ടത് അത്യാവശ്യമാണ്.

വരാനിരിക്കുന്ന ലോകകപ്പിന് വേദി ഓസ്‌ട്രേലിയയാണ്. പേസിനെ തുണക്കുന്ന ബൗണ്‍സ് നിറഞ്ഞ പിച്ചുകളില്‍ ബാറ്റ് ചെയ്യുകയെന്നത് വളരെ പ്രയാസമാവുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ അനുഭവസമ്പന്നരായ താരങ്ങളുടെ പ്രകടനത്തിലാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും. രോഹിത്തും കോലിയും രാഹുലും നിരാശപ്പെടുത്തിയാല്‍ ഇന്ത്യക്ക് 2021നെക്കാളും നാണക്കേട് ഇത്തവണ നേരിടേണ്ടി വന്നേക്കും.

3

കെ എല്‍ രാഹുല്‍ സ്ഥിരതയുള്ള ബാറ്റ്‌സ്മാനാണ്. വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കെല്‍പ്പുള്ളവനാണെങ്കിലും സ്‌ട്രൈക്കറേറ്റ് 130 ഒക്കെയാവും ഉണ്ടാവുക. ഇത് ടീമിന് ഉപകാരത്തേക്കാള്‍ കൂടുതല്‍ പലപ്പോഴും ഉപദ്രവമായി മാറുന്നു. കപിലും ഇക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്. 'കെ എല്‍ രാഹുലിനെക്കുറിച്ച് പറഞ്ഞാല്‍ ടീം അവനോട് 20 ഓവറും നിന്ന് കളിക്കണമെന്ന് പറഞ്ഞാല്‍ 60 റണ്‍സുമായി തിരിച്ചുവരുന്നത് ടീമിനോട് കാട്ടുന്ന അനീതിയാണ്. എനിക്ക് തോന്നുന്നത് സമീപനം മാറണമെന്നാണ്. അതിന് തയ്യാറാവുന്നില്ലെങ്കില്‍ താരങ്ങളെ മാറ്റണം. വലിയ താരങ്ങള്‍ കളിക്കുമ്പോള്‍ വലിയ ഇംപാക്ടാണ് പ്രതീക്ഷിക്കുന്നത്. അല്ലാതെ വലിയ പ്രശസ്തിയല്ല. മികച്ച പ്രകടനം നടത്തുകയാണ് വലിയ താരങ്ങള്‍ ചെയ്യേണ്ടത്'-കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

4

രോഹിത് ശര്‍മക്ക് ക്യാപ്റ്റനെന്ന നിലയില്‍ വലിയ പരീക്ഷണമാവും ടി20 ലോകകപ്പ്. എടുത്തു പറയാന്‍ സാധിക്കുന്ന താരങ്ങളേറെയാണെങ്കിലും അവര്‍ക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ടി20 ലോകകപ്പിന് ശേഷം സംഭവിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Monday, June 6, 2022, 12:03 [IST]
Other articles published on Jun 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X