വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്ന് ബാറ്റ് ചെയ്തത് കണ്ണുകളടച്ച്!! സച്ചിന്റെ വെളിപ്പെടുത്തല്‍, ഞെട്ടിത്തരിച്ച് ക്രിക്കറ്റ് ലോകം

തന്റെ ആത്മകഥയിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇങ്ങനെ കുറിച്ചത്

By Manu

മുംബൈ: ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും വലിയ ഇതിഹാസങ്ങളുടെ നിരയിലാണ് ഇന്ത്യയുടെ ബാറ്റിങ് വിസ്മയമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്ഥാനം. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ബാറ്റിങ് മികവിനു മുന്നില്‍ വഴിമാറാത്ത റെക്കോര്‍ഡുകളില്ല. വിരമിക്കുമ്പോഴേക്കും ലോക ക്രിക്കറ്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരിലേക്കു മാറ്റിയിരുന്നു.

ഐപിഎല്‍: ഇത്തവണ കിരീടമാര്‍ക്ക്? നാലിലൊരാള്‍ക്ക് ഉറപ്പ്!! കോലിക്ക് ഇത്തവണയും നിരാശ? ഐപിഎല്‍: ഇത്തവണ കിരീടമാര്‍ക്ക്? നാലിലൊരാള്‍ക്ക് ഉറപ്പ്!! കോലിക്ക് ഇത്തവണയും നിരാശ?

താന്‍ ഒരിക്കല്‍ കണ്ണടച്ച് ബാറ്റ് ചെയ്തിട്ടുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍. 2011ലെ ലോകകപ്പിനിടെയായിരുന്നു സംഭവം. ആത്മകഥയായ പ്ലെയിങ് ഇറ്റ് മൈ വേയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രിക്കറ്റ് പ്രേമികള്‍ ഈ വെളിപ്പെടുത്തലില്‍ അമ്പരന്നു നില്‍ക്കുകയാണ്.

വിന്‍ഡീസിനെതിരായ കളിക്ക് മുമ്പ്

വിന്‍ഡീസിനെതിരായ കളിക്ക് മുമ്പ്

2011ലെ ഏകദിന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മല്‍സരത്തിനു മുമ്പ് നടന്ന പരിശീലന സെഷനിലാണ് താന്‍ രണ്ടു കണ്ണുകളും അടച്ച് ബാറ്റ് ചെയ്യാന്‍ ശ്രമിച്ചതെന്ന് സച്ചിന്‍ ആത്മകഥയില്‍ കുറിച്ചു.
അന്നത്തെ കോച്ചായിരുന്ന ഗാരി കേസ്റ്റണോടൊപ്പം കുറച്ചു നേരം ത്രോ പരിശീലനം നടത്തി. സെഷന്‍ അവസാനിക്കുന്നതിന് കുറച്ചു മുമ്പാണ് കണ്ണടച്ച് ബാറ്റ് ചെയ്താല്‍ എങ്ങനെ ഇരിക്കുമെന്ന് കൗതുകം തോന്നിയതെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു.

ഒരോവര്‍ കളിച്ചു

ഒരോവര്‍ കളിച്ചു

അന്ന് രണ്ടു കണ്ണുകളുമടച്ച് ആറു പന്തുകള്‍ താന്‍ നേരിട്ടതായി സച്ചിന്‍ വെളിപ്പെടുത്തി. പക്ഷെ താന്‍ കണ്ണു തുറക്കാതെയാണ് ബാറ്റ് ചെയ്തതെന്ന് കോച്ച് കേസ്റ്റണുള്‍പ്പെടെ ആര്‍ക്കും മനസ്സിലായില്ല. ബാറ്റ് ചെയ്തതിന് തൊട്ടുപിന്നാലെ തന്റെ ബാറ്റിങില്‍ എന്തെങ്കിലും വ്യത്യാസം വന്നതായി അനുഭവപ്പെട്ടോയെന്ന് കേസ്റ്റണോടു ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ഡ്രൈവ് ചെയ്യുമ്പോള്‍ തല അല്‍പ്പം മുകളിലേക്ക് ഉയരുന്നതു മാത്രമാണ് ശ്രദ്ധയില്‍ പെട്ടതെന്നും കേസ്റ്റണ്‍ പറഞ്ഞു.
കണ്ണടയ്ക്കുമ്പോള്‍ പന്തിന്റെ ദിശ മനസ്സിലാവാതെ തലയുയര്‍ത്തി ബാറ്റ് ചെയ്തു പോവുക സ്വാഭാവികമാണെന്നും സച്ചിന്‍ കുറിച്ചു.

കേസ്റ്റണ്‍ ഞെട്ടി

കേസ്റ്റണ്‍ ഞെട്ടി

താന്‍ കണ്ണുകളടച്ചാണ് ആറു പന്തുകള്‍ നേരിട്ടതെന്ന് പറഞ്ഞപ്പോള്‍ കേസ്റ്റണ്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയതായി സച്ചിന്‍ പറയുന്നു. ബൗളറുടെ റിസ്റ്റ് പൊസിഷന്‍ മനസ്സിലാക്കാന്‍ പന്ത് കൈയില്‍ നിന്നും വിടുന്നതിന് തൊട്ടുമുമ്പ് വരെ കണ്ണടച്ചില്ല. വിട്ടയുടന്‍ കണ്ണുകളടച്ച് പന്തിന്റെ ദിശ എങ്ങനെയായിരിക്കുമെന്ന് ഊഹിച്ച് ബാറ്റ് ചെയ്യുകയായിരുന്നു.
ഇതു മാത്രമല്ല അന്ന് ബാറ്റ് ചെയ്തയുടന്‍ പന്ത് ഏത് ദിശയിലേക്കാണ് പോയിട്ടുണ്ടാവകയെന്ന് ഫീല്‍ഡര്‍മാരോട് താന്‍ പറഞ്ഞിരുന്നതായും സച്ചിന്‍ വെളിപ്പെടുത്തി.

Story first published: Wednesday, February 27, 2019, 12:53 [IST]
Other articles published on Feb 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X