സച്ചിന്റെ ഡ്രൈവിംഗ് അഞ്ജലിക്ക് തലവേദനയുണ്ടാക്കിയപ്പോള്‍...
മുംബൈ: ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കാറുകളോടുള്ള ഭ്രമം പ്രശസ്തമാണ്. സച്ചിന്റെ കാറോട്ട ഭ്രമത്തോട് ഭാര്യ അഞ്ജലി എതിര്‍പ്പ് പറഞ്ഞതായി ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ തന്റെ ഡ്രൈവിംഗ് ഒരിക്കല്‍ അഞ്ജലിക്ക് തലവേദന ഉണ്ടാക്കിയിട്ടുണ്ട് എന്ന് സച്ചിന്‍ തന്നെ പറയുന്നു.
ഗുഡ്ഗാവില്‍ അര്‍ബന്‍ ഗെയിമിങ് സെന്ററായ സ്മാഷ് ഉദ്ഘാടനം ചെയ്യവേയാണ് സച്ചിന്‍ രസകരമായ ഈ കാര്യം ഓര്‍മിച്ചെടുത്തത്. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. ബി എം ഡബ്ല്യുവിന്റെ ലിമിറ്റഡ് എഡിഷന്‍ കാറില്‍ അന്ന് എന്താണ് സംഭവിച്ചതെന്ന് സച്ചിന്‍ തന്നെ പറയുന്നത് കേള്‍ക്കൂ.

ഫീഡ്ബാക്ക് ചോദിച്ച് വന്നതാണ്
ഇംഗ്ലണ്ടില്‍ വെച്ച് കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. ബി എം ഡബ്ല്യു ആളുകള്‍ തനിക്കൊര് ലിമിറ്റഡ് എഡിഷന്‍ കാര്‍ തന്നു. ഫീഡ്ബാക്ക് കൊടുക്കാനും പറഞ്ഞു. ബ്രേക്കിനെക്കുറിച്ച് പ്രത്യേകം പറഞ്ഞിരുന്നു.

അഞ്ജലിയെ നിര്‍ബന്ധിച്ച് കൂട്ടി
തനിക്കൊപ്പം വരാന്‍ അഞ്ജലിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നിട്ടും താന്‍ നിര്‍ബന്ധിച്ച് ഒപ്പം കൂട്ടുകയായിരുന്നു.

സ്പീഡ് പറയില്ല
എന്ത് സ്പീഡിലാണ് താന്‍ അന്ന് വണ്ടിയോടിച്ചത് എന്ന് താന്‍ നിങ്ങളോട് പറയില്ല എന്നാണ് സച്ചിന്‍ പറയുന്നത്. കുട്ടികള്‍ സച്ചിനെ അനുകരിച്ച് സ്പീഡെടുത്താല്‍ എന്താണ് ഉണ്ടാകുക എന്നറിയാമല്ലോ...

തലവേദന ആയിരുന്നു
ഡ്രൈവ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മുതല്‍ അഞ്ജലിക്ക് തലവേദന ആയിരുന്നു. തന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ദിവസം മുഴുവന്‍ തലവേദനിച്ച് കിടന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications