Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത് മാസ്റ്റര്‍ ക്ലാസ്... ഗാംഗുലിക്ക് തെറ്റി എന്ന് സച്ചിന്‍ തെളിയിച്ചു.. വീഡിയോ കാണൂ...

സച്ചിനും ഗാംഗുലിയും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമാണ് രണ്ടുപേരും. ഒരാള്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍. മറ്റേയാളാകട്ടെ രാജ്യം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളും. സച്ചിനും ഗാംഗുലിയും ഓപ്പണിംഗിന് ഇറങ്ങിയിരുന്ന കാലത്തെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലം എന്ന് തന്നെ വേണം വിളിക്കാന്‍. പരസ്പരം ബഹുമാനിക്കുന്ന രണ്ട് ഇതിഹാസ താരങ്ങള്‍ തന്നെയാണ് സച്ചിനും ഗാംഗുലിയും.

Read Also: സൗദിയിലെ രക്ഷാപ്രവര്‍ത്തനം വന്‍ ഹിറ്റ്... കെടി ജലീലിനും പിണറായിക്കും ട്രോളോട് ട്രോള്‍!

ക്യാപ്റ്റന്‍ ഗാംഗുലിയുടെ തീരുമാനം തെറ്റാണെന്ന് സച്ചിന്‍ തെളിയിച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പറന്നുനടക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു സച്ചിന്‍ പന്ത് കൊണ്ട് ഇന്ദ്രജാലം കാട്ടിയത്. 2001 ല്‍ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ഐതിഹാസികമായ ടെസ്റ്റിലായിരുന്നു ഇത്. വി വി എസ് ലക്ഷ്മണും ദ്രാവിഡും ബാറ്റ് കൊണ്ട് ചരിത്രം രചിച്ച ടെസ്റ്റാണ് ഇത്.

sachin-sourav-hug-

ഈ ടെസ്റ്റില്‍ ബാറ്റ് കൊണ്ട് സച്ചിന് വലിയ സംഭാവനയൊന്നും നല്‍കാനായില്ല. എന്നാല്‍ പന്ത് കൊണ്ട് സച്ചിന്‍ തിളങ്ങി. പ്രധാന ബൗളര്‍മാര്‍ക്ക് എന്‍ഡ് മാറാന്‍ വേണ്ടിയാണ് സത്യത്തില്‍ ഗാംഗുലി സച്ചിനെ കൊണ്ടുവന്നത്. ഒരോവറേ ഉള്ളൂ എന്ന് ഗാംഗുലി സച്ചിനോട് പറയുകയും ചെയ്തു. എന്നാല്‍ അവിടുന്നങ്ങോട്ട് കളി തിരിഞ്ഞു, ഒന്നാമത്തെ ഓവറില്‍ത്തന്നെ ആദം ഗില്‍ക്രിസ്റ്റിനെ വീഴ്ത്തി സച്ചിന്‍ കളി തിരിച്ചു.

Read Also: കെടി ജലീലിന് ഇപ്പോള്‍ സൗദിയില്‍ എന്താണ് കാര്യം, മോദിയെ ചീത്ത വിളിക്കുന്നതിന് മുമ്പ്...

ഒന്നാമത്തെ ഓവറില്‍ വിക്കറ്റ് വീഴ്ത്തിയതോടെ സച്ചിന് ഗാംഗുലി വീണ്ടും പന്ത് കൊടുത്തു. രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയ സച്ചിന്‍ ക്യാപ്റ്റന്‍ ഗാംഗുലിയുടെ വിശ്വാസം കാത്തു. മാത്യു ഹെയ്ഡന്‍, ഷെയ്ന്‍ വോണ്‍ എന്നിവരെയാണ് സച്ചിന്‍ വീഴ്ത്തിയത്. ഈഡനില്‍ ടെസ്റ്റ് ജയിച്ച ഇന്ത്യ ചെന്നൈയിലും ജയിച്ച് പരമ്പര സ്വന്തമാക്കുകയും ചെയ്തു. സച്ചിന്റെ ബൗളിംഗ് വീഡിയോ കാണൂ..

Story first published: Friday, August 5, 2016, 15:47 [IST]
Other articles published on Aug 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+