കൊല്‍ക്കത്ത: ഇരുപത്തിനാലു വര്‍ഷം ക്രിക്കറ്റിന്റെ ദൈവമായി ജീവിച്ച സച്ചിന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നൊരു വിശേഷണം കൂടെയുണ്ട്. ക്രിക്കറ്റിലോ വ്യക്തി ജീവിതത്തിലോ ഒരു തരത്തിലുള്ള ഗോസിപ്പുകള്‍ക്കും ഇടം കൊടുത്തില്ലെന്നു മാത്രമല്ല ചെറുതായൊന്ന് ദേഷ്യപ്പെട്ടതുപോലും പറഞ്ഞ് കേട്ടിട്ടില്ല. എന്നാല്‍ സച്ചിന്‍ ഒരു തവണ ഗാംഗുലിയോട് ദേഷ്യപ്പെട്ടു. അന്ന് ഗാംഗുലിയ്ക്ക് ടീമില്‍ സ്ഥാനവും നഷ്ടമായി.
സച്ചിനെ കുറിച്ച് കൊല്‍ക്കത്തയില്‍ ഇറങ്ങുന്ന 'സച്ചിന്‍: ക്രിക്കറ്റ് തിരിച്ചു സ്‌നേഹിച്ച മനുഷ്യന്‍' എന്ന പുസ്തകത്തിലൂടെയാണ് സച്ചിന്‍ തന്നോട് ആദ്യമായി ദേഷ്യപ്പെട്ട അനുഭവത്തെ കുറിച്ച് ഗാംഗുലി പറയുന്നത്. ഗാംഗുലിയെ പോലെ 41 പ്രമുഖരാണ് ഒരു വൈബ്‌സൈറ്റ് തയ്യാറാക്കുന്ന ഈ പുസ്തകത്തില്‍ സച്ചിനെ കുറിച്ചുള്ള സ്മരണകള്‍ പങ്കുവയ്ക്കുന്നത്.

ഗാംഗുലി ആ കഥ പറഞ്ഞു തുടങ്ങി- 1997, സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാലം. വെസ്റ്റിന്റീസില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു ഇന്ത്യ. 120 റണ്‍സ് വിജയലക്ഷ്യം വച്ച ഇന്ത്യ മൂന്നാം ടെസ്റ്റില്‍ ബാര്‍ബഡോസില്‍ 38 റണ്‍സിന് പരാജയം സമ്മതിച്ചു. സച്ചിനുള്‍പ്പടെയുള്ള ബാറ്റ്‌സ്മാന്‍മാരും വിന്റീസിലെ ബൗണ്‍സ് പിച്ചില്‍ കീഴടങ്ങിനിന്നു. സച്ചിന്‍ വളരെ നിരാശപ്പെട്ടതായി തോന്നി.
ക്യാപ്റ്റന്‍സിയുടെയും ബാറ്റിങിന്റെയും പരാജയം അദ്ദേഹത്തെ അലട്ടുന്നു എന്ന് തോന്നിയപ്പോള്‍ എന്താണ് പറ്റിയതെന്ന് ഞാന്‍ ചോദിച്ചു. നാളെ ഒന്നിച്ചു പ്രഭാത സവാരിയ്ക്ക് പോകാമെന്നും അപ്പോള്‍ അക്കാര്യം പറയാമെന്നും സച്ചിന്‍ പറഞ്ഞു. എന്നാല്‍ അന്ന് പ്രഭാതസവാരിയ്ക്ക് പോകാന്‍ ഗാംഗുലിയ്ക്ക് കഴിഞ്ഞില്ല.
പിന്നീട് ചുവന്ന മുഖത്തോടെ കയറിവന്ന സച്ചിന്‍, ക്യാപ്റ്റനെന്ന നിലയില്‍ തന്നെ ടീമില്‍ നിന്ന് പുറത്താക്കുകയായിരുന്നെന്ന് ഗാംഗുലി പറയുന്നു. എന്നാല്‍ പിന്നീടും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ തന്നെയായി തുടര്‍ന്നെന്ന് ഗാംഗുലി പറയുന്നനുണ്ട്.