വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ ഹാട്രിക്ക്, അതും മുംബൈയ്‌ക്കെതിരേ! എങ്ങനെ സംഭവിച്ചുവെന്ന് രോഹിത്

ഡെക്കാനു വേണ്ടിയായിരുന്നു ഹാട്രിക്ക് നേട്ടം

ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ തട്ടുപൊളിപ്പന്‍ ബാറ്റിങിലൂടെയാണ് ആരാധകര്‍ക്കു പ്രിയങ്കരനായി മാറിയത്. ബാറ്റിങില്‍ ലോക ക്രിക്കറ്റില്‍ തന്നെ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത വമ്പന്‍ റെക്കോര്‍ഡുകളുടെ അവകാശിയാണ് ഹിറ്റ്മാന്‍. എന്നാല്‍ ബൗളിങിലും ചില മാജിക്കല്‍ പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.

ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

1

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഐപിഎല്ലിലെ ഹാട്രിക്ക് നേട്ടം. 2009ലെ രണ്ടാമത്തെ സീസണിലായിരുന്നു ഇത്. നിലവിലെ തന്റെ ടീമായ മുംബൈ ഇന്ത്യന്‍സിനെതിരേയായിരുന്നു രോഹിത് ഹാട്രിക്കുമായി കസറിയത്. അന്നു അദ്ദേഹം ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദ് ടീമിനൊപ്പമായിരുന്നു. ഐപിഎല്ലില്‍ സെഞ്ച്വറിയും ഹാട്രിക്കുമുള്ള ഏക താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും രോഹിത്തിന്റെ പേരില്‍ ഭദ്രമാണ്. അന്നു എങ്ങനൊയായിരുന്നു തനിക്കു ഹാട്രിക്ക് കുറിക്കാന്‍ സാധിച്ചതെന്നു രോഹിത് ഒരു ഷോയില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

2

ഹാട്രിക് നേട്ടമെന്നത് ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. അഭിഷേക് നായര്‍, ഹര്‍ഭജന്‍ സിങ്, ജെപി ഡുമിനി എന്നിവരെ പുറത്താക്കിയായിരുന്നു അന്നു ഹാട്രിക് തികച്ചത്. ഇവരൊന്നും മോശക്കാരല്ല. ടെസ്റ്റില്‍ രണ്ടു സെഞ്ച്വറികളടിച്ച താരമാണ് ഭാജി. ഡുമിനി മികച്ച താരമാണെന്നു എല്ലാവര്‍ക്കുമറിയാം. അഭിഷേകും കഴിവുറ്റ ബാറ്ററാണ്. എനിക്കു പ്രിയപ്പെട്ട സുഹൃത്ത് കൂടിയാണ് അദ്ദേഹമെന്നും രോഹിത് ശര്‍മ പറയുന്നു.

രോഹിത് vs രാഹുല്‍, ഇവരുടെ ക്യാപ്റ്റന്‍സിയിലെ വ്യത്യാസങ്ങളെന്ത്? ഒന്നില്‍ രാഹുല്‍ കേമന്‍

3

മുംബൈ ഇന്ത്യന്‍സുമായുള്ള മല്‍സരത്തിനുമുന്‍പ് അഭിഷേക് നായരുമായി ഞാന്‍ കുറച്ചു നേരം സംസാരിച്ചിരുന്നു. കളിയുടെ തലേദിവസമായിരുന്നു ഇത്. നീ നാളെ ബൗള്‍ ചെയ്താല്‍ നിനക്കു ഞാന്‍ കാണിച്ചു തരാമെന്നു തമാശരൂപേണ അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നിങ്ങള്‍ എത്ര തന്നെ റണ്‍സെടുത്താലും വിക്കറ്റിനു അതിന്റേതായ മൂല്യമുണ്ടെന്നു ഞാന്‍ അദ്ദേഹത്തിനു മറുപടിയും നല്‍കി. ഏതു തരത്തില്‍ ഔട്ടാക്കിയാലും അതു വിക്കറ്റ് തന്നെയാണെന്നും അഭിഷേകിനോടു പറഞ്ഞിരുന്നുവെന്നും രോഹിത് ശര്‍മ വെളിപ്പെടത്തി.

ടീം തോറ്റാലും അവന്‍ ഒപ്പമുണ്ടെങ്കില്‍ അതു മറക്കും! മുംബൈ ടീമിലെ കൂട്ടുകാരനെക്കുറിച്ച് സ്‌കൈ

4

ഐപിഎല്ലിലെ ഏറ്റവും വലിയ നേട്ടം ഏതാണെന്നു ചോദിക്കുകയാണെങ്കില്‍ ഈ ഹാട്രിക്കിനെ തന്നെയായിരിക്കും താന്‍ ഏറ്റവും മുകളില്‍ വയ്ക്കുകയെന്നു രോഹിത് ശര്‍മ വ്യക്തമാക്കി. കാരണം ആരും തന്നെ പ്രതീക്ഷിക്കാത്ത ഹാട്രിക്കായിരുന്നു ഇത്. ഒന്നും സംഭവിക്കാന്‍ പോവുന്നില്ലെന്നായിരുന്നു എല്ലാവരും കരുതിയത്.
യുവി പായ്ക്കും (യുവരാജ് സിങ്) എന്നോടു ദേഷ്യമായിരുന്നു. അദ്ദേഹം രണ്ടു ഹാട്രിക്കുകളെടുത്തിട്ടുണ്ടെങ്കിലും ആദ്യം നേടിയത് ഞാനാണ് എന്നതായിരുന്നു കാരണം.

5

ബൗളിങില്‍ എന്തെങ്കിലും ടിപ്‌സ് വേണമെങ്കില്‍ എന്റെയടുക്കല്‍ വരൂയെന്നു ഞാന്‍ തമാശയായി അദ്ദേഹത്തോടു പറയാറുമുണ്ടായിരുന്നു. അതു കേള്‍ക്കുമ്പോള്‍ യുവി ഭായിക്കു കലി കയറിയിരുന്നതായും രോഹിത് ചിരിയോടെ പറഞ്ഞു.

6

2009ല്‍ സൗത്താഫ്രിക്കയായിരുന്നു ഐപിഎല്ലിനു വേദിയായത്. മേയ് ആറിനു സെഞ്ചൂറിയനില്‍ നടന്ന കളിയിലായിരുന്നു ഡെക്കാനു വേണ്ടി രോഹിത് ഹാട്രിക് കൊയ്തത്. ആദം ഗില്‍ക്രിസ്റ്റ് നയിച്ച ഡെക്കാന് ആദ്യം ബാറ്റ് ചെയ്ത ശേഷം നേടാനായത് ആറു വിക്കറ്റിനു 145 റണ്‍സ് മാത്രമാണ്. നാലാം നമ്പറില്‍ ഇറങ്ങിയ രോഹിത്താണ് 38 റണ്‍സോടെ ടീമിന്‍ഫെ ടോപ്‌സ്‌കോററായത്. മറുപടി ബാറ്റിങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച മുംബൈ ഇന്ത്യന്‍സിനു എട്ടു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രണ്ടോവറില്‍ ആറു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹാട്രിക്കടക്കം നാലു വിക്കറ്റുകളെടുത്ത രോഹിത് ബൗളിങിലും ഡെക്കാന്റെ ഹീറോയായി മാറി. പ്ലെയര്‍ ഓഫ് ദി മാച്ചായതും ഹിറ്റ്മാനായിരുന്നു.

Story first published: Wednesday, July 27, 2022, 19:54 [IST]
Other articles published on Jul 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X