വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍ ഔട്ടെന്ന് അംപയര്‍, പിന്നെ തിരിച്ചുവിളിച്ചു! അന്നു പോണ്ടിങ് പൊട്ടിത്തെറിച്ചു

2006ലെ ഏകദിനത്തിലായിരുന്നു ഇത്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാര്‍ പ്രൊഫഷണലിസത്തിന്റെ പേരില്‍ പ്രശംസിക്കപ്പെടാറുണ്ടെങ്കിലും അവരുടെ പെരുമാറ്റരീതിയോടു പലര്‍ക്കും വലിയ യോജിപ്പുണ്ടാവില്ല. കാരണം കളിക്കളത്തില്‍ പലപ്പോഴും അതിരുവിട്ട് പെരുമാറുന്നവരാണ് ഓസ്‌ട്രേലിയക്കാര്‍. എതിര്‍ ടീമിലെ കളിക്കാരെ അധിക്ഷേപിക്കാനും സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാാനുമെല്ലാം ഓസ്‌ട്രേലിയക്കാരെ കഴിഞ്ഞ് മാത്രമേ ആരുമുള്ളൂ. ഈ കാരണങ്ങളാല്‍ തന്നെ ഓസീസിന് ഹേറ്റേഴ്‌സും കൂടുതലാണ്.

ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങും പെരുമാറ്റത്തിന്റെ കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ല. ഒരിക്കല്‍ ഇന്ത്യയുമായുള്ള ഒരു മല്‍സരത്തിനിടെ അംപയറുടെ തീരുമാനത്തിന്റെ പേരില്‍ രോഷാകുലനായി അദ്ദേഹം പ്രതികരിച്ച സംഭവമുണ്ടായിട്ടുണ്ട്. ആ സംഭവത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

1

2006ല്‍ നടന്ന ഡിഎല്‍എഫ് കപ്പ് ത്രിരാഷ്ട ഏകദിന പരമ്പരയ്ക്കിടെയായിരുന്നു റിക്കി പോണ്ടിങ് അംപയറോടു ചൂടായി പൊട്ടിത്തെറിച്ച സംഭവം നടന്നത്. ക്വലാലംപൂരില്‍ നടന്ന പരമ്പരയിലെ ആറാമത്തെ കളിക്കിടെയായിരുന്ന നാടകീയ രംഗങ്ങള്‍. ഇന്ത്യ 214 റണ്‍സ് ചേസ് ചെയ്യവെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പുറത്താവലുമായി ബന്ധപ്പെട്ട സംഭവങ്ങളായിരുന്നു പോണ്ടിങിനെ ക്ഷുഭിതനാക്കിയത്.

2

ഗ്ലെന്‍ മഗ്രാത്തെറിഞ്ഞ രണ്ടാമത്തെ ഓവറിലെ രണ്ടാമാത്തെ ബോള്‍ നേരിട്ടത് സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബൗണ്‍സറായിരുന്നു മഗ്രാത്ത് പരീക്ഷിച്ചത്. ഒരു കാലിലൂന്നി പുള്‍ ഷോട്ട് കളിക്കാനുള്ള സച്ചിന്റെ ശ്രമം പരാജയപ്പെട്ടു.
ബോള്‍ നേരേ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന്റെ കൈകളില്‍.

ഓപ്പണറായത് ഗാംഗുലിയുടെ ഒരൊറ്റ ഉറപ്പില്‍ മാത്രം! എന്തെന്നു വെളിപ്പെടുത്തി വീരു

3

മഗ്രാത്തും ഓസീസ് താരങ്ങളും ആത്മവിശ്വാസത്തോടെ അപ്പീല്‍ ചെയ്തതോടെ അംപയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. ബാറ്റില്‍ എഡ്ജുണ്ടെന്ന കണക്കുകൂട്ടലിലായിരുന്നു അംപയറുടെ ഈ വിധി. ഇതു കണ്ട സച്ചിന്‍ അല്‍പ്പസമയം അവിശ്വസനീയതോടെ നിന്ന ശേഷം ക്രീസ് വിടാന്‍ തുടങ്ങി. ഇടയ്ക്കിടെ അദ്ദേഹം തിരിഞ്ഞു നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

4

എന്നാല്‍ അംപയര്‍ പെട്ടെന്നാണ് തന്റെ തീരുമാനം പിന്‍വലിച്ച് സച്ചിനോടു തിരികെ ക്രീസിലേക്കു വരാന്‍ കൈ കൊണ്ട് ആവശ്യപ്പെട്ടത്. ഇതോടെ അതുവരെ ആഹ്ലാദം പങ്കുവച്ച ഓസീസ് താരങ്ങള്‍ സ്തബ്ധരായി. പോണ്ടിങ് രോഷത്തോടെ അംപയറുടെ അടുത്തേക്കു വരികയും തര്‍ക്കിക്കുകയും ചെയ്തു. പക്ഷെ അംപയര്‍ അത് ഔട്ടല്ലെന്നു വ്യക്തമാക്കി അവിടെ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.
ഇതോടെ ചിരിച്ചുകൊണ്ട് ക്രീസിലേക്കു വന്ന സച്ചിനോടും പോണ്ടിങ് പലതും പറയുന്നത് കാണാമായിരുന്നു. പക്ഷെ സച്ചിന്‍ സ്വതസിദ്ധമൈയ ശൈലിയില്‍ ചിരിച്ചുകൊണ്ടു അവയോടു പ്രതികരിച്ച ശേഷം ബാറ്റിങ് തുടരുകയായിരുന്നു.

അക്രമിനെ നേരിടാന്‍ ഭയന്നു, സച്ചിന്‍ കൂട്ടാക്കിയില്ല!- പിന്നെ സംഭവിച്ചത് വന്‍ ട്വിസ്റ്റെന്ന് വീരു

5

യഥാര്‍ഥത്തില്‍ അതു ഔട്ടായിരുന്നില്ലെന്നു റീപ്ലേകളില്‍ നിന്നും വ്യക്തമായിരുന്നു. ബോള്‍ പിച്ച് ചെയ്ത ഉയര്‍ന്ന ശേഷം സച്ചിന്റെ ബാറ്റിലോ, ഗ്ലൗസിലോ ഉരസിയിട്ടില്ലെന്നു റീപ്ലേകളില്‍ നിന്നും വ്യക്തമായിരുന്നു. ബോള്‍ സച്ചിന്റെ തോളില്‍ തട്ടി ദിശ മാറിയാണ് ആദം ഗില്‍ക്രിസ്റ്റ് ക്യാച്ച് ചെയ്തതെന്നും റീപ്ലേകള്‍ കാണിച്ചുതന്നു.
പക്ഷെ ഈ മല്‍സരത്തില്‍ വിജയം ഓസ്‌ട്രേലിക്കൊപ്പമായിരുന്നു. 214 എന്ന ചെറിയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ 43.5 ഓവറില്‍ 195 റണ്‍സിനു ഓള്‍ഔട്ടായി. സച്ചിനു നാലു റണ്‍സ് മാത്രമാണ് നേടാനായത്. പുറത്താവാതെ 63 റണ്‍സെടുത്ത ദിനേശ് മോംഗിയ മാത്രമേ പൊരുതിനോക്കിയുള്ളൂ. അഞ്ചു വിക്കറ്റുകളെടുത്ത ബ്രെറ്റ് ലീയാണ് ഇന്ത്യയെ തകര്‍ത്തത്.

Story first published: Tuesday, June 21, 2022, 15:52 [IST]
Other articles published on Jun 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X