ആത്മവിശ്വാസം പോയാല്‍ ധോണി എന്ത് ചെയ്യും, കാണൂ!
ദില്ലി: ബാറ്റിംഗില്‍ ഫോമും ആത്മവിശ്വാസവും നഷ്ടമായി എന്ന് തോന്നിയാല്‍ ധോണി എന്ത് ചെയ്യും. ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നോട്ടിറങ്ങും. എന്നിട്ട് തട്ടുപൊളിപ്പന്‍ ഒരിന്നിംഗ്‌സോടെ പോയ ഫോം തിരിച്ചെടുക്കും. അതാണ് ധോണിയുടെ ശൈലി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകുന്നതിനും എത്രയോ മുമ്പേ ധോണി ഇങ്ങനെയായിരുന്നു എന്നാണ് ധോണിയെക്കുറിച്ചുള്ള ഈ പുസ്തകം പറയുന്നത്.
പത്രപ്രവര്‍ത്തകനായ വിശ്വദീപ് ഘോഷ് ആണ് ധോണിയുടെ കളിയും ചരിത്രവും വിവരിക്കുന്ന എം എസ് ഡി - ദി മാന്‍, ദി ലീഡര്‍ എന്ന പുസ്തകം എഴുതിയിരിക്കുന്നത്. റാഞ്ചിയില്‍ നിന്നും ഒരു സാധാരണ ബാലന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം വരെ വളര്‍ന്നതിന്റെ കഥയാണ് എം എസ് ഡി - ദി മാന്‍, ദി ലീഡര്‍ പറയുന്നത്.

ഇത്തരത്തില്‍ ഫോമൗട്ടായ ഒരു ദിവസം - 1997 ല്‍ ജവഹര്‍ വിദ്യാമന്ദിറിന് വേണ്ടി കളിക്കവേ ധോണി ഓപ്പണിംഗ് ഇറങ്ങാന്‍ വേണ്ടി കോച്ചിനോട് അപേക്ഷിച്ചു. പക്ഷേ കോച്ച് സമ്മതിച്ചില്ല. അവസാന നിമിഷം കോച്ച് സമ്മതിച്ചു. ഓപ്പണറായി ഇറങ്ങിയ ധോണി അടിച്ചത് 150 പന്തില്‍ 213 റണ്‍സ്. ഒന്നാം വിക്കറ്റില്‍ 378 പാര്‍ട്ണര്‍ഷിപ്പിലും ധോണി അന്ന് പങ്കാളിയായി.
2011 ലോകകപ്പില്‍ ഫോമില്‍ കളിക്കുന്ന യുവരാജ് സിംഗിനെ പിന്തള്ളിയാണ് ധോണി നാലാം നമ്പറില്‍ ഫൈനല്‍ ഇന്നിംഗ്‌സിന് ഇറങ്ങിയത്. 91 റണ്‍സോടെ ഇന്ത്യയെ വിജയത്തിലെത്തിച്ചു ധോണി. ഇന്ത്യയുടെ വിജയം കുറിച്ച സിക്‌സര്‍ ധോണിയുടെ ബാറ്റില്‍ നിന്നായിരുന്നു. ഈ ലോകകപ്പിലും ധോണിയുടെ ഇത്തരമൊരു പ്രകടനത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications