വിക്കറ്റ് മാത്രമല്ല, ധോണി ഗോള്‍വലയും കാക്കും!
ദില്ലി: ക്രിക്കറ്റ് മാത്രമല്ല ധോണിക്ക് ഫുട്‌ബോളും വഴങ്ങുമെന്നത് ആര്‍ക്കാണ് അറിയാത്തത്. ടീം പ്രാക്ടീസിനിടയില്‍ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ പ്രൊഫഷണല്‍ മൂവ്‌മെന്റുകളോടെ ധോണി തിളങ്ങാറുണ്ട്. ചെറുപ്പത്തില്‍ റാഞ്ചിയില്‍ സീരിയസായി ഫുട്‌ബോള്‍ കളിച്ചതിന്റെ ഗുണം. എന്നാല്‍ വിക്കറ്റ് കീപ്പിംഗ് പോലെ തന്നെ ധോണിക്ക് ഗോള്‍ കീപ്പിംഗും വഴങ്ങും എന്ന് അറിയാമായിരുന്നോ.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈയ്‌ക്കെതിരെ സ്വന്തം ടീമായ ചെന്നൈയുടെ കളിക്ക് ശേഷമാണ് ധോണി തന്റെ ഗോള്‍ കീപ്പിംഗ് കഴിവ് പുറത്തെടുത്തത്. ഇടത്തേക്കും വലത്തേക്കും ചാടി സ്വാഭാവിക മികവോടെ ധോണി ഷോട്ടുകള്‍ തടഞ്ഞു. കളിയില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ചെന്നൈ മുംബൈയെ തോല്‍പിച്ചു. ചെന്നൈ ടീമിന്റെ ഉടമസ്ഥരില്‍ ഒരാളാണ് ധോണി.

ധോണി എന്ന ഗോള്‍കീപ്പര്‍
മുംബൈയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പിച്ച ശേഷമാണ് ധോണി ഗോള്‍ കീപ്പിംഗ് മികവ് പരീക്ഷിക്കാന്‍ ഇറങ്ങിയത്.

സെലിബ്രിറ്റി ചാരിറ്റി ചലഞ്ച്
ചാരിറ്റിക്ക് വേണ്ടി നടന്ന സെലിബ്രിറ്റി ചാരിറ്റി ചലഞ്ചിന് വേണ്ടിയാണ് ധോണി ഗോള്‍ കീപ്പറായത്. പെനല്‍ട്ടി ഷൂട്ടൗട്ട് ഗെയിമായിരുന്നു സംഭവം.

അഭിഷേകും എത്തി
ധോണിക്കൊപ്പം അഭിഷേക് ബച്ചനും കളി കാണാനെത്തിയിരുന്നു

സെലിബ്രിറ്റികള്‍ക്ക് വേണ്ടി
സെലിബ്രിറ്റികള്‍ അടിക്കുകയോ തടുക്കുകയോ വഴി കിട്ടുന്ന പണം ചാരിറ്റിക്ക് വേണ്ടി പോകും

ധോണി വ്യത്യസ്തന്‍
സാധാരണ സെലിബ്രിറ്റികള്‍ ഷോട്ട് അടിക്കാനാണ് പോകുക. എന്നാല്‍ താന്‍ ഗോളിയാകാം എന്ന് ധോണി തീരുമാനിക്കുകയായിരുന്നു

ധോണി തിളങ്ങി
മികച്ച പ്രകടനമാണ് ധോണി ഗോള്‍ കീപ്പറായി പുറത്തെടുത്തത്. ഒന്നൊഴികെ എല്ലാ ഷോട്ടും ധോണി തടഞ്ഞു.

കളി കാണാനെത്തിയത് ആദ്യമായി
ടീമിന്റെ ഉടമകളിലൊരാളായ ധോണി ആദ്യമായാണ് ചെന്നൈയുടെ കളി കാണാനെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications