വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കട്ട ധോണി ഫാനായ ഇര്‍ഫാന്‍... അന്നത്തെ ഇംഗ്ലീഷ് ദുരന്തം, പഴയ ട്വീറ്റ് വീണ്ടും വൈറല്‍

ഏപ്രില്‍ 29നാണ് ഇര്‍ഫാന്‍ ലോകത്തോടു വിടവാങ്ങിയത്

മുംബൈ: ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ ശ്രദ്ധേയനായ നടന്‍ ഇര്‍ഫാന്‍ ഖാന്റെ പഴയൊരു ട്വീറ്റ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്. ഏപ്രില്‍ 29നാണ് വന്‍കുടലിലെ അണുബാധയെ തുടര്‍ന്നു ഇര്‍ഫാന്‍ ലോകത്തോടു വിട പറഞ്ഞത്. 2018 മുതല്‍ അര്‍ബുദത്തിനു യുകെയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്.

മികച്ച ക്യാപ്റ്റന്‍, ബാറ്റ്‌സ്മാന്‍... കോലി, സ്മിത്ത് ഇവരില്‍ ആര്? രണ്ടും ഒരാളെന്നു ചാപ്പല്‍മികച്ച ക്യാപ്റ്റന്‍, ബാറ്റ്‌സ്മാന്‍... കോലി, സ്മിത്ത് ഇവരില്‍ ആര്? രണ്ടും ഒരാളെന്നു ചാപ്പല്‍

കുറവ് കോലിക്ക്, ലക്ഷങ്ങള്‍ മാത്രം!! ധോണി ഒന്നാമന്‍, സൂപ്പര്‍ താരങ്ങളുടെ ആദ്യ ഐപിഎല്‍ ശമ്പളമറിയാംകുറവ് കോലിക്ക്, ലക്ഷങ്ങള്‍ മാത്രം!! ധോണി ഒന്നാമന്‍, സൂപ്പര്‍ താരങ്ങളുടെ ആദ്യ ഐപിഎല്‍ ശമ്പളമറിയാം

അഭിനയരംഗത്തേക്കു വരുന്നതിനു മുമ്പ് ക്രിക്കറ്ററാവാന്‍ ആഗ്രഹിച്ചിരുന്ന ഇര്‍ഫാന്‍ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഈ മോഹം ഉപേക്ഷിച്ചത്. എങ്കിലും അഭിനയത്തില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും ക്രിക്കറ്റിനോടുള്ള പ്രണയം അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല. മുന്‍ നായകന്‍ എംഎസ് ധോണിയെ പിന്തുണച്ചു കൊണ്ടുള്ള ഇര്‍ഫാന്റെ 2012ലെ ഒരു ട്വീറ്റാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്.

ഇര്‍ഫാന്റെ ട്വീറ്റ്

2012ല്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചിരുന്നു. അന്നു നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-2ന് ഇന്ത്യയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. നാട്ടിലേറ്റ പരാജയമായതിനാല്‍ തന്നെ ധോണിക്കും ഇന്ത്യക്കും നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ധോണിക്കു കട്ട സപ്പോര്‍ട്ടുമായി ഇര്‍ഫാന്‍ രംഗത്തു വരികയായിരുന്നു.
ഇനിയവര്‍ തിരയുക ഒരു ബലിയാടിനെ ആയിരിക്കും, അത് ധോണിയുമായിരിക്കുമെന്നായിരുന്നു ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചത്.
2017ല്‍ ധോണി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞപ്പോഴും ഇര്‍ഫാന്‍ പുകഴ്ത്തിയിരുന്നു. എന്തൊരു ക്യാപ്റ്റനാണ് നിങ്ങള്‍ എംഎസ് ധോണി. ഏറെക്കുറെ ഒറ്റയ്ക്കു ഇന്ത്യക്കു ലോകകപ്പ് നേടിത്തന്ന നിങ്ങള്‍ എല്ലായ്‌പ്പോഴും ഓര്‍മിക്കപ്പെടുമെന്നായിരുന്നു ഇര്‍ഫാന്‍ അന്നു ട്വീറ്റ് ചെയ്തത്.

ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര

ജയത്തോടെയാണ് നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ഇന്ത്യ തുടക്കമിട്ടത്. നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിന്റെ അനായാസ ജയമാണ് ധോണിയും സംഘവും കൊയ്തത്. ചേതേശ്വര്‍ പുജാരയുടെ ഡബിള്‍ സെഞ്ച്വറിയും വീരേന്ദര്‍ സെവാഗിന്റെ സെഞ്ച്വറിയുമായിരുന്നു ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്.
ആദ്യ ഇന്നിങ്‌സില്‍ 521 റണ്‍സാണ് ഇന്ത്യ വാരിക്കൂട്ടിയത്. മറുപടിയില്‍ 191 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് ഫോളോഓണ്‍ നേരിട്ടു. തുടര്‍ന്നു രണ്ടാമിന്നിങ്‌സില്‍ അവര്‍ 406 റണ്‍സെടുത്തെങ്കിലും ഒരു വിക്കറ്റിന് ഇന്ത്യ ലക്ഷ്യം മറികടന്നു.

തകര്‍പ്പന്‍ തിരിച്ചുവരവ്

ആദ്യ ടെസ്റ്റില്‍ കനത്ത തോല്‍വിയേറ്റു വാങ്ങിയെങ്കിലും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്. ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ മോണ്ടി പനേസറെ രണ്ടാം ടെസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ഇംഗ്ലണ്ടിന്റെ നീക്കമാണ് വഴിത്തിരിവായത്. 11 വിക്കറ്റുകള്‍ രണ്ടാം ടെസ്റ്റില്‍ താരം കൊയ്തു. ഇതോടെ ഇന്ത്യയെ തകര്‍ത്ത് ഇംഗ്ലണ്ട് പരമ്പരയില്‍ 1-1ന് ഒപ്പമെത്തുകയും ചെയ്തു. മൂന്നാം ടെസ്റ്റിലും ഇന്ത്യയെ ഞെട്ടിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 2-1ന് മുന്നിലെത്തി. നാലാം ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയും ചെയ്തതോടെ ഇംഗ്ലണ്ട് പരമ്പര പോക്കറ്റിലാക്കി.
2011ലെ ഏകദിന ലോകകപ്പിനു ശേഷം ധോണിക്കു തിരിച്ചടികള്‍ നേരിട്ടിരുന്നു. ഇംഗ്ലണ്ടിനെതിരേ മാത്രമല്ല ഓസ്‌ട്രേലിയക്കെതിരേയും ടെസ്റ്റ് പരമ്പര ഇന്ത്യക്കു നഷ്ടമായി. ഇതേ തുടര്‍ന്നു ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്നു ധോണിയെ മാറ്റണമെന്ന ആവശ്യം അന്നു ശക്തമാവുകയും ചെയ്തിരുന്നു.

Story first published: Friday, May 1, 2020, 13:31 [IST]
Other articles published on May 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X