Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയും കോലിയും കാറോട്ടമത്സരത്തില്‍, ജയിച്ചത് ആരായിരിക്കും?

ബെംഗളൂരു: വേഗതയോട് കമ്പമുള്ളവരാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്മാരായ എം എസ് ധോണിയും വിരാട് കോലിയും. ഒരിക്കല്‍ ഇരുവരും കൂടി ഒരു റേസിംഗ് മത്സരം തന്നെ നടത്തി. ദില്ലിയില്‍ വെച്ചായിരുന്നു സംഭവം. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഓസ്‌ട്രേലിയയുമായി ടെസ്റ്റ് കളിക്കാന്‍ ദില്ലിയിലെത്തിയതായിരുന്നു ഇന്ത്യന്‍ ടീം.

ധോണി വിരമിച്ച ഒഴിവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ വിരാട് കോലി തന്നെയാണ് രസകരമായ ഈ മത്സരത്തിന്റെ കാര്യം പറഞ്ഞത്. ധോണിക്കും തനിക്കും വേഗതയോടുളള പ്രിയത്തെ കുറിച്ച് പറയുമ്പോഴാണ് കോലി ഇക്കാര്യം എടുത്തിട്ടത്. മത്സരത്തില്‍ ആരാണ് ജയിച്ചത് എന്നല്ലേ, കാണൂ...

വേഗതയാണെനിക്കിഷ്ടം

വേഗതയാണെനിക്കിഷ്ടം

എനിക്ക് ഡ്രൈവിംഗ് ഇഷ്ടമാണ്. സ്പീഡില്‍ പോകാനിഷ്ടമാണ്. കാറുകളെ ഇഷ്ടമാണ്. ധോണിയുമായുള്ള മത്സരത്തിന്റെ കാര്യം കോലി പറഞ്ഞത് ക്രിക്കറ്റ് മന്ത്‌ലി മാസികയോടാണ്.

സിനിമ കാണാന്‍ പോകുന്ന വഴി

സിനിമ കാണാന്‍ പോകുന്ന വഴി

മൈക്കല്‍ ജാക്‌സന്റെ അനുസ്മരാണാര്‍ഥം തയ്യറാക്കിയ ഒരു ചിത്രത്തിന്റെ പ്രിവ്യൂ കാണാന്‍ പോകുകയായിരുന്നു ഞങ്ങള്‍

ഞാനും ധോണിയും റെയ്‌നയും

ഞാനും ധോണിയും റെയ്‌നയും

സുരേഷ് റെയ്‌നയും ധോണിയും മറ്റൊരു കാറിലായിരുന്നു. ഞങ്ങള്‍ മത്സരം തുടങ്ങി. ആരാണ് സിനിമയ്ക്ക് ആദ്യമെത്തുക എന്നതായിരുന്നു മത്സരം

ജയിച്ചത് താന്‍

ജയിച്ചത് താന്‍

കാറോടിക്കല്‍ മത്സരത്തിന് താന്‍ എപ്പോഴും റെഡിയാണ് എന്നാണ് കോലി പറയുന്നത്. അന്ന് ധോണിക്ക് മുമ്പേ സിനിമ കാണാനെത്തി ജയിക്കുകയും ചെയ്തു

സുരക്ഷ പ്രധാനമാണ്

സുരക്ഷ പ്രധാനമാണ്

വേഗതയൊക്കെ കൊള്ളാം, സീറ്റ് ബെല്‍റ്റ് ഇട്ടിട്ടേ താന്‍ വണ്ടിയോടിക്കൂ എന്ന് കോലി പറയുന്നു. അത് പോലെ തന്നെ പ്രധാനമാണ് എയര്‍ ബാഗും.

Story first published: Friday, June 5, 2015, 14:01 [IST]
Other articles published on Jun 5, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+