Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് ഓപ്പണറെ ആവശ്യമുള്ളപ്പോള്‍ അവന്‍ കളിക്കും, ആര്‍സിബിയിലെ ആ താരത്തെ പുകഴ്ത്തി ഗാംഗുലി!!

ദുബായ്: ബാംഗ്ലൂരിന്റെ ഇത്തവണയുള്ള ഐപിഎല്‍ സീസണിലെ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു ദേവദത്ത് പടിക്കല്‍. വിരാട് കോലിയേക്കാളും ഡിവില്യേഴ്‌സിനേക്കാളും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത് ആര്‍സിബിയുടെ ടോപ് സ്‌കോററാവാനും ദേവദത്തിന് സാധിച്ചു. അതേസമയം ദേവദത്ത് ഇന്ത്യന്‍ ടീമിലെത്തുമോ ഇക്കാര്യം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കുകയാണ്. വളരെ അധികം കഴിവുള്ള താരമാണ് ദേവദത്ത് പടിക്കല്‍. ഐപിഎല്ലില്‍ വെച്ചല്ല അവനെ ഞാന്‍ ശ്രദ്ധിക്കുന്നത്. രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെയുള്ള കളിയില്‍ അവന്‍ പ്രകടനം ശ്രദ്ധിച്ചിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.

1

ദേവത്ത് ഇന്ത്യന്‍ ടീമിന് വേണ്ടി അടുത്ത് തന്നെ അരങ്ങേറുമോ എന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമല്ല. കാരണം കരിയറിന്റെ തുടക്കത്തിലാണ് ദേവദത്ത്. ഇന്ത്യന്‍ ടീമിന് ഓപ്പണര്‍മാരെ എപ്പോള്‍ ആവശ്യമുണ്ടോ അപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ദേവദത്തും ഉണ്ടാവുമെന്നും ഗാംഗുലി പറഞ്ഞു. ടി20 ക്രിക്കറ്റ് ഇന്ത്യന്‍ ടീമിലെത്താനുള്ള ദേവദത്തിന്റെ ആദ്യ കടമ്പയാണ്. ഈഡന്‍ ഗാര്‍ഡനില്‍ കര്‍ണാടക ബംഗാളിനെതിരെ രഞ്ജി ട്രോഫിയില്‍ കളിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. കര്‍ണാടക ശക്തമായ ടീമായിരുന്നു. ദേവദത്ത് ഗംഭീരമായിട്ടാണ് കളിച്ചത്. വളരെയധികം കഴിവുകളുള്ള താരമാണ് ദേവത്ത്. ഫാസ്റ്റ് ബൗളിംഗിനെ കളിക്കുമ്പോഴുള്ള ദേവദത്തിന്റെ ടൈമിംഗ് മികച്ചതാണെന്നും ഗാംഗുലി വ്യക്തമാക്കി.

തീര്‍ച്ചയായും കുറച്ച് സീസണ്‍ കൂടി അദ്ദേഹം നന്നായി കളിക്കട്ടെ. ഐപിഎല്ലിന്റെ രണ്ടാമത്തെ സീസണ്‍ ദേവദത്തിന് കഠിനമായിരിക്കും. ആഭ്യന്തര ക്രിക്കറ്റിലും അത്തരം വെല്ലുവിളികള്‍ നേരിടേണ്ടി വരും. ഇന്ത്യക്ക് തീര്‍ച്ചയായും ഓപ്പണര്‍മാരെ ഭാവിയിലേക്ക് ആവശ്യമുണ്ട്. തീര്‍ച്ചയായും ടീമില്‍ ദേവദത്തിന് അവസരം ലഭിക്കും. അതും ടോപ് ഓര്‍ഡറില്‍ തന്നെ കളിക്കാന്‍ സാധിക്കുമെന്നും ഗാംഗുലി പറഞ്ഞു. അതേസമയം കര്‍ണാടകത്തില്‍ നിന്നുള്ള മറ്റൊരു താരത്തെയും ഗാംഗുലി പ്രശംസിച്ചു. ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ ശേഷിയുള്ള താരമാണ് കെഎല്‍ രാഹുല്‍ എന്ന് ഗാംഗുലി പറഞ്ഞു. രാഹുലിന് എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയെ ജയിപ്പിക്കാന്‍ സാധിക്കും.

ടെസ്റ്റ് ക്രിക്കറ്റിലും രാഹുലിന് നന്നായി തിളങ്ങാന്‍ സാധിക്കും. രാഹുലിന് വേണ്ടി എത്ര അവസരം കൊടുക്കാനും ഞാന്‍ തയ്യാറാണ്. എന്നാല്‍ എല്ലാം സെലക്ടര്‍മാരാണ് തീരുമാനിക്കേണ്ടത്. ആരൊക്കെ കളിക്കണമെന്നും വേണ്ടെന്നും അവരുടെ കൈയ്യിലെ കാര്യമാണെന്നും ഗാംഗുലി പറഞ്ഞു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി രാഹുല്‍ അടിച്ച റണ്‍സുകള്‍ പാഴായി പോയിട്ടുണ്ടാവും. എന്നാല്‍ രാഹുല്‍ ഇന്ത്യക്ക് വേണ്ടി നേടുന്ന റണ്‍സ് ടീമിനെ ജയത്തിലെത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗാംഗുലി വ്യക്തമാക്കി. അതേസമയം ഓസ്‌ട്രേലിയയില്‍ കോലി നന്നായി കളിക്കണം. ടീമിനും അത് ആവശ്യമാണ്. നേരത്തെ ഇന്ത്യ ഓസീസിനെതിരെ പരമ്പര ജയിച്ചിരുന്നു. പക്ഷേ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ ടീമിന് ജയം നേടാന്‍ കഴിഞ്ഞില്ലെന്നും ഗാംഗുലി പറഞ്ഞു.

Story first published: Sunday, November 8, 2020, 16:16 [IST]
Other articles published on Nov 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+