വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അമിത ആത്മവിശ്വാസവും മോശം പ്ലാനിങും- ഇന്ത്യ 'തോറ്റു തൊപ്പിയിട്ട' കളികള്‍!

അഞ്ചു മല്‍സരങ്ങളെക്കുറിച്ചറിയാം

വിജയവും പരാജയവുമെല്ലാം ഒരു ഗെയിമിന്റെ ഭാഗമാണെന്നു നമ്മള്‍ കേട്ടു ബോറടിച്ച വാക്കുകളാണ്. ഈ വാചകം കടലാസില്‍ നല്ലതായി കാണപ്പെടുമെങ്കിലും സ്വന്തം ടീം തോല്‍ക്കണമെന്നു ഒരു ആരാധകനും ആഗ്രഹിക്കില്ലെന്നതു യാഥാര്‍ഥ്യമാണ്. അതു ഇനി ഒരു മല്‍സരത്തിലാണെങ്കില്‍പ്പോലും ഒരു ഫാനിനെ സംബന്ധിച്ച് അംഗീകരിക്കാന്‍ ബുദ്ദിമുട്ടുള്ള കാര്യം തന്നെയാണ്. കളിക്കുന്ന എല്ലാ മല്‍സരങ്ങളിലും വിജയിക്കുകയെന്നത് ഏതു വമ്പന്‍ ടീമിനെ സംബന്ധിച്ചും അസാധ്യം തന്നെയാണെന്നതില്‍ സംശയമില്ല.

2021 ആവര്‍ത്തിക്കും, ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്താനോട് 'പൊട്ടും'!, കാരണങ്ങളിതാ2021 ആവര്‍ത്തിക്കും, ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്താനോട് 'പൊട്ടും'!, കാരണങ്ങളിതാ

അപ്പോഴാണ് നേരത്ത പറഞ്ഞ വാചകത്തിന്റെ പ്രാധാന്യവും വര്‍ധിക്കുക. ഒരു ടീമും അപരാജിതരല്ലെന്നും അവരുടേതായ ദിവസം ഏതു ടീമിനും ആരെയും തോല്‍പ്പിക്കാമെന്നത് അംഗീകരിച്ചേ തീരൂ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കാര്യമെടുക്കുകയാണെങ്കില്‍ അമിത ആത്മവിശ്വാസവും പ്ലാനിങിലെ പിഴവുകളും കാരണം വിജയിക്കാമായിരുന്ന ചില കളികളില്‍ ടീം പരാജയപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള അഞ്ചു മല്‍സരങ്ങള്‍ ഏതൊക്കെയാണെന്നറിയാം.

ഇന്ത്യ x ഇംഗ്ലണ്ട് (ബെര്‍മിങ്ഹാം ടെസ്റ്റ്, 2022)

ഇന്ത്യ x ഇംഗ്ലണ്ട് (ബെര്‍മിങ്ഹാം ടെസ്റ്റ്, 2022)

ഇന്ത്യ അവസാനമായി കളിച്ച ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണില്‍ നടന്ന ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനെ ഇക്കൂട്ടത്തില്‍പ്പെടുത്താം. 15 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യ പാഴാക്കിയത്. അവസാന ടെസ്റ്റില്‍ സമനില നേടിയാലും ഇന്ത്യക്കു പരമ്പര നേടാമായിരുന്നു പക്ഷെ മൂന്നര ദിവസത്തോളം ആധിപത്യം പുലര്‍ത്തിയ ശേഷം ഇന്ത്യ അവിശ്വസനീയ തോല്‍വിയിലേക്കു വീഴുകയായിരുന്നു.
ഒന്നാമിന്നിങ്‌സില്‍ 132 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ടായിരുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നിന് 125 റണ്‍സ്. ലീഡാവട്ടെ 257 റണ്‍സുമെത്തിയിരുന്നു. പക്ഷെ നാലാം ദിനം അവിശ്വസനീമാം വിധം തകര്‍ന്ന ഇന്ത്യക്കു 378 റണ്‍സിന്റെ വിജയലക്ഷ്യമാണ് നല്‍കാനായത്. 100 റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാിണ് നാലാം ദിനം ഏഴു വിക്കറ്റുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തിയത്. മോശം ഷോട്ടുകള്‍ കളിച്ചാണ് പലരും വിക്കറ്റ് നഷ്ടപ്പെടുത്തിയത്. റണ്‍ചേസില്‍ ഇംഗ്ലണ്ട് അനായാസം വിജയിക്കുകയും ചെയ്തു.

ഇന്ത്യ x ശ്രീലങ്ക (ഗല്ലെ ടെസ്റ്റ്, 2015)

ഇന്ത്യ x ശ്രീലങ്ക (ഗല്ലെ ടെസ്റ്റ്, 2015)

2015ല്‍ ശ്രീലങ്കയ്‌ക്കെതിരേ ഗല്ലെയില്‍ നടന്ന ടെസ്റ്റില്‍ അവിശ്വസനീയ തോല്‍വിയായിരുന്നു ഇന്ത്യക്കു നേരിട്ടത്. ലങ്കയെ ആദ്യ ഇന്നിങ്‌സില്‍ 183 റണ്‍സിനു എറിഞ്ഞിട്ട ഇന്ത്യ 192 റണ്‍സിന്റെ മികച്ച ലീഡ് കരസ്ഥമാക്കിയിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ദിനേശ് ചാണ്ഡിമലിന്റെ സെഞ്ച്വറിയിലേറി ലങ്ക 367 റണ്‍സെടുത്തു. എങ്കിലും ഇന്ത്യയുടെ വിജയലക്ഷ്യം 176 റണ്‍സ് മാത്രമായിരുന്നു. പക്ഷെ ഇന്ത്യന്‍ ബാറ്റിങ് നിര അവിശ്വസനീമാം വിധം തകര്‍ന്നു. 63 റണ്‍സന്റെ വിജയമാണ് ലങ്ക സ്വന്തമാക്കിയത്.

ഗാംഗുലിക്ക് കീഴിലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11, ആരൊക്കെ ഉള്‍പ്പെടും? സൂപ്പര്‍ ടീമിതാ

ഇന്ത്യ x ഓസ്‌ട്രേലിയ (അഡ്‌ലെയ്ഡ് ടെസ്റ്റ് 2014)

ഇന്ത്യ x ഓസ്‌ട്രേലിയ (അഡ്‌ലെയ്ഡ് ടെസ്റ്റ് 2014)

സ്ഥിരം ക്യാപ്റ്റന്‍ എംഎസ് ധോണി പരിക്കു കാരണം പുറത്തിരുന്നതിനെ തുടര്‍ന്ന് 2017ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയായിരുന്നു. രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയുമായി കോലി ടീമിനെ മുന്നില്‍ നിന്നു നയിച്ചെങ്കിലും വിജയിക്കാനായില്ല.
364 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഓസീസ് നല്‍കിയത്. മൂന്നാം വിക്കറ്റില്‍ കോലിയും മുരളി വിജയിയും ചേര്‍ന്ന് 185 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഇന്ത്യ വിജയപ്രതീക്ഷയിലായിരുന്നു. പക്ഷെ രണ്ടിന് 242ല്‍ നിന്നും ഇന്ത്യ 315 റണ്‍സിനു പുറത്തായി. 48 റണ്‍സിനായിരുന്നു ഓസീസ് വിജയം.

ഇന്ത്യ x ബംഗ്ലാദേശ് (2007, ഏകദിന ലോകകപ്പ്)

ഇന്ത്യ x ബംഗ്ലാദേശ് (2007, ഏകദിന ലോകകപ്പ്)

കിരീട ഫേവറിറ്റുകളിലൊന്നായിട്ടാണ് രാഹുല്‍ ദ്രാവിഡിനു കീഴില്‍ ഇന്ത്യ 2007ലെ ഏകദിന ലോകകപ്പ് കളിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, ദിനേശ് കാര്‍ത്തിക് എന്നിവരുള്‍പ്പെടെ വലിയ താരനിര ഇന്ത്യക്കുണ്ടായിരുന്നു. പക്ഷെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ഇന്ത്യ തോറ്റു പുറത്താവുകയായിരുന്നു.
ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരോടേറ്റ പരാജയമണ് ഇന്ത്യയുടെ ഞെട്ടിക്കുന്ന പുറത്താവലിലേക്കു നയിച്ചത്. ബംഗ്ലാദേശിനെതിരേ ഇന്ത്യ വെറും 191 റണ്‍സിനാണ് പുറത്തായത്. ബംഗ്ലാദേശ് അഞ്ചു വിക്കറ്റിനു ലക്ഷ്യം കാണുകയും ചെയ്തു.

90 മിനിട്ടുനുള്ളില്‍ ടെസ്റ്റ് സെഞ്ച്വറി, നേട്ടം നാല് പേര്‍ക്ക് മാത്രം, ഇന്ത്യക്കാരാരുമില്ല

ഇന്ത്യ x ശ്രീലങ്ക (1996, ഏകദിന ലോകകപ്പ് സെമി)

ഇന്ത്യ x ശ്രീലങ്ക (1996, ഏകദിന ലോകകപ്പ് സെമി)

1996ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ശ്രീലങ്കയോടേറ്റ പരാജയവും ഇന്ത്യയെ സംബന്ധിച്ച് ആഘാതമായിരുന്നു. 252 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ലങ്ക നല്‍കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഫിഫ്റ്റിയിലേറി ഇന്ത്യ വിജയത്തിലേക്കു മുന്നേറുകയും ചെയ്തു. രണ്ടിന് 98 റണ്‍സെന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ ഇന്ത്യ.
പക്ഷെ പിന്നീട് കാര്യങ്ങള്‍ മാറിമറിയുന്നതാണ് കണ്ടത്. എട്ടു വിക്കറ്റിനു 120 റണ്‍സിലേക്കു ഇന്ത്യ കൂപ്പുകുത്തി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടത്തകര്‍ച്ചകളിലൊന്നാണിത്. ഇന്ത്യയുടെ തകര്‍ച്ച കാണികളെ അക്രമാസക്തരാക്കിയതോടെ കളി തടസ്സപ്പെടുകയും ചെയ്തു. തുടര്‍ന്ന് ലങ്കയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

Story first published: Saturday, July 9, 2022, 19:10 [IST]
Other articles published on Jul 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X