ബൗണ്‍സര്‍ തലയില്‍ കൊണ്ട് സ്മിത്ത് വീണു, ഫില്‍ ഹ്യൂസിനെ ഓര്‍ത്ത് ഓസ്‌ട്രേലിയ ഞെട്ടി!
ക്രൈസ്ര്റ്റ്ചര്‍ച്ച്: തങ്ങളുടെ പ്രിയപ്പെട്ട ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസ് ബൗണ്‍സര്‍ തലയില്‍ കൊണ്ട് മരിച്ചത് ഓസ്‌ട്രേലിയന്‍ ആരാധകര്‍ ഇനിയും മറന്നിട്ടില്ല. അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാന്റെ തലയ്ക്ക് പതിക്കുന്ന ഓരോ ബൗണ്‍സറും പേടിയോടെ മാത്രമേ അവര്‍ക്ക് കാണാന്‍ കഴിയൂ. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബൗണ്‍സര്‍ തലയില്‍ കൊണ്ട് വീണപ്പോള്‍ അവര്‍ പേടിച്ചതിന് കാരണവും മറ്റൊന്നല്ല.
ക്രൈസ്റ്റ്ചര്‍ച്ചില്‍ ഫാസ്റ്റ് ബൗളര്‍ നീല്‍ വാഗ്ണറുടെ ബൗണ്‍സര്‍ കൊണ്ടാണ് സ്മിത്ത് നിലത്ത് വീണത്. ബൗണ്‍സര്‍ തലയിലേറ്റ സ്മിത്ത് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാണ് ബാറ്റിംഗ് പുനരാരംഭിച്ചത്. മെഡിക്കല്‍ സംഘം ഗ്രൗണ്ടിലെത്തി ഏറെനേരം സ്മിത്തിനെ പരിശോധിക്കുകയും ചെയ്തു. സ്മിത്തിന് തലയില്‍ പന്തുകൊള്ളുന്നത് കണ്ട് ഫാസ്റ്റ് ബൗളര്‍ നീല്‍ വാഗ്ണറും ഒരുവേള പേടിച്ചുപോയി.

അടിക്ക് തിരിച്ചടി
തകര്‍പ്പന്‍ സെഞ്ചുറിയോടെ ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന് ചുക്കാന്‍ പിടിച്ചു സ്റ്റീവ് സ്മിത്ത്. 241 പന്തില്‍ 138 റണ്‍സടിച്ച ഇന്നിംഗ്‌സിനിടെയാണ് സ്മിത്ത് ബൗണ്‍സര്‍ തലയില്‍ കൊണ്ട് വീണത്.

ബൗളര്‍ ശരിക്കും പേടിച്ചു
ബൗണ്‍സര്‍ എറിഞ്ഞതിനെ ന്യായീകരിച്ചെങ്കിലും സ്മിത്തിന് വേദനിച്ചു എന്നത് കണ്ട് താന്‍ ശരിക്കും പേടിച്ചുപോയി എന്ന് കളിക്ക് ശേഷം നീല്‍ വാഗ്ണര്‍ പറഞ്ഞു.

കരിയര്‍ ബെസ്റ്റ് ബൗളിംഗ്
106 റണ്‍സിന് ഓസ്‌ട്രേലിയയുടെ 6 വിക്കറ്റുകള്‍ വീഴ്ത്തി ടെസ്റ്റിലെ കരിയര്‍ ബെസ്റ്റ് ബൗളിംഗ് പ്രകടനവും ഈ കളിയില്‍ വാഗ്ണര്‍ പുറത്തെടുത്തു

ബേണ്‍സ് കലക്കി
170 റണ്‍സുമായി ഓപ്പണര്‍ ജോ ബേണ്‍സാണ് ഓസ്‌ട്രേലിയയ്ക്ക് ആഗ്രഹിച്ച തുടക്കം നല്‍കിയത്. 320 പന്തുകള്‍ കളിച്ച ബേണ്‍സ് 21 ബൗണ്ടറികളടിച്ചു.

ഓസ്‌ട്രേലിയ ശക്തമായ നിലയില്‍
ന്യൂസീലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 370 നെതിരെ 505 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചുകൂട്ടിയത്. ടെസ്റ്റ് ഓസ്‌ട്രേലിയ ജയിക്കുമെന്ന കാര്യം ഏതാണ്ടുറപ്പാണ്.

ഫില്‍ ഹ്യൂസിന്റെ മരണം
സൗത്ത് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കവേ സീന്‍ അബോട്ടിന്റെ പന്ത് തലയില്‍ കൊണ്ടാണ് ഫില്‍ ഹ്യൂസ് വീണത്. ആശുപത്രിയില്‍ വെച്ച് ഹ്യൂസ് മരണത്തിന് കീഴടങ്ങി. 2014 നവംബറിലായിരുന്നു സംഭവം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications