വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സച്ചിനോടു ഞാന്‍ ചെയ്തത് ഇന്ത്യക്കാര്‍ ഇപ്പോഴും ക്ഷമിച്ചിട്ടില്ല', മഗ്രാത്ത് അന്നു പറഞ്ഞു

2003ലെ ലോകകപ്പിനെക്കുറിച്ചാണ് പരാമര്‍ശം

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഓസ്‌ട്രേലിയയുടെ ബൗളിങ് ഇതിഹാസമായ ഗ്ലെന്‍ മഗ്രാത്തും തമ്മിലുലുള്ള പോരാട്ടങ്ങള്‍ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇഞ്ചോടിഞ്ച് എന്നൊക്കെ വിശേഷിപ്പിക്കാവുന്നതായിരുന്നു ഇവര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലുകള്‍.

ഓപ്പണറായത് ഗാംഗുലിയുടെ ഒരൊറ്റ ഉറപ്പില്‍ മാത്രം! എന്തെന്നു വെളിപ്പെടുത്തി വീരുഓപ്പണറായത് ഗാംഗുലിയുടെ ഒരൊറ്റ ഉറപ്പില്‍ മാത്രം! എന്തെന്നു വെളിപ്പെടുത്തി വീരു

ഇന്ത്യയും ഓസീസും കൊമ്പുകോര്‍ക്കുമ്പോള്‍ അതിലെ ഏറ്റവും വലിയ ആകര്‍ഷണം സച്ചിനും മഗ്രാത്തും തമ്മിലുള്ള ഏറ്റുമുട്ടല്‍ തന്നെയായിരുന്നു. ഇന്ത്യന്‍ ആരാധകര്‍ നെഞ്ചിടിപ്പോടെയായിരുന്നു സച്ചിനെതിരേ മഗ്രാത്തിന്റെ ബൗളിങ് അന്നു കണ്ടിരുന്നത്.

1

പലപ്പോഴും സച്ചിനു മേല്‍ ആധിപത്യം സ്ഥാപിക്കാനും ഓസീസ് ഇതിഹാസത്തിനായിട്ടുണ്. അവിശ്വസനീയ ലൈനിലും ലെങ്ത്തിലുമായിരുന്നു മഗ്രാത്ത് ബൗള്‍ ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ നേരിടുകയെന്നത് ഏതൊരു ബാറ്ററെയും പോലെ സച്ചിനും കഠിനമായിരുന്നു. 2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ സച്ചിന്റെ വിക്കറ്റെടുത്തത് മഗ്രാത്തായിരുന്നു. അദ്ദേഹം ഈ വിക്കറ്റിനെക്കുറിച്ച് ഒരിക്കല്‍ മനസ് തുറക്കുകയും ചെയ്തിരുന്നു.

2

സൗരവ് ഗാംഗുലിക്കു കീഴിലായിരുന്നു 2003ലെ ലോകകപ്പില്‍ ഇന്ത്യ കിരീടത്തിനു തൊട്ടരികിലെത്തിയത്. പക്ഷെ ഫൈനലില്‍ റിക്കി പോണ്ടിങിന്റെ ഓസ്‌ട്രേലിയന്‍ കരുത്തിനു മുന്നില്‍ ഇന്ത്യ നിഷ്പ്രഭരാവുകയായിരുന്നു. 360 റണ്‍സിന്റെ അസാധ്യമായ വിജയലക്ഷ്യമായിരുന്നു ഓസീസ് ഇന്ത്യക്കു നല്‍കിയത്.
റണ്‍ചേസില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ തുടക്കത്തില്‍ തന്നെ പുറത്താക്കിയ ഗ്ലെന്‍ മഗ്രാത്ത് ഇന്ത്യന്‍ പ്രതീക്ഷകളുടെ മുനയൊടിക്കുകയും ചെയ്യുകയായിരുന്നു.

ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

3

സച്ചിന്‍ ടെണ്ടുല്‍ക്കറുമായി എനിക്കു മഹത്തായ ചില പോരാട്ടങ്ങളുണ്ടായിട്ടുണ്ട്. 2003ലെ ലോകകപ്പ് ഫൈനലില്‍ സച്ചിനെ പിറത്താക്കിയതിനു ഇന്ത്യക്കാര്‍ ഇപ്പോഴും എന്നോടു ക്ഷമിച്ചിട്ടില്ലെന്നായിരുന്നു ഗ്ലെന്‍ മഗ്രാത്ത് ഒരിക്കല്‍ പറഞ്ഞത്.
മഗ്രാത്തിനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ചായിരുന്നു സച്ചിന്‍ അന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഷോര്‍ട്ട് ബോളിനെ ബൗണ്ടറി കടത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ ടൈമിങ് പാളിയപ്പോള്‍ മഗ്രാത്ത് റിട്ടേണ്‍ ക്യാച്ചിലൂടെ സച്ചിനെ മടക്കുകയായിരുന്നു.

4

ഫൈനലില്‍ സച്ചിന്‍ എനിക്കെതിരേ ആദ്യ ഓവറില്‍ ഒരു ബൗണ്ടറിയടിച്ചു. തൊട്ടടുത്തത് ഷോര്‍ട്ട് ബോളായിരുന്നു ഞാന്‍ എറിഞ്ഞത്. അദ്ദേഹം പുള്‍ ഷോട്ട് കളിക്കുകയും എനിക്കു അനായാസ ക്യാച്ച് സമ്മാനിക്കുകയായിരുന്നുവെന്നും ഗ്ലെന്‍ മഗ്രാത്ത് പറയുന്നു.
അഞ്ചു ബോളില്‍ നാലു റണ്‍സ് മാത്രമാണ് സച്ചിനു കളിയില്‍ നേടാനായത്. തുടക്കത്തിലേറ്റ ഈ പ്രഹരം ഇന്ത്യയുടെ റണ്‍ചേസിനെ ബാധിക്കുകയും ടീം വലിയ പരാജയത്തിലേക്കു കൂപ്പുകുത്തുകയുമായിരുന്നു.

പാന്റ്‌സിനുള്ളില്‍ ടിഷ്യു വച്ച് കളിച്ച സച്ചിന്‍! അതും ലോകകപ്പില്‍- സംഭവമറിയാം

5

അതേസമയം, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എല്ലായ്‌പ്പോഴും സ്ലെഡ്ജിങില്‍ നിന്നും വിവാദങ്ങളില്‍ നിന്നുമെല്ലാം മാറിനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. പക്ഷെ ഒരിക്കല്‍ ഗ്ലെന്‍ മഗ്രാത്തുമായി താന്‍ സ്ലെഡ്ജിങില്‍ ഏര്‍പ്പെട്ടതായി സച്ചിന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. 2000ലെ ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിനിടെയായിരുന്നു ഇത്.
സച്ച് (sach) എന്ന പുസ്തകത്തിലായിരുന്നു മഗ്രാത്തിനെ താന്‍ സ്ലെഡ്ജ് ചെയ്തതിനെക്കുറിച്ച് സച്ചിന്റെ വെളിപ്പെടുത്തലുള്ളത്. ബോള്‍ അടിച്ചു ഗ്രൗണ്ടിനു പുറത്തെത്തിക്കുമെന്ന് മഗ്രാത്തിനോടു താന്‍ അന്നു പറഞ്ഞിരുന്നുവെന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഇതിനു പിന്നാലെ ഇന്ത്യ ആഗ്രഹിച്ചതു പോലെ മഗ്രാത്തിന്റെ ലൈനിലും ലെങ്ത്തിലും പിഴവുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

6

2003ലെ ലോകകപ്പില്‍ ഇന്ത്യയെ 125 റണ്‍സിനു കശാപ്പ് ചെയ്തായിരുന്നു ഓസ്‌ട്രേലിയയുടെ കിരീടധാരണം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഓസീസ്് രണ്ടു വിക്കറ്റിനു 359 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ കളി ഇന്ത്യയില്‍ നിന്നും വഴുതിപ്പോയിരുന്നു. റണ്‍ചേസില്‍ 39.2 ഓവറില്‍ 234 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാവുകയും ചെയ്തു. വീരേന്ദര്‍ സെവാഗ് (82), രാഹുല്‍ ദ്രാവിഡ് (47) എന്നിവരായിരുന്നു പ്രധാന സ്‌കോറര്‍മാര്‍.

Story first published: Tuesday, June 21, 2022, 13:28 [IST]
Other articles published on Jun 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X