For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഫീല്‍ഡറുടെ ഒരേയൊരു സേവ്, മല്‍സരഫലം തന്നെ മാറി... ഫീല്‍ഡിങ് മികവില്‍ ജയിച്ച അങ്കങ്ങള്‍

ചില മല്‍സരങ്ങളില്‍ ഫീല്‍ഡിങിലെ പ്രകടനം നിര്‍ണായകമായിട്ടുണ്ട്

By Manu

മുംബൈ: ഐപിഎല്ലെന്നത് ബാറ്റ്‌സ്മാന്‍മാരുടെ കളിയാണെങ്കിലും ബൗളര്‍മാരും ഫീല്‍ഡര്‍മാരും കളിയുടെ തലവര തന്നെ മാറ്റിയ നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഐപിഎല്ലില്‍ ഒരു പക്ഷെ ബൗളര്‍മാരേക്കാള്‍ മല്‍സരഫലം മാറ്റി മറിക്കാന്‍ കഴിയുന്നവര്‍ ഫീല്‍ഡര്‍മാരാണ്. അസാധ്യമെന്നു തോന്നാവുന്ന ക്യാച്ചുകളിലൂടെയും റണ്ണൗട്ടുകളിലൂടെയും ഫീല്‍ഡര്‍ ഒറ്റയ്ക്കു കളി ജയിപ്പിച്ച ചില മല്‍സരങ്ങള്‍ മുന്‍ സീസണുകളിലുണ്ടായിട്ടുണ്ട്.

ഇത്തരത്തില്‍ ഫീല്‍ഡറുടെ കളിക്കളത്തില്‍ ഒരു നിമിഷത്ത മാജിക്കല്‍ പ്രകടനം കൊണ്ട് വിധി തന്നെ മാറിയ ചില സംഭവങ്ങളിലേക്കു ഒന്നു കണ്ണോടിക്കാം.

മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

2017ലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടത്തില്‍ പഞ്ചാബിനെ ജയിപ്പിച്ചത് ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ തകര്‍പ്പനൊരു ഫീല്‍ഡിങ് പ്രകടനമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 23 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്.
മറുപടിയല്‍ മുംബൈയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. 8.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 99 റണ്‍സുമായാണ് മുംബൈ മുന്നേറിയത്. കളിയുടെ 10ാം ഓവറിലാണ് ഗുപ്റ്റിലിന്റെ മിന്നും ക്യാച്ച് കണ്ടത്. മാക്‌സ് വെല്ലിന്റെ ഓവറിലെ ആദ്യ നാലു പന്തും ലെന്‍ഡ്ല്‍ സിമ്മണ്‍സ് ബൗണ്ടറിയിലേക്കു പറത്തി. അഞ്ചാം പന്തില്‍ ലോങ്ഓണിലേക്കു സിക്‌സറിനു ശ്രമിച്ച സിമ്മണ്‍സിനെ വായുവില്‍ പറന്നുയര്‍ന്നു ഒരു കൈ കൊണ്ട് ഗുപ്റ്റിലിയില്‍ പിടികൂടിയപ്പോള്‍ മുംബൈ സ്തബ്ധരായി. കളിയില്‍ മറ്റു രണ്ടു ക്യാച്ചുകള്‍ കൂടി ഗുപ്റ്റില്‍ തന്റെ പേരില്‍ കുറിക്കുകയും ചെയ്തു. ഏഴു റണ്‍സിനാണ് അന്നു പഞ്ചാബ് ജയിച്ചത്.

അക്ഷര്‍ പട്ടേല്‍ (പഞ്ചാബ്)

2017ല്‍ തന്നെ പഞ്ചാബിന്റെ മറ്റൊരു താരമായ അക്ഷര്‍ പട്ടേലും കളിക്കളത്തില്‍ മാജിക്കല്‍ ഫീല്‍ഡിങ് പ്രകടനത്തിലൂടെ ഞെട്ടിച്ചുണ്ട്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 162 റണ്‍സാണ് നേടിയത്. മറുപടിയില്‍ സുനില്‍ നരെയ്‌നും ക്രിസ് ലിന്നും തകര്‍ത്തടിച്ചപ്പോള്‍ കെകെആറിന് മികച്ച തുടക്കമാണ് ലഭിച്ചത്. മികച്ച ഫോമിലായിരുന്ന റോബിന്‍ ഉത്തപ്പയെ നേരിട്ട ആദ്യ പന്തില്‍ തന്നെ അക്ഷര്‍ പിടികൂടിയത് കളിയില്‍ വഴിത്തിരിവാകുകയായിരുന്നു. ഡീപ്പ് മിഡ് വിക്കറ്റില്‍ ഓടിയെത്തിയ അക്ഷര്‍ ഡൈവിങ് ക്യാച്ചിലൂടെ പന്ത് കൈയ്ക്കുള്ളിലാക്കി. ഇതോടെ കെകെആറിന്റെ മുന്നേറ്റത്തിന് ബ്രേക്ക് വീഴുകയും ചെയ്തു.
ഇതു മാത്രമല്ല ലിന്നിനെയും ഉജ്ജ്വലമായ ഫീല്‍ഡിങിലൂടെ അക്ഷര്‍ പുറത്താക്കിയിരുന്നു. ഡീപ്പ് മിഡ് വിക്കറ്റില്‍ നിന്നുള്ള അക്ഷറിന്റെ തകര്‍പ്പന്‍ ത്രോയിലാണ് ലിന്‍ റണ്ണൗട്ടായത്. കളിയില്‍ പഞ്ചാബ് 14 റണ്‍സിന് ജയിക്കുകയും ചെയ്തു.

ജോര്‍ജ് ബെയ്‌ലി (പഞ്ചാബ്)

2014ലെ ഐപിഎ്ല്ലിന്റെ ക്വാളിഫയര്‍ 2വില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ജയിപ്പിച്ചത് ഇംഗ്ലീഷ് താരം ജോര്‍ജ് ബെയ്‌ലിയുടെ ഉജ്ജ്വല ഫീല്‍ഡിങായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 226 റണ്‍സാണ് നേടിയത്. മറുപടിയില്‍ ആറോവര്‍ ആയപ്പോഴേക്കും സിഎസ്‌കെയുടെ സ്‌കോര്‍ 100 കടന്നിരുന്നു. സുരേഷ് റെയ്‌ന 25 പന്തില്‍ നിന്നും 87 റണ്‍സുമായി ഉജ്ജ്വല ഫോമിലായിരുന്നു.
ഏഴാം ഓവറില്‍ റെയ്‌നയുടെ പുറത്താവല്‍ കളിയിലെ വഴിത്തിരിവായി. സിംഗിളിനായി ശ്രമിച്ച റെയ്‌നയെ കവറില്‍ ഫീല്‍ഡ് ചെയ്ത ബെയ്‌ലി തകപ്പന്‍ ഫീല്‍ഡിങിലൂടെ പുറത്താക്കുകയായിരുന്നു. റെയ്‌ന പുറത്തായതോടെ മുനയൊടിഞ്ഞ സിഎസ്‌കെ കളിയില്‍ തോല്‍ക്കുകയും ചെയ്തു.

ക്രിസ് ലിന്‍ (കെകെആര്‍)

കെകെആറിന്റെ ഓസീസ് താരം ക്രില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മാത്രമല്ല മികച്ച ഫീല്‍ഡര്‍ കൂടിയാണ്. 2014ല്‍ നടന്ന ആര്‍സിബിക്കെതിരായ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത കെകെആറിന് 150 റണ്‍സാണ് നേടാനായത്. മറുപടിയില്‍ ജയിക്കാന്‍ ഒമ്പത് പന്തില്‍ 10 റണ്‍സ് മാത്രം വേണമന്നിരിക്കെയാണ് ആര്‍സിബിയുടെ സൂപ്പര്‍ താരം യുവരാജ് സിങ് പുറത്താവുന്നത്. ഇതോടെ മൂന്നു പന്തില്‍ ആര്‍സിബിയുടെ ലക്ഷ്യം ആറായി. നാലാമത്തെ പന്തില്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ അവിശ്വസനീയമായ ക്യാച്ചിലൂടെ ലിന്‍ പുറത്താക്കുകയായിരുന്നു. പിറകിലേക്ക് ഡൈവ് ചെയ്ത ലിന്‍ ബൗണ്ടറിലൈനിനു മുകളിലേക്ക് വീഴാതെ കൈ കുത്തി സ്വയം ബാലന്‍സ് ചെയ്യുകായയിരുന്നു.

Story first published: Tuesday, April 2, 2019, 12:49 [IST]
Other articles published on Apr 2, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+