ക്രിസ് ഗെയ്ല്‍ ഒരു ധോണിയാകാന്‍ നോക്കിയാല്‍ എങ്ങനിരിക്കും, കാണൂ...
ദില്ലി: ക്രിസ് ഗെയ്ല്‍, എം എസ് ധോണി - അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ട് വെടിക്കെട്ട് താരങ്ങള്‍. വന്യമായ കരുത്തോടെ കൂറ്റന്‍ സിക്‌സറുകള്‍ അടിച്ചുകൂട്ടുന്ന ഇരുവരും കുറച്ചുനേരം ഒരുമിച്ച് സമയം ചെലവഴിച്ചാല്‍ എങ്ങനെയുണ്ടാകും. തിങ്കളാഴ്ച ദില്ലിയിലായിരുന്നു ഗെയ്‌ലും ധോണിയും പരസ്പരം മിമിക്രി കാണിച്ചും കളിയാക്കിയും ആരാധകര്‍ക്കൊപ്പം സമയം ചെലവിട്ടത്.
എം എസ് ധോണിയുടെ പ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ടാണ് ക്രിസ് ഗെയ്ല്‍ ആദ്യം അനുകരിച്ചത്. മറുപടിയായി ധോണി ഗെയ്ല്‍ വിക്കറ്റിനിടയില്‍ ഓടുന്ന രംഗം കാണിച്ചു. കൂറ്റനടികള്‍ക്ക് പേരുകേട്ട ആളാണെങ്കിലും ഗെയ്ല്‍ റണ്‍സെടുക്കാന്‍ ഓടാന്‍ മഹാ മോശമാണ്. കാണൂ താരസല്ലാപത്തിന്റെ വിശേഷങ്ങള്‍.

നീയോ ഞാനോ
അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ പരസ്പരം കളിയാക്കുന്നതും കാലുവാരുന്നതും കണ്ട് കാണികളായി എത്തിയ ആരാധകര്‍ക്കും വലിയ സന്തോഷമായി.

ഹെലികോപ്റ്റന്‍ ദാ ഇങ്ങനെ
ധോണിയുടെ പ്രശസ്തമായ ഹെലികോപ്റ്റന്‍ ഷോട്ടാണ് ക്രിസ് ഗെയ്ല്‍ ആദ്യം അനുകരിച്ചത്. അതിന് ധോണിയുടെ മറുപടി ഇങ്ങനെ...

ഓടിക്കളിയാക്കി
വിക്കറ്റിനിടയിലെ ഓട്ടത്തില്‍ കുറച്ച് പരുങ്ങലിലാണ് ഗെയ്ല്‍. ഈ ദൗര്‍ബല്യത്തില്‍ പിടിച്ചാണ് ധോണി ഗെയ്‌ലിനെ കളിയാക്കിയത്.

ഞാനാണ് ഫാസ്റ്റ്
വിക്കറ്റിനിടെ ഓടുന്ന കാര്യത്തില്‍ താനാണ് ഒന്നാമന്‍ എന്നായിരുന്നു ഗെയ്ല്‍ ഇതിനോട് പ്രതികരിച്ചത്. അതെ ലെഗ് സ്റ്റംപില്‍ നിന്നും ഓഫ് സ്റ്റംപിലേക്ക് ഓടുന്ന കാര്യത്തിലല്ലേ എന്ന് ധോണിയുടെ മറുചോദ്യം

ബോള്‍ട്ട് ഓടാന്‍ പഠിച്ച കഥ
ഗെയ്ല്‍ കൂറ്റന്‍ സിക്‌സ് അടിക്കും, ആ പന്ത് ഓടിയെടുത്താണ് ബോള്‍ട്ട് ഓടാന്‍ പഠിച്ചത് - ധോണിയുടെ വക കുറച്ച് തമാശ.

ഒരുനാള്‍ തോല്‍പിക്കും
ഉസൈന്‍ ബോള്‍ട്ടിനെ ഒരു നാള്‍ ഓടിത്തോല്‍പ്പിക്കാം എന്ന പ്രതീക്ഷയിലാണ് 37 കാരനായ ഗെയ്ല്‍ കഴിയുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications