വീരുവിന്റെ തലയ്‌ക്കെറിഞ്ഞ് ലീ, അതും രണ്ടുവട്ടം! പിന്നെ കണ്ടത് അടിയുടെ തൃശൂര്‍പൂരം

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത ഓപ്പണര്‍മാരിലൊരാളാണ് മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗ്. അറ്റാക്കിങ് ബാറ്റിങ് ശൈലിയിലൂടെ വീരുവിനെപ്പോലെ ഇന്ത്യന്‍ ആരാധകരെ രസിപ്പിച്ച മറ്റൊരാള്‍ അതിനു മുമ്പോ, ശേഷമോ ഉണ്ടായിട്ടില്ലെന്നു പറയാം. കളിക്കളത്തില്‍ സ്ലെഡ്ജിങിലോ, എതിര്‍ താരങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള തര്‍ക്കത്തിലേ ഏര്‍പ്പെടുന്ന സെവാഗിനെ നമ്മള്‍ കണ്ടിട്ടില്ല. മാത്രമല്ല ഏതൊക്കെ തരത്തിലുള്ള പ്രകോപനമുണ്ടായാലും അതിലൊന്നും കുലുങ്ങാത്ത പ്രകൃതവുമായിരുന്നു അദ്ദേഹത്തിന്റേത്.

94ല്‍ നില്‍ക്കെയും സിക്‌സ്, സമ്മര്‍ദ്ദമില്ലേ? വീരു നല്‍കിയ ക്ലാസ് മറുപടി94ല്‍ നില്‍ക്കെയും സിക്‌സ്, സമ്മര്‍ദ്ദമില്ലേ? വീരു നല്‍കിയ ക്ലാസ് മറുപടി

എതിര്‍ ടീമിന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായാല്‍ വാക്കുകള്‍ കൊണ്ട് സെവാഗ് പ്രതികരിക്കാറില്ല. ബാറ്റ് ആയുധമാക്കി അതുകൊണ്ടാണ് അദ്ദേഹം എതിരാളികളെ തല്ലിത്താഴെയിടാറുള്ളത്. അത്തരമൊരു സംഭവത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 2003ലെ ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു ഇത്.

മെല്‍ബണില്‍ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനമായിരുന്നു നാടകീയ രംഗങ്ങള്‍. ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത് വീരേന്ദര്‍ സെവാഗും ആകാശ് ചോപ്രയുമായിരുന്നു. ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ നയിക്കുന്ന ശക്തമായ ബൗളിങ് ആക്രമണമായിരുന്നു ഓസ്‌ട്രേലിയയുടേത്. നതാന്‍ ബ്രാക്കണ്‍, ബ്രാഡ് വില്ല്യംസ്, സ്റ്റുവര്‍ട്ട് മക്ഗില്‍ എന്നിവരും ഓസീസ് നിരയിലുണ്ടായിരുന്നു.

ഇന്നിങ്‌സിന്റെ തുടക്കത്തിലായിരുന്നു ലീയുടെ ഭാഗത്തു നിന്നും സെവാഗിനു നേരെ പ്രകോപനമുണ്ടായത്.

ഇന്ത്യന്‍ ടീമിലേക്കു ഇനിയൊരു മടങ്ങിവരവില്ല, ഇവര്‍ ഈ വര്‍ഷം വിരമിച്ചേക്കും!

പിച്ച് ചെയ്ത കുത്തിയുയര്‍ന്ന ബോളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ വീരു ശ്രമിച്ചെങ്കിലും അപ്പോഴേക്കും അത് ഹെല്‍മറ്റില്‍ ഇടിച്ചുതെറിച്ചു. കമന്റേറ്റര്‍മാരും കാണികളും ഭയന്നുപോയ നിമിഷങ്ങള്‍. പക്ഷെ സെവാഗ് ബാറ്റിങ് തുടര്‍ന്നു. പക്ഷെ ലീ നീര്‍ത്തിയില്ല. വീണ്ടുമൊരു ഷോര്‍ട്ട് ബോള്‍. സെവാഗ് കുനിയുമ്പോഴേക്കും അതും തലയില്‍ ശക്തമായി ഇടിച്ചു.

പക്ഷെ ഇതിന്റെ പേരില്‍ സെവാഗിന് അടുത്തേക്ക് വരാനോ, ക്ഷമ ചോദിക്കാനോ ബ്രെറ്റ് ലീ തയ്യാറായില്ല. മാത്രമല്ല രോഷത്തോടെ അദ്ദേഹത്തെ തുറിച്ചു നോക്കുകയായിരുന്നു. ലീയുടെ ഈ പെരുമാറ്റം വീരു കാര്യമായെടുത്തില്ല. അദ്ദേഹം യാതൊന്നും പറയുകയോ, രോഷം പ്രകടിപ്പിക്കുകയോ ചെയ്തില്ല.

എന്നാല്‍ വരാന്‍ പോവുന്ന കൊടുങ്കാറ്റിനായിരുന്നു താന്‍ അപ്പോള്‍ തുടക്കമിട്ടതെന്നു ലീക്ക് അറിയില്ലായിരുന്നു. സെവാഗ് ബാറ്റ് കൊണ്ട് പിന്നീട് ലീക്കും ഓസ്‌ട്രേലിയയുടെ മറ്റു ബൗളര്‍മാര്‍ക്കും ചുട്ട മറുപടി നല്‍കി.

സച്ചിന്‍ ഔട്ടെന്ന് അംപയര്‍, പിന്നെ തിരിച്ചുവിളിച്ചു! അന്നു പോണ്ടിങ് പൊട്ടിത്തെറിച്ചു

ഓസീസ് ബൗളിങ് ആക്രമണത്തെ അക്ഷരാര്‍ഥത്തില്‍ തല്ലിപ്പരുവമാക്കുകയായിരുന്നു സെവാഗ്. ലീയെ മാത്രമല്ല ആരെയും അദ്ദേഹം വെറുതെവിട്ടില്ല. ഏകദിന ഫോര്‍മാറ്റിന്റെ ശൈലിയില്‍ തന്നെ അദ്ദേഹം ഓസീസിനെ കൈകാര്യം ചെയ്തു.

195 റണ്‍സാണ് വീരു അന്നു വാരിക്കൂട്ടിയത്. വെറും 233 ബോളുകളില്‍ നിന്നായിരുന്നു ഇത്. 25 ബൗണ്ടറികളും അഞ്ചു കൂറ്റന്‍ സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഒന്നാമിന്നിങ്‌സില്‍ 366 റണ്‍സെന്ന മകച്ച ടോട്ടല്‍ പടുത്തുയര്‍ത്താനും ഇന്ത്യക്കു സാധിച്ചു.

പക്ഷെ സെവാഗിന്റെ ഈ തീപ്പൊരി ഇന്നിങ്‌സിനു ഇന്ത്യയെ മെല്‍ബണ്‍ ടെസ്റ്റില്‍ വിജയിപ്പിക്കാനായില്ല. സ്റ്റീവ് വോ നയിച്ച ഓസീസ് ഇന്ത്യയെ ഒമ്പതു വിക്കറ്റിനു വാരിക്കളയുകയായിരുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 366നു മറുപടിയില്‍ ഓസീസ് 558 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ നേടി. റിക്കി പോണ്ടിങ് 257ഉം മാത്യു ഹെയ്ഡന്‍ 136ഉം റണ്‍സെടുത്തു. ഇന്ത്യക്കു വേണ്ടി അനില്‍ കുംബ്ലെ ആറു വിക്കറ്റ് വീഴ്ത്തി.

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ 286നു പുറത്തായി. സെവാഗിന് 11 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബ്രെറ്റ് ലീക്കായിരുന്നു വിക്കറ്റ്. രാഹുല്‍ ദ്രാവിഡും (92) നായകന്‍ സൗരവ് ഗാംഗുലിയുമായിരുന്നു (73) പ്രധാന സ്‌കോറര്‍മാര്‍. 95 റണ്‍സ് മാത്രമായിരുന്നു ഓസീസിന്റെ വിജയലക്ഷ്യം. ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ അതു നേടിയെടുക്കുകയും ചെയ്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, June 22, 2022, 17:01 [IST]
Other articles published on Jun 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X