വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കോലി ഭായി ഇല്ലെങ്കില്‍ ഞാനില്ല', പിന്തുണക്ക് സിറാജിന്റെ നന്ദി-പഴയ വീഡിയോ വൈറല്‍

ഐപിഎല്ലില്‍ ആര്‍സിബിയിലേക്കെത്തിയ ശേഷമാണ് സിറാജിന്റെ കരിയര്‍ മാറിയത്

1

മുംബൈ: ചെണ്ട ബൗളറെന്ന വിശേഷണത്തില്‍ നിന്ന് ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബൗളറെന്ന നിലയിലേക്കുയര്‍ന്നിരിക്കുകയാണ് മുഹമ്മദ് സിറാജ്. ടെന്നിസ് ബോളില്‍ കളിച്ച അനുഭവസമ്പത്തുമായി ഐപിഎല്ലിലേക്കെത്തുകയും പിന്നീട് ഇന്ത്യന്‍ ടീമിലേക്കെത്തുകയും ചെയ്ത സിറാജ് ഇന്ന് ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയാണ്.

റണ്‍സ് വിട്ടുകൊടുക്കുന്ന ബൗളറെന്ന നിലയില്‍ വലിയ വിമര്‍ശനമാണ് സിറാജ് കേട്ടത്. ഐപിഎല്ലില്‍ ആര്‍സിബിയിലേക്കെത്തിയ ശേഷമാണ് സിറാജിന്റെ കരിയര്‍ മാറിയത്. വിരാട് കോലിക്ക് കീഴില്‍ സിറാജിന് വലിയ പിന്തുണയാണ് ലഭിച്ചത്.

ഇന്ത്യന്‍ ടീമിലേക്കുള്ള സിറാജിന്റെ വളര്‍ച്ചക്ക് പിന്നിലും നായകന്‍ കോലിയുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. പല വിമര്‍ശനങ്ങളും കേട്ടപ്പോഴും തന്റെ മികവില്‍ വിശ്വസിച്ച് പൊരുതിയ സിറാജ് ഇന്ന് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ്.

ഐസിസി ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്ത് സിറാജ് എത്തിയപ്പോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ നന്ദി പറഞ്ഞത് വിരാട് കോലിക്കാണ്. സിറാജിനും കരിയറില്‍ വലിയ കടപ്പാട് കോലിയോടുണ്ട്. നേരത്തെ കോലിയെക്കുറിച്ച് സിറാജ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്.

Also Read: IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന്‍ ഗില്ലിന്റെ ഉത്തരമിതാAlso Read: IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന്‍ ഗില്ലിന്റെ ഉത്തരമിതാ

എല്ലാ നന്ദിയും വിരാട് ഭായിക്ക്

എല്ലാ നന്ദിയും വിരാട് ഭായിക്ക്

തന്റെ വളര്‍ച്ചയുടെ പിന്നിലുള്ള എല്ലാ ക്രഡിറ്റും വിരാട് ഭായിക്കാണെന്നാണ് സിറാജ് നേരത്തെ തന്റെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കിയത്. തന്റെ മോശം സാഹചര്യത്തിലും പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് കോലിയാണെന്നും സിറാജ് പറയുന്നു.

'എന്റെ മോശം പ്രകടനങ്ങള്‍ക്ക് ശേഷവും ആര്‍സിബി എന്നെ നിലനിര്‍ത്തുകയും പിന്തുണക്കുകയും ചെയ്തു. സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ ഇന്ന് എന്തായിരിക്കുന്നുവോ അതിന്റെ എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നത് വിരാട് ഭായിയാണ്'-സിറാജ് പറഞ്ഞു.

Also Read: IND vs NZ T20: പൃഥ്വി ടീമിലുണ്ട്! പക്ഷെ പ്ലേയിങ് 11 സീറ്റ് പ്രതീക്ഷിക്കേണ്ട-മൂന്ന് കാരണം

സിറാജിനെ എല്ലാക്കാലത്തും കോലി പിന്തുണച്ചു

സിറാജിനെ എല്ലാക്കാലത്തും കോലി പിന്തുണച്ചു

സിറാജ് വലിയ സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ നിന്നുള്ള താരമല്ല. അച്ഛന്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. വലിയ പ്രതിസന്ധികളെ തരണം ചെയ്ത് വളര്‍ന്നുവന്ന താരമാണ് സിറാജ്. മകനെ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാനായി എല്ലാ പിന്തുണയും സിറാജിന്റെ പിതാവ് നല്‍കിയിരുന്നു.

സിറാജ് വലിയ ആരാധനയോടെയാണ് കോലി കണ്ടിരുന്നത്. തിരിച്ച് സിറാജിനോട് വലിയ സൗഹൃദം കോലിക്കുമുണ്ടായിരുന്നു. ആര്‍സിബിയില്‍ പല തവണ തല്ലുകൊണ്ടപ്പോഴും വലിയ വിമര്‍ശനം സിറാജ് നേരിട്ടപ്പോഴും കോലി പിന്തുണച്ചു.

ഡിണ്ട അക്കാഡമിയില്‍ ചേര്‍ക്കണമെന്നെല്ലാം സിറാജിനെതിരേ ആരാധക വിമര്‍ശനം ഉയര്‍ന്നപ്പോഴും കോലി പിന്തുണക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇന്ത്യന്‍ ടീമിലെത്തിയപ്പോഴും തുടക്കം അത്ര മികച്ചതായിരുന്നില്ല. അപ്പോഴും സിറാജിനെ കോലി പിന്തുണച്ചു.

കോലിക്ക് കീഴില്‍ ദേശീയ അരങ്ങേറ്റം

കോലിക്ക് കീഴില്‍ ദേശീയ അരങ്ങേറ്റം

ഇന്ത്യന്‍ ടീമിലേക്ക് സിറാജെത്താനുള്ള കാരണം വിരാട് കോലിയുടെ താല്‍പര്യമാണ്. അദ്ദേഹം ക്യാപ്റ്റനായിരിക്കെയാണ് സിറാജിന് ടി20, ഏകദിന, ടെസ്റ്റ് അരങ്ങേറ്റം നല്‍കുന്നത്. അന്ന് സിറാജിനെ ടീമിലെടുത്തത് ആര്‍സിബി താരമായതിനാലാണെന്ന തരത്തില്‍ പല വിമര്‍ശനവും ആരാധകര്‍ ഉയര്‍ത്തിയിരുന്നു.

എന്നാല്‍ ഇന്ന് നമ്പര്‍ വണ്‍ ബൗളറെന്ന നിലയിലേക്ക് സിറാജ് വളരുമ്പോള്‍ വിമര്‍ശകര്‍ പോലും കൈയടിക്കുകയാണ്. വാശിയോടെ പൊരുതി നേടിയ വിജയമാണ് സിറാജിന്റേതെന്ന് പറയാം. തന്റെ മോശം പ്രകടനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തിരിച്ചുവരവ് നടത്തിയതെന്ന് സിറാജ് കഴിഞ്ഞിടെ പറഞ്ഞിരുന്നു.

Also Read: IND vs NZ: ഇവര്‍ക്ക് നിര്‍ണ്ണായകം, ഫ്‌ളോപ്പായാല്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക്! മൂന്ന് പേരിതാ

സിറാജിന്റെ വീട്ടില്‍ സര്‍പ്രൈസ് വിസിറ്റ്

സിറാജിന്റെ വീട്ടില്‍ സര്‍പ്രൈസ് വിസിറ്റ്

ഒരു തവണ മുഹമ്മദ് സിറാജിന്റെ വീട്ടില്‍ വിരാട് കോലി പോയിട്ടുണ്ട്. അന്ന് സിറാജ് വലിയ താരമായിരുന്നില്ല. പഴയ ചെറിയ വീട്ടിലായിരുന്നു സിറാജ് താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ കോലിയുടെ വരവ് സിറാജിനെയും കുടുംബത്തെയും സര്‍പ്രൈസ് ചെയ്യിക്കുന്നതായിരുന്നു.

സിറാജുമായി അത്രത്തോളം അടുത്ത ആത്മബന്ധം പുലര്‍ത്താന്‍ കോലിക്കായിരുന്നു. ഇന്ത്യയുടെ പല യുവതാരങ്ങളുടെയും വളര്‍ച്ചയില്‍ നിര്‍ണ്ണായകമാവാന്‍ കോലിക്കായിട്ടുണ്ട്. ഐസിസി കിരീടമില്ലെങ്കിലും ഇന്ത്യയുടെ ഇതിഹാസ നായകനായാണ് കോലി നായകസ്ഥാനമൊഴിഞ്ഞത്.

Story first published: Thursday, January 26, 2023, 12:47 [IST]
Other articles published on Jan 26, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X