For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി വേറെ ലെവല്‍, എന്തൊരു താരം!! ഇന്ത്യന്‍ നായകനെ വാഴ്ത്തി ക്രിക്കറ്റ് ലോകം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കോലി തന്റെ 34ാം സെഞ്ച്വറി നേടിയിരുന്നു

By Manu

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ജയിച്ച് പുതുചരിത്രം കുറിച്ച ടീം ഇന്ത്യയുടെ ഹീറോയായി മാറിയ ക്യാപ്റ്റന്‍ വിരാട് കോലിയെ ക്രിക്കറ്റ് ലോകം വാനോളം പുകഴ്ത്തുകയാണ്. കോലിയുടെ 34ാം ഏകദിന സെഞ്ച്വറിയുടെ മികവില്‍ 124 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ആറു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന്റെ ലീഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.

1

പരമ്പരയിലെ രണ്ടാം സെഞ്ച്വറിയാണ് കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയത്. ആദ്യ ഏകദിനത്തിലും താരം മൂന്നക്കം തികച്ചിരുന്നു. ടെസ്റ്റ് അംഗത്വമുള്ള ഒമ്പത് രാജ്യങ്ങള്‍ക്കെതിരേയും അവരുടെ നാട്ടില്‍ സെഞ്ച്വറി നേടിയ താരം കൂടിയാണ് കോലി. പല മുന്‍ താരങ്ങളും 34ാം സെഞ്ച്വറി നേട്ടത്തില്‍ കോലിയെ പ്രശംസിച്ചു.

നീ കളിക്കുന്നത് കാണുക വിരുന്ന് തന്നെ

എന്തൊരു അവിസ്മരണീയ ഇന്നിങ്‌സാണ് പ്രിയ കൂട്ടുകാരായെന്നാണ് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും ഇന്ത്യന്‍ ബാറ്റ്‌സ്മാനുമായ മുരളി വിജയ് ട്വീറ്റ് ചെയ്തത്.
മൂന്നാം ഏകദിനത്തില്‍ നീ കളിക്കുത് കാണുന്നതു തന്നെ ഒരു വിരുന്നാണെന്നും വിജയ് ട്വിറ്ററില്‍ കുറിച്ചു.

അഭിനന്ദനങ്ങള്‍, റണ്ണൊഴുക്ക് തുടരട്ടെ

നിലവില്‍ ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന ലോകറെക്കോര്‍ഡിന് അവകാശിയായ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും കോലിയെ പ്രശംസിച്ചു. ക്രീസിലെത്തിയാല്‍ സെഞ്ച്വറി നേടുകയെന്നത് കോലി ശീലമാക്കിയിരിക്കുന്നു. 34ാം ഏകദിന സെഞ്ച്വറിക്ക് അഭിനന്ദനങ്ങള്‍. റണ്ണൊഴുക്ക് തുടരട്ടെയെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.

കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന്

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു കോലിയുടേതെന്ന് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ ടീം സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോഴും വളരെ പക്വതയോടെയും ഉത്തരവാദിത്വത്തോടെയുമാണ് കോലി കളിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.

കോലി വേറെ ലെവല്‍

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും കോലിയെ പുകഴ്ത്തി. അദ്ദേഹം വേറെ ലെവലിലുള്ള കളിക്കാരനാണ്. എന്തൊരു താരമാണിതെന്നും വാര്‍ണര്‍ ട്വീറ്റ് ചെയ്തു.

ഓരോ തവണയും അദ്ഭുതപ്പെടുത്തുന്നു

തന്നെ ഓരോ തവണയും കോലി അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യൂസഫ് പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്. ആധുന ക്രിക്കറ്റിലെ മാസ്റ്ററുടെ മറ്റൊരു മാസ്റ്റര്‍ ക്ലാസായിരുന്നു ഇത്. എന്തൊരു ഇന്നിങ്‌സായിരുന്നു ഇതെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.

എക്കാലത്തെയും മികച്ച ഏകദിന താരം

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ കോലിയാവുമെന്നാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍ ട്വീറ്റ് ചെയ്തത്. കോലിക്ക് വീണ്ടുമൊരു സെഞ്ച്വറി. അസാധാരണമാണ് അദ്ദേഹത്തിന്റെ സ്ഥിരതയും റണ്‍ദാഹമെന്നും വോന്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി.

റണ്‍മെഷീന്‍ വീണ്ടുമത് ചെയ്തു

ഇന്ത്യയുടെ റണ്‍മെഷീന്‍ വീണ്ടുമത് ചെയ്തിരിക്കുന്നുവെന്നായിരുന്നു സുരേഷ് റെയ്‌നയുടെ ട്വീറ്റ്. 34ാം സെഞ്ച്വറി. എന്തൊരു താരം. ഈ ഫോം ഇതു പോലെ തന്നെ മുന്നോട്ടു പോവട്ടെയെന്നും റെയ്‌ന ട്വിറ്ററിലൂടെ ആശംസിച്ചു.

നിന്നെക്കുറിച്ച് എന്തു പറയാനാ...

റണ്‍മെഷീന്‍ കോലി. നിന്നെക്കുറിച്ച് എന്തു പറയാനാ? ഈ പയ്യന്‍ വേറെ ലെവലിലുള്ള താരമാണെന്ന് ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ട്വീറ്റ് ചെയ്തു.

Story first published: Thursday, February 8, 2018, 11:49 [IST]
Other articles published on Feb 8, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+