വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റില്ലെങ്കില്‍ രോഹിത് എന്തു ചെയ്യും? ഈ ജോലികള്‍ ഹിറ്റ്മാന് ബെസ്റ്റാവും

നിലവില്‍ എല്ലാ ഫോര്‍മാറ്റിലം നായകനാണ് അദ്ദേഹം

രോഹിത് ശര്‍മയെന്ന ക്യാപ്റ്റന്റെയും ബാറ്ററുടെയും കഴിവിന്റെ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. ഇവയില്‍ ഏതിലാണ് ഹിറ്റ്മാന്‍ കൂടുതല്‍ കേമനെന്നു ചോദിച്ചാല്‍ ആരും ഒന്നു കുഴങ്ങിപ്പോവും. ചിലര്‍ക്കു രോഹിത്തെന്ന ബാറ്ററെയാണ് ഇഷ്ടമെങ്കില്‍ ചിലര്‍ക്കു അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയോടാണ് പ്രിയം.

ഹെല്‍മറ്റൂരിയാല്‍ ഇവരെ ഭയക്കണം! അടിച്ചു നിരപ്പാക്കും- അഞ്ച് ബാറ്റര്‍മാരെ അറിയാംഹെല്‍മറ്റൂരിയാല്‍ ഇവരെ ഭയക്കണം! അടിച്ചു നിരപ്പാക്കും- അഞ്ച് ബാറ്റര്‍മാരെ അറിയാം

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുകയാണ് രോഹിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിവിധ റഫോര്‍മാറ്റുകളിലായി തുടര്‍ച്ചയായി 19 വിജയങ്ങള്‍ കൊയ്ത് അടുത്തിടെ അദ്ദേഹം ലോക റെക്കോര്‍ഡിന് തൊട്ടരികിലെത്തിയിരുന്നു. ക്രിക്കറ്റ് കരിയര്‍ അവസാനിച്ചാല്‍ രോഹിത്തിനെ ഏതു റോളിലായിരിക്കും നമുക്ക് കാണാന്‍ സാധിക്കുക. അദ്ദേഹത്തിനു ഏറ്റവുമധികം യോജിച്ച അഞ്ചു ജോലികള്‍ ഏതൊക്കെയാണെന്നറിയാം.

കോച്ച്

കോച്ച്

ഇതു വളരെ ക്ലീഷേയായും അസാധാരണമായ കാര്യമല്ലെന്നും പലര്‍ക്കും തോന്നാം. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പക്കലുള്ള പ്ലാനുകളും തന്ത്രങ്ങളും വിലയിരുത്തുമ്പോള്‍ രോഹിത്തിനു ഒരു ഗംഭീര കോച്ചായി മാറാന്‍ കഴയുമെന്നതില്‍ സംശയമില്ല.
എല്ലായ്‌പ്പോഴും താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന, ഒരു കളിക്കാരന്റെ ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരാന്‍ സാധിക്കുന്ന നായകനാണ് അദ്ദേഹം. കോച്ചിങിലും ഇതേ ശൈലി അദ്ദേഹത്തിനു വലിയ മുതല്‍ക്കൂട്ടായി മാറും.
ഗെയിമിനെ വളരെ നന്നായി വായിച്ചെടുക്കാനുള്ള കഴിവാണ് രോഹിത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. പിച്ചിന്റെ സ്വഭാവവും എതിര്‍ ടീമിന്റെ വീക്കനെസുമെല്ലാം മനസ്സിലാക്കി അതിന് അനുസരിച്ചാണ് അദ്ദേഹം പ്ലാനിങ് നടത്താറുള്ളത്.

നടന്‍

നടന്‍

ആധുനിക ക്രിക്കറ്റി സൂപ്പര്‍ താരങ്ങളില്‍ ഒരാളായതിനാല്‍ തന്നെ ബ്രാന്‍ഡുകള്‍ക്കും പ്രിയങ്കരനാണ് രോഹിത് ശര്‍മ. നിലവില്‍ പല പ്രമുഖ പരസ്യ ബ്രാന്‍ഡുകളുടെയും അംബാസഡര്‍ കൂടിയാണ് അദ്ദേഹം. വളരെ തമാശയോടെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവും നര്‍മബോധവും ലുക്കുമെല്ലാം പരിഗണിക്കുമ്പോള്‍ ഹിറ്റ്മാന് നടനായി അഭിനയത്തിലും ഒരു കൈ നോക്കാവുന്നതാണ്.
സ്വപ്‌നങ്ങളുടെ നഗരമായ മുംബൈയില്‍ നിന്നുള്ള രോഹിത്തിനു ഏറ്റവും അനുയോജ്യമായ ജോലികളിലൊന്ന് കൂടിയാണ് അഭിനയം. എങ്കിലും വിരമിച്ച ശേഷം അദ്ദേഹം അഭിനയത്തിലേക്കു തിരിയാനുള്ള സാധ്യത തീരെ കുറവാണെന്നു തന്നെ പറയം.

IND vs WI: റിഷഭ്, ഇഷാന്‍, ഡികെ, സഞ്ജു- ഇവരില്‍ സഞ്ജു ടോപ്‌സ്‌കോറര്‍! എന്നിട്ടും പുറത്ത്

അഭിഭാഷകന്‍

അഭിഭാഷകന്‍

വാര്‍ത്താസമ്മേളനങ്ങളില്‍ വളരെ കൃത്യമായി ഏതു ചോദ്യത്തിനും മറുപടി നല്‍കാനുള്ള മിടുക്ക് രോഹിത് ശര്‍മയ്ക്കുണ്ട്. അദ്ദേഹത്തിന്റെ വാക്പാടവം കണക്കിലെടുക്കുമ്പോള്‍ അഭിഭാഷകന്റെ ജോലിയും കൂടുതല്‍ യോജിക്കുന്നതാണെന്നു മനസ്സിലാക്കാം.
ആത്മവിശ്വാസവും ബോധ്യവുമാണ് നിയമമേഖല ഏറ്റവുമധികം ആവശ്യപ്പെടുന്നത്. രണ്ടും സമം ചേര്‍ന്നു വരേണ്ടതും പ്രധാനമാണ്. രോഹിത്തിനു ഈ കഴിവ് സ്വാഭാവികമായി തന്നെ ലഭിച്ചതാണെന്നു കാണാം. അതിനാല്‍ തന്നെ അഭിഭാഷകന്റെ കുപ്പായവും അദ്ദേഹത്തിനു നന്നായി ഇണങ്ങുമെന്നുറപ്പാണ്.

വന്യജീവി സംരക്ഷണ പ്രവര്‍ത്തകന്‍

വന്യജീവി സംരക്ഷണ പ്രവര്‍ത്തകന്‍

രോഹിത് ശര്‍മയും ഭാര്യ റിതികയും തികഞ്ഞ മൃഗസ്‌നേഹികളാണെന്നു എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ വന്യജീവി സംരക്ഷണ പ്രവര്‍ത്തകാനയും അദ്ദേഹത്തിനു ജോലി ചെയ്യാവുന്നതാണ്.
വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായുള്ള കാംപെയ്‌നുകള്‍ക്ക് എല്ലായ്‌പ്പോഴും പിന്തുണ നല്‍കുകയും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് രോഹിത്. 2019ലെ ഐപിഎല്ലിന്റെ ആദ്യപാദത്തില്‍ ഓരോ കളിയിലും വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതാന്‍ ഇവ പതിപ്പിച്ച പ്രത്യേക ഷൂസുകള്‍ ധരിച്ചായിരുന്നു അദ്ദേഹം കളിക്കാനിറങ്ങിയത്.

IND vs WI: ഇന്ത്യക്ക് ശേഷിക്കുന്നത് 13 മത്സരം, എന്നിട്ടും മണ്ടത്തരം തുടരുന്നു!, വിമര്‍ശനം ശക്തം

സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍

സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍

രോഹിത് ശര്‍മ വളരെ രസികനായ വ്യക്തിയാണെന്നു അദ്ദേഹത്തിന്റെ അഭിമുഖങ്ങളും വാര്‍ത്താ സമ്മേളനങ്ങളും കണ്ടാല്‍ നമുക്ക് ബോധ്യമാവും. മറ്റുള്ളവരില്‍ ചിരി പടര്‍ത്തുന്ന തരത്തിലാണ് ചില ചോദ്യങ്ങള്‍ക്കു അദ്ദേഹം മറുപടി നല്‍കാറുള്ളത്. കുഴപ്പിക്കുന്ന തരത്തിലുള്ള ഏതു ചോദ്യത്തിനു പോലും കുറിക്ക് കൊള്ളുന്ന മറുപടി രോഹിത് അപ്പോള്‍ തന്നെ നല്‍കും. എപ്പോഴും ഹാപ്പിയായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന, മറ്റുള്ളവരെയും തന്റെ വഴിയിലേക്കു കൊണ്ടു വരാന്‍ സാധിക്കുന്നയാളെന്നാണ് രോഹിത്തിനെക്കുറിച്ച് ടീമംഗങ്ങള്‍ പറയാറുള്ളത്. ഇതു കണക്കിലെടുക്കുമ്പോള്‍ നല്ലൊര സ്റ്റാന്‍ഡപ്പ് കൊമേഡിയനായി അദ്ദേഹത്തിനു മാറാന്‍ കഴിയുമെന്നു നമുക്ക് ഉറപ്പിക്കാം.

Story first published: Friday, July 15, 2022, 17:59 [IST]
Other articles published on Jul 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X