വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി ഇന്ത്യന്‍ ക്യാപ്റ്റനായത് കൊണ്ട് മാത്രം സംഭവിച്ച കാര്യങ്ങള്‍- കോലി, രോഹിത് ഏറ്റവും പ്രധാനം

നിരവധി അവിസ്മരണീയനേട്ടങ്ങള്‍ ധോണിക്കു കീഴില്‍ ഇന്ത്യ നേടിയിട്ടുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ക്യാപ്റ്റന്മാരുടെ ലിസ്റ്റെടുത്താല്‍ തലപ്പത്ത് എംഎസ് ധോണിയായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഐസിസിയുടെ മൂന്നു ട്രോഫികളും ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ ലോകത്തിലെ ഏക ക്യാപ്റ്റനാണ് ധോണി. ടി20 ലോകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് അദ്ദേഹം ഇന്ത്യക്കു സമ്മാനിച്ചത്.

ധോണിയെന്ന ക്യാപ്റ്റന് ഇന്ത്യന്‍ ക്രിക്കറ്റിലെ സ്ഥാനം മനസ്സിലാക്കാന്‍ ഈ മൂന്നു പ്രധാനപ്പെട്ട കിരീടനേട്ടങ്ങള്‍ മാത്രം മതി. ടീം ഇന്ത്യയെ വിജയങ്ങള്‍ ശീലമാക്കാന്‍ പഠിപ്പിച്ച ക്യാപ്റ്റന്‍ അദ്ദേഹമാണെന്നു നിസംശം പറയാന്‍ കഴിയും. ധോണി ടീമിന്റെ ക്യാപ്റ്റനായതു കൊണ്ടു മാത്രം ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടായ ഏറ്റവും പോസിറ്റീവായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്ക് നോക്കാം.

ഫാബ് ഫോറിന്റെ വിരമിക്കല്‍

ഫാബ് ഫോറിന്റെ വിരമിക്കല്‍

ഫാബുലസ് ഫോറെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സൗരല് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുടെ വിരമിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയൊരു ശൂന്യത സൃഷ്ടിക്കേണ്ടതായിരുന്നു. എന്നാല്‍ ഇത് ഇല്ലാതെ നിര്‍ത്താന്‍ കഴിഞ്ഞത് ധോണിയുടെ വലിയ നേട്ടം തന്നെയാണ്.
ഫാബ് ഫോര്‍ മാത്രമായിരുന്നില്ല വീരേന്ദര്‍ സെവാഗ്, അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍ തുടങ്ങിയ ഇതിഹാസങ്ങള്‍ കളി മതിയാക്കിയപ്പോഴും അതിന്റെ അഭാവം ഇന്ത്യയെ സാരമായി ബാധിച്ചില്ല. ഇതിനൊക്കെ ക്രെഡിറ്റ് അര്‍ഹിക്കുന്നത് അന്നത്തെ ക്യാപ്റ്റനായിരുന്ന ധോണിയായിരുന്നു.

ഫീല്‍ഡിങ് നിലവാരം മെച്ചപ്പെടുത്തി

ഫീല്‍ഡിങ് നിലവാരം മെച്ചപ്പെടുത്തി

ഇന്ത്യയുടെ ഫീല്‍ഡിങ് നിലവാരം ലോകോത്തര നിലവാരത്തിലേക്കുയര്‍ന്ന് ധോണി ക്യാപ്റ്റനായിരുന്നപ്പോഴായിരുന്നു. 2011ലെ ഏകദി ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയതിനു പിന്നാലെയാണ് ടീം ഇനി ഭാവിയെക്കുറിച്ച് ആസൂത്രണം ചെയ്യേണ്ട സമയമായെന്നു ധോണി പറയുന്നത്. ഇതിന്റെ ഭാഗമായി സച്ചിന്, സെവാഗ്, ഗംഭീര്‍ തുടങ്ങിയ സീനിയര്‍ താരങ്ങളെ പലപ്പോഴും ടീമിന് അകത്തും പുറത്തുമായാണ് ധോണി നിലനിര്‍ത്തിയത്.
ഫീല്‍ഡിങ് മികവ് കൂടിയുള്ള യുവതാരങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കി ടീമിനെ കരുത്തുറ്റതാക്കുകയായിരുന്നു ധോണിയുടെ പ്ലാന്‍. രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, യുവരാജ് സങ്, വിരാട് കോലി തുടങ്ങിയ താരങ്ങള്‍ക്കു ധോണി നിരന്തരം അവസരം നല്‍കിയപ്പോള്‍ സീനിയര്‍ താരങ്ങള്‍ക്കു പലപ്പോഴും പുറത്തിരിക്കേണ്ടി വന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2012ലെ സിബി സീരീസ്. ഇതോടെ ഇന്ത്യന്‍ ഫീല്‍ഡിങ് മറ്റൊരു ലെവലിലേക്കുയരുകയും ചെയ്തു.

അശ്വിന്‍-ജഡേജ സഖ്യം

അശ്വിന്‍-ജഡേജ സഖ്യം

ധോണി ക്യാപ്റ്റനായിരിക്കുമ്പോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങിന്റെ നട്ടെല്ലായിരുന്നത് ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ സഖ്യമായിരുന്നു. രണ്ടു പേരും ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ ആദ്യ പത്തില്‍ തന്നെയുണ്ടായിരുന്നു.
ഈ സഖ്യത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്കു പിന്നില്‍ ധോണിയുടെ പിന്തുണയും തന്ത്രങ്ങളുമായിരുന്നു. ഐപിഎല്ലില്‍ തന്റെ ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സിലെ തുറുപ്പുചീട്ടുകള്‍ കൂടിയായ അശ്വിനെയും ജഡേജയും ധോണി ദേശീയ ടീമിലും ശരിക്കും ഉപയോഗിക്കുക തന്നെ ചെയ്തു.
ടെസ്റ്റില്‍ വെറും 71 ടെസ്റ്റുകളില്‍ നിന്നും അശ്വിന്‍- ജഡേജ സഖ്യം കൊയ്തത് 365 വിക്കറ്റുകളാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇരുവരെയും ഇംപാക്ട് എത്ര വലുതാണെന്ന് ഇത് അടിവരയിടുന്നു.

രോഹിത്തിനെ ഇന്ത്യക്കു സമ്മാനിച്ചു

രോഹിത്തിനെ ഇന്ത്യക്കു സമ്മാനിച്ചു

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയെ ഇന്ത്യക്കു സമ്മാനിച്ചത് ധോണിയാണ്. മധ്യനിര ബാറ്റ്‌സ്മാനായി കളിച്ചിരുന്ന രോഹിത്തിന് പലപ്പോഴും സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് 2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത്തിന്റെ പ്രഹരശേഷി തിരിച്ചറിഞ്ഞ ധോണി അദ്ദേഹത്തെ ഓപ്പണിങിലേക്കു പ്രൊമോഷന്‍ നല്‍കിയത്. ഇത് വലിയ വിജയമാവുകയും ചെയ്തു.
പിന്നീട് ഹിറ്റ്മാന് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഓപ്പണറായ ശേഷം 55 ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. ലോകത്തില്‍ തന്നെ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. ഓപ്പണറായ ശേഷം നിരവധി ബാറ്റിങ് റെക്കോര്‍ഡുകളും രോഹിത് തന്റെ പേരില്‍ കുറിച്ചിരുന്നു.

കോലിക്കു നല്‍കിയ പിന്തുണ

കോലിക്കു നല്‍കിയ പിന്തുണ


ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വളര്‍ച്ചയ്ക്കു പിന്നിലും ധോണി തന്നെയാണ്. കരിയറിന്റെ തുടക്കകാലത്ത് കോലിക്കു ചില തിരിച്ചടികള്‍ നേരിട്ടിരുന്നു. ചില പരമ്പരകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ ധോണിക്കു കോലിയില്‍ വിശ്വാസമുണ്ടായിരുന്നു. മികച്ച പിന്തുണ നല്‍കിയ അദ്ദേഹം കോലിക്കു അവസരങ്ങള്‍ പിന്നെയും നല്‍കിക്കൊണ്ടിരുന്നു.
2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരില്‍ കോലിക്കു ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടമായിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ ധോണി അദ്ദേഹത്തെ ടീമിലേക്കു തിരികെ വിളിച്ചു. ഇന്ത്യ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയേറ്റുവാങ്ങിയെങ്കിലും തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച വച്ച കോലി ധോണിയുടെ വിശ്വാസം കാത്തു.
2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലി ഫ്‌ളോപ്പായപ്പോഴും പിന്തുണച്ചത് ധോണിയായിരുന്നു. അന്ന് 10 ഇന്നിങ്‌സുകളില്‍ കോലിക്കു ആകെ നേടാനായത് 134 റണ്‍സായിരുന്നു. കരിയറിലുടനീളം കോലിയുടെ വഴികാട്ടി കൂടിയായിരുന്ന ധോണി ഒടുവില്‍ ടീമിന്റെ നായകസ്ഥാനവും വിട്ടുനല്‍കുകയായിരുന്നു.

Story first published: Monday, July 6, 2020, 15:48 [IST]
Other articles published on Jul 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X