വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: വാക്‌പോരിനു തുടക്കമിട്ടത് കോലി! ആന്‍ഡേഴ്‌സനും വിട്ടില്ല- പറഞ്ഞത് മുഴുവനറിയാം

ലോര്‍ഡ്‌സ് ടെസ്റ്റിനിടെയായിരുന്നു സംഭവം

1

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വാശിയേറിയ പോരാട്ടത്തിന്റെ പേരില്‍ മാത്രമായിരുന്നില്ല കളിക്കാര്‍ തമ്മിലുള്ള ഇഞ്ചോടിഞ്ച് വാക് പോരിലൂടെയും ക്രിക്കറ്റ് ആരാധകരെ ഹരം കൊള്ളിച്ചിരുന്നു. ഇരുടീമിലെയും കളിക്കാര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ഈ ടെസ്റ്റിനിടെ സ്ഥിരം കാഴ്ചയായിരുന്നു. പല താരങ്ങളും തമ്മില്‍ കളിക്കിടെ വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു. അംപയര്‍ക്കു പല തവണ ഇടപെടേണ്ടി വരികയും ചെയ്തു.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സനും തമ്മിലുള്ള ചൂടേറിയ വാക്‌പോരും ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങിനിടെയായിരുന്നു ഇത്. ബൗള്‍ ചെയ്യവെയാണ് കോലിയും ആന്‍ഡേഴ്‌സനും തമ്മില്‍ കൊമ്പുകോര്‍ത്തത്. ടെസ്റ്റിന്റെ നാലാം ദിവസമായിരുന്നു സംഭവം. ഇരുവരും തമ്മില്‍ പരസ്പരം പറഞ്ഞത് എന്തൊക്കെയായിരുന്നു എന്നതിന്റെ മുഴുവന്‍ വീഡിയോ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

അതായിരുന്നു ടേണിങ് പോയിന്റ്, പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല- സിറാജിനെക്കുറിച്ച് വെങ്‌സാര്‍ക്കര്‍അതായിരുന്നു ടേണിങ് പോയിന്റ്, പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല- സിറാജിനെക്കുറിച്ച് വെങ്‌സാര്‍ക്കര്‍

T20 World Cup 2021: ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഏത് ടീമിന്? റാങ്കിങ് അറിയാംT20 World Cup 2021: ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഏത് ടീമിന്? റാങ്കിങ് അറിയാം

വാക്‌പോര് തുടങ്ങി വച്ചത് കോലിയായണെന്നു കാണാം. ബൗള്‍ ചെയ്ത ശേഷം റണ്ണപ്പിനായി മടങ്ങവെയാണ് സിംഗിള്‍ പൂര്‍ത്തിക്കി നോണ്‍ സ്‌ടൈക്ക് എന്‍ഡില്‍ വച്ച് കോലി ആദ്യ 'വെടിയുതിര്‍ത്തത്'. എന്തായിരുന്നു അത്? ഹാ? വീണ്ടും എന്നെ തുറിച്ചുനോക്കുകയാണോ, ജസ്പ്രീതിനെപ്പോലെ എന്നായിരുന്നു കോലിയുടെ ചോദ്യം. പിന്നാലെ ആന്‍ഡേഴ്‌സന്റെ മറുപടിയും വന്നു- നിങ്ങള്‍ക്കു വേണമെങ്കില്‍ എനിക്കു നേരെയും തുറിച്ചുനോക്കാം. മറ്റാര്‍ക്കും കഴിയില്ല എന്ന് അദ്ദേഹം തിരിച്ചടിച്ചു.

2

നിങ്ങള്‍ നിങ്ങളുടെ സ്വന്തം നിയമത്തിന് അനുസരിച്ചാണ് കളിക്കുന്നത്. ഇതു നിങ്ങളുടെ വീട്ടുമുറ്റമല്ലമല്ലെന്നും കോലി പറഞ്ഞു. ബൗളര്‍മാര്‍ക്കും ക്രീസിലൂടെ ഓടാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നതെന്നു ആന്‍ഡേഴ്‌സന്‍ തിരിച്ചുപറഞ്ഞു. കോലിക്കു വിടാന്‍ ഭാവമില്ലായിരുന്നു. ചിര്‍പ്പ്, ചിര്‍പ്പ്. വയസ്സായിക്കഴിഞ്ഞാല്‍ അതു നിങ്ങളെ ഇങ്ങനെയാക്കി തീര്‍ക്കുമെന്നും കോലി തുറന്നടിച്ചു.

രണ്ടാമിന്നിങ്‌സില്‍ കോലിക്കു ബാറ്റിങിലും ആന്‍ഡേഴ്‌സനു ബൗളിങിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞില്ല. വെറും 20 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. പക്ഷെ വിക്കറ്റ് ലഭിച്ചത് ആന്‍ഡേ്‌സനായിരുന്നില്ല യുവ പേസര്‍ സാം കറെനായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളുകള്‍ക്കെതിരേ അര്‍ധമനസ്സോടെ പ്രതിരോധിക്കുന്ന പതിവ് കോലി തെറ്റിച്ചില്ല. ഓഫ് സ്റ്റംപിന് പുറത്തു കൂടെ പോയ ബോളിനെ പ്രതിരോധിക്കുന്നതിനിടെ എഡ്ജ് ചെയ്ത ബോള്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈകളിലെത്തുകയായിരുന്നു. ആന്‍ഡേഴ്‌സന്റെ കാര്യമെടുത്താല്‍ രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റ് പോലും അദ്ദേഹത്തിനു ലഭിച്ചില്ല. 25.3 ഓവര്‍ ബൗള്‍ ചെയ്ത ആന്‍ഡേഴ്‌സന്‍ ആറു മെയ്ഡനുകളടക്കം 53 റണ്‍സാണ് വഴങ്ങിയത്. നേരത്തേ ഒന്നാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളുമായി ഇംഗ്ലീഷ് പേസ് ബൗളിങിനു ചുക്കന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. 29 ഓവറില്‍ ഏഴു മെയ്ഡനടക്കം 62 റണ്‍സിനാണ് ആന്‍ഡേഴ്‌സന്‍ അഞ്ചു പേരെ പുറത്താക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ കോലി 42 റണ്‍സായിരുന്നു നേടിയത്. 103 ബോളില്‍ മൂന്നു ബൗണ്ടറികളോടെയായിരുന്നു ഇത്. ഓലി റോബിന്‍സണായിരുന്നു അദ്ദേഹത്തിന്റെ വിക്കറ്റെടുത്തത്. എന്നാല്‍ നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ കോലി ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടിരുന്നു. ആന്‍ഡേഴ്‌സനായിരുന്നു ഇന്ത്യന്‍ നായകനെ ആദ്യ ബോളില്‍ തന്നെ പുറത്താക്കിയത്. ടെസ്റ്റ് കരിയറില്‍ ആന്‍ഡേന്‌സനെതിരേ കോലി ഗോള്‍ഡന്‍ ഡെക്കായതും ഇതാദ്യമായിട്ടായിരുന്നു.

Story first published: Wednesday, August 18, 2021, 12:23 [IST]
Other articles published on Aug 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X