വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെ ക്യാപ്റ്റന്‍ കിങാക്കിയത് ഈ ഗുണം... ധോണി, ഗാംഗുലി, ദ്രാവിഡ് ഇവര്‍ക്കില്ല!! - ഗംഭീര്‍

ക്യാപ്റ്റനെന്ന നിലയില്‍ പല റെക്കോര്‍ഡുകളും കോലി തിരുത്തിയിരുന്നു

Gautam Gambhir explains what separates captain Kohli from Others | Oneindia Malayalam

ദില്ലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന നിലയിലേക്കു അതിവേഗം വളരുകയാണ് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പൂനെയില്‍ നടന്ന കഴിഞ്ഞ ടെസ്റ്റിലും ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതോടെ കോലിയെ പുകഴ്ത്തിരിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍.

ലോക ചാംപ്യന്‍ഷിപ്പ്: കോലിപ്പടയെ ഇനി തൊടാന്‍ കിട്ടില്ല... എന്തൊരു കുതിപ്പ്, 140 പോയിന്റ് ലീഡ്ലോക ചാംപ്യന്‍ഷിപ്പ്: കോലിപ്പടയെ ഇനി തൊടാന്‍ കിട്ടില്ല... എന്തൊരു കുതിപ്പ്, 140 പോയിന്റ് ലീഡ്

പൂനെ ടെസ്റ്റില്‍ ഇന്നിങ്‌സിനും 137 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകര്‍ത്തെറിഞ്ഞത്. ഇതോടെ മൂന്നു ടെസ്റ്റുടെ പരമ്പര ഇന്ത്യ പോക്കറ്റിലാക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കു വേണ്ടി ഒന്നാമിന്നിങ്‌സില്‍ പുറത്താവാതെ 254 റണ്‍സ് അടിച്ചെടുത്ത കോലിയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

കോലി നിര്‍ഭയന്‍

കോലി നിര്‍ഭയന്‍

ഭയമില്ലെന്നതാണ് കോലിയെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നതെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി.
കോലിയുടെ ഏറ്റവും വലിയ കരുത്തും ഇതു തന്നെയാണ്. തോല്‍വിയെക്കുറിച്ച് ഭയപ്പെട്ടു കൊണ്ടിരുന്നാല്‍ നിങ്ങള്‍ക്കു ഒരിക്കലും വിജയിക്കാന്‍ കഴിയില്ല. കോലിയുടെ വലിയ പ്ലസ് പോയിന്റ് ഈ ഭയമില്ലായ്മ തന്നെയാണ്. കളിക്കാനിറങ്ങുമ്പോള്‍ ടീം തോല്‍ക്കുമോയെന്ന് കോലി ഒരിക്കലും ഭയപ്പെടുന്നില്ലെന്നും ഗംഭീര്‍ വിശദമാക്കി.

വിദേശത്തും ശീലമാക്കി

വിദേശത്തും ശീലമാക്കി

സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി തുടങ്ങിയ മികച്ച ക്യാപ്റ്റന്‍മാരെ നമ്മള്‍ കണ്ടു കഴിഞ്ഞു. പക്ഷെ വിദേശത്തും ഇന്ത്യയെ ജയിക്കാന്‍ ശീലിപ്പിച്ചത് കോലിയാണെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു.
കോലി ആ റിസ്‌ക് ഏറ്റെടുത്തു. മറ്റുള്ള ക്യാപ്റ്റന്‍മാര്‍ക്കൊന്നും ഇതിനുള്ള ധൈര്യമില്ലായിരുന്നു. കളി തോല്‍ക്കാതിരിക്കാന്‍ അധികമൊരു ബാറ്റ്‌സ്മാനെയാണ് മുന്‍ ക്യാപ്റ്റന്‍മാരെല്ലാം ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. എന്നാല്‍ വിദേശത്ത് അഞ്ചു ബൗളര്‍മാരെ കളിപ്പിക്കാന്‍ ധൈര്യം കാണിച്ച ഏക ക്യാപ്റ്റന്‍ കോലിയാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ചൂതാട്ടം വിജയം കണ്ടു

ചൂതാട്ടം വിജയം കണ്ടു

ഇന്ത്യയുടെ കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വാണ്ടറേഴ്‌സില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ നേടിയ വിജയത്തെയാണ് ഗംഭീര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. അന്നു നാലു ഫാസ്റ്റ് ബൗളര്‍മാരെയും ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയെയും കോലി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. അദ്ദേഹത്തിന്റെ ഈ ചൂതാട്ടം വിജയം കാണുകയും ചെയ്തതായി ഗംഭീര്‍ അഭിപ്രായപ്പെട്ടു.

ലോക റെക്കോര്‍ഡ്

ലോക റെക്കോര്‍ഡ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പൂനെ ടെസ്റ്റില്‍ ജയിച്ചതോടെ ലോക റെക്കോര്‍ഡാണ് ഇന്ത്യ തങ്ങളുടെ പേരിലാക്കിയത്. സ്വന്തം നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 11ാമത്തെ ടെസ്റ്റ് വിജയമായിരുന്നു ഇത്. 10 ടെസ്റ്റ് ജയങ്ങളെന്ന ഓസ്‌ട്രേലിയയുടെ മുന്‍ ലോക റെക്കോര്‍ഡ് ഇന്ത്യ തകര്‍ക്കുകയായിരുന്നു.
ഇന്ത്യ നാട്ടില്‍ ജയിച്ച 11 ടെസ്റ്റുകളില്‍ ഒമ്പതിലും ടീമിനെ നയിച്ചത് കോലിയാണ്. നാട്ടില്‍ ഇതുവരെ അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റിട്ടുമില്ല. 2014-15ലാണ് ധോണിയില്‍ നിന്നും കോലി നായകസ്ഥാനമേറ്റെടുത്തത്.

Story first published: Monday, October 14, 2019, 12:10 [IST]
Other articles published on Oct 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X