Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ ഏകദിനത്തില്‍ ധോണിക്കു എന്തു സംഭവിച്ചു? പന്തില്ലാത്ത ലോകകപ്പ്? സച്ചിന്‍ പറയുന്നത് ഇങ്ങനെ...

ധോണിക്ക് നിര്‍ദേശവുമായി മാസ്റ്റര്‍ ബ്ലാസ്റ്റർ | Oneindia Malayalam

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ വിമര്‍ശനവും തൊട്ടുപിന്നാലെ വാഴ്ത്തലും ഏറ്റുവാങ്ങിയ താരമാണ് ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പറായ എംഎസ് ധോണി. ഇന്ത്യ പരാജയപ്പെട്ട ആദ്യ ഏകദിനത്തില്‍ ധോണിയുടെ മെല്ലെപ്പോക്കാണ് വിമര്‍ശകര്‍ ആയുധമാക്കിയതെങ്കില്‍ രണ്ടാം ഏകദിനത്തില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുമായി അദ്ദേഹം കസറിയിരുന്നു.

രണ്ടിന്നിങ്‌സുകളിലും ധോണി ഫിഫ്റ്റി നേടിയിരുന്നു. ഒന്നാമിന്നിങ്‌സില്‍ 51ഉം രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 55 റണ്‍സുമാണ് അദ്ദേഹം നേടിയത്. ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ചില കാര്യങ്ങളാണ് ധോണിയോട് പറയാനുള്ളത്. അവസാനം വരെ കളി നിയന്ത്രിക്കുന്ന ആങ്കറായി ധോണി ഇനി മാറണമെന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ നിര്‍ദേശം.

ആദ്യ ഏകദിനത്തിലെ പ്രകടനം

ആദ്യ ഏകദിനത്തിലെ പ്രകടനം

ആദ്യ ഏകദിനത്തിലെ പ്രകടനം
രണ്ടാം ഏകദിനത്തില്‍ ധോണിയുടെ പ്രകടനം മികച്ചതായിരുന്നു. ആദ്യ മല്‍സരത്തില്‍ അദ്ദേഹം കുറച്ച് വേഗം കുറഞ്ഞ ഇന്നിങ്‌സാണ് കളിച്ചത്. വിചാരിച്ചതു പോലെ ഷോട്ടുകള്‍ കളിക്കാന്‍ ധോണിക്കു കഴിഞ്ഞില്ല. ഇത് ഏതൊരു താരത്തിനും സംഭവിക്കുന്നതാണ്.
രണ്ടാം ഏകദിനത്തില്‍ കുറച്ചുകൂടി വ്യത്യസ്തമായ സമീപനവുമായാണ് ബാറ്റിങിന് ഇറങ്ങിയത്. നേരിട്ട ആദ്യത്തെ പന്ത് മുതല്‍ തികച്ചും വ്യത്യസ്തമായ താരമായിരുന്നു ധോണിയെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

 വിക്കറ്റിനെ മനസ്സിലാക്കി കളിക്കും

വിക്കറ്റിനെ മനസ്സിലാക്കി കളിക്കും

വിക്കറ്റിനെ മനസ്സിലാക്കി കളിക്കും
വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കി കളിക്കുന്ന താരമാണ് ധോണി. ഇതിനായി കുറച്ചു ഡോട്ട് ബോളുകള്‍ കളിക്കാനും അദ്ദേഹത്തിന് മടിയില്ല. ബൗളര്‍മാര്‍ എങ്ങനെയാണ് പന്തെറിയുന്നത് എന്നതു കൂടി മനസ്സിലാക്കി കളിയുടെ അവസാനം വരെ ബാറ്റ് ചെയ്യുകയെന്നതാണ് ധോണിയുടെ രീതി. കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം അദ്ദേഹം അതു തന്നെ ചെയ്തതെന്നും സച്ചിന്‍ വിലയിരുത്തി. അവസാനം വരെ ക്രീസില്‍ നിന്ന് ആങ്കറുടെ റോളില്‍ ഇതുപോലെ തന്നെ കളിക്കാനാണ് ധോണി തുടര്‍ന്നും ശ്രമിക്കേണ്ടതെന്നും സച്ചിന്‍ പറഞ്ഞു.
ധോണിക്കൊപ്പം രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ദിനേഷ് കാര്‍ത്തികിനെ സച്ചിന്‍ പ്രശംസിച്ചു.

പന്ത് ലോകകപ്പില്‍ കളിക്കുമോ?

പന്ത് ലോകകപ്പില്‍ കളിക്കുമോ?

യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് മികച്ച താരമാണെങ്കിലും അടുത്ത ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമോയെന്ന കാര്യത്തില്‍ സച്ചിന് ഉറപ്പില്ല. ധോണിയും കാര്‍ത്തികും നിലവില്‍ വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ട്.
രണ്ടു പേരും മികച്ച പ്രകടനവുമാണ് നടത്തുന്നത്. രണ്ടാം ഏകദിനത്തില്‍ ഇവരുടെ കൂട്ടുകെട്ടാണ് ഇന്ത്യയെ ജയത്തിലേക്കു നയിച്ചതെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.
പന്തിനെ ടീമിലുള്‍പ്പടുത്തിയാല്‍ ഒരു ബൗളറെയോ ബാറ്റ്‌സ്മാനേയോ ഇന്ത്യ ഒഴിവാക്കേണ്ടിവരും. ഒരു ബൗളറെയോ ഓള്‍റൗണ്ടറെയോ മാറ്റുന്നത് ശരിയാണെന്നു തോന്നുന്നില്ല. ഒരു ബാറ്റ്‌സ്മാനു പകരം മാത്രമേ പന്തിനെ ടീമിലുള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നും സച്ചിന്‍ വിശദമാക്കി.

Story first published: Thursday, January 17, 2019, 15:24 [IST]
Other articles published on Jan 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+