For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയ്ക്കും രോഹിതിനും വിരമിക്കല്‍ മത്സരം? നയം വ്യക്തമാക്കി ബിസിസിഐ

By Jithin TP

സൂപ്പര്‍താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മ്മയും ഏകദിന ടീമില്‍ നിന്ന് കൂടി വിരമിച്ചേക്കും എന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ ടീമിനെ കെട്ടിപ്പടുക്കാനായി ബി സി സി ഐ തന്നെ ഇരുവരോടും ആശയവിനിമയം നടത്തി എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ടി 20 ലോകകപ്പ് നേടിയ ശേഷം ഇരുവരും ക്രിക്കറ്റിന്റെ കുഞ്ഞന്‍ ഫോര്‍മാറ്റിനോട് വിട പറഞ്ഞിരുന്നു.

ഈ വര്‍ഷം മേയ് മാസത്തില്‍ ടെസ്റ്റില്‍ നിന്നും വിരാട് കോലിയും രോഹിത് ശര്‍മ്മയും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ ഇരുവരും ഏകദിനത്തില്‍ ആണ് തുടരുന്നത്. 2023 ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ എത്തിയത് ഇരുവരുടേയും മിന്നും പ്രകടനത്തിന്റെ ബലത്തില്‍ ആയിരുന്നു. ഒന്നാം സ്ഥാനത്ത് 765 റണ്‍സുമായി വിരാട് കോലി നിലയുറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മ 597 റണ്‍സാണ് ടൂര്‍ണമെന്റിലാകെ നേടിയത്.

rohitandkohli

2027 ലോകകപ്പ് ഇരുവരുടേയും മനസിലുണ്ട്. എന്നാല്‍ ബി സി സി ഐ ഇരുവര്‍ക്കും പ്രതീക്ഷ നല്‍കുന്നില്ല എന്നായിരുന്നു വിവരം. ഇപ്പോഴിതാ രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും ഭാവിയെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ് രാജീവ് ശുക്ല മൗനം വെടിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഇരുവരുടെയും മുന്നോട്ടുള്ള പാതയെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര അവരുടെ അവസാനത്തേതായിരിക്കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് രാജീവ് ശുക്ല തള്ളി. രോഹിത്തിനോടും വിരാടിനോടും വിരമിക്കാന്‍ ബോര്‍ഡ് ആവശ്യപ്പെടില്ലെന്നും അത് അവരുടെ വ്യക്തമായ നയമാണെന്നും രാജീവ് ശുക്ല വ്യക്തമാക്കി. അവര്‍ ഇപ്പോഴും ഏകദിനങ്ങളില്‍ സജീവമാണെന്നും ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ അവരുടെ ഭാവിയെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

'അവര്‍ വിരമിച്ചിട്ടില്ല, അല്ലേ? രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഏകദിന മത്സരങ്ങള്‍ കളിക്കുന്നുണ്ട്. അവര്‍ വിരമിച്ചിട്ടില്ല, പിന്നെ എന്തിനാണ് അവരുടെ വിടവാങ്ങലിനെക്കുറിച്ച് സംസാരിക്കുകയും വിഷമിക്കുകയും ചെയ്യുന്നത്? രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നുള്ള വിരമിക്കല്‍, അതും അവരുടെ തീരുമാനമാണ്. പക്ഷേ അവര്‍ ഇപ്പോഴും ഏകദിന മത്സരങ്ങള്‍ കളിക്കുന്നു. ഇത്രയധികം വിഷമിക്കേണ്ട,' അദ്ദേഹം പറഞ്ഞു.

ബിസിസിഐ നയം വളരെ വ്യക്തമാണ് എന്നും തങ്ങള്‍ ആരോടും വിരമിക്കാന്‍ ആവശ്യപ്പെടില്ല എന്നും അദ്ദേഹം പറഞ്ഞു. അവര്‍ സ്വയം തീരുമാനങ്ങള്‍ എടുക്കണം. അവരുടെ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു,' രാജീവ് ശുക്ല പറഞ്ഞു. രോഹിതിനും കോലിക്കും വേണ്ടി വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരെ ബിസിസിഐ വൈസ് പ്രസിഡന്റ് വിമര്‍ശിച്ചു.

കോലി പൂര്‍ണ്ണ ആരോഗ്യവാനാണ് എന്നും രോഹിത് നന്നായി കളിക്കുന്നുണ്ടെന്നും ഇപ്പോള്‍ അവരുടെ വിടവാങ്ങലിനെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ശുക്ല ചൂണ്ടിക്കാട്ടി. ''നമ്മള്‍ അതിലേക്ക് വരുന്ന് എന്തിനാണ്. നിങ്ങള്‍ ഇതിനകം അവരുടെ വിടവാങ്ങല്‍ സംഘടിപ്പിക്കുകയാണ്! വിരാട് കോലി വളരെ ഫിറ്റാണ്, രോഹിത് ശര്‍മ്മ വളരെ നന്നായി കളിക്കുന്നു. അവരുടെ വിടവാങ്ങലിനെക്കുറിച്ച് നിങ്ങള്‍ എന്തിനാണ് വിഷമിക്കുന്നത്?'' ശുക്ല കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, August 23, 2025, 11:03 [IST]
Other articles published on Aug 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+