വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിപ്പട പാഠം പഠിക്കുമോ? തെറ്റ് തിരുത്താന്‍ 8 മാസം... കഴിഞ്ഞില്ലെങ്കില്‍ വീണ്ടും നാണംകെടും!

ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര

ക്രൈസ്റ്റ്ചര്‍ച്ച്: വിജയങ്ങളുടെ ആലസ്യത്തില്‍ മയങ്ങിനിന്ന ടീം ഇന്ത്യയുടെ കരണത്തേറ്റ പ്രഹരമായിരുന്നു ന്യൂസിലാന്‍ഡിഡെനിതിരേ തുടര്‍ച്ചയായ രണ്ടു സമ്പൂര്‍ണ തോല്‍വികള്‍. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ തൂത്തൂവാരപ്പെട്ടതിനെ പിന്നാലെയാണ് ടെസ്റ്റിലും ഇന്ത്യ ഇതാവര്‍ത്തിച്ചത്. ലോക ഒന്നാ റാങ്കുകാരും ലോക ചാംപ്യന്‍ഷിപ്പിലെ അപരാജിതരുമായ കോലിപ്പടയ്ക്കു ഇത്ര വലിയൊരു തിരിച്ചടി ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.
ആദ്യ ടെസ്റ്റില്‍ പത്തു വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിനുമായിരുന്നു ഇന്ത്യന്‍ തോല്‍വി. ഈ രണ്ടു ടെസ്റ്റുകളും അഞ്ചു ദിവസം പൂര്‍ത്തിയാക്കുക പോലും ചെയ്തില്ല.

IPL 2020: വിസില്‍ പോട്... വന്നത് മറ്റാരുമല്ല സാക്ഷാല്‍ ധോണി! ആവേശത്തിമര്‍പ്പില്‍ സിഎസ്‌കെIPL 2020: വിസില്‍ പോട്... വന്നത് മറ്റാരുമല്ല സാക്ഷാല്‍ ധോണി! ആവേശത്തിമര്‍പ്പില്‍ സിഎസ്‌കെ

ഇന്ത്യക്കു ഈ തോല്‍വികള്‍ ശരിക്കുമൊരു മുന്നറിയിപ്പാണ്. പേസും ബൗണ്‍സുമുള്ള ന്യൂസിലാന്‍ഡിലേതു പോലുള്ള പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്ന് ഇന്ത്യ ഇനിയും പഠിക്കാനുണ്ടെന്നു കിവീസ് കാണിച്ചുതന്നു.

എട്ടു മാസം ടെസ്റ്റിനു ബ്രേക്ക്

ഇനിയുള്ള എട്ടു മാസത്തോളം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു ബ്രേക്കാണ്. ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയെ അടുത്തതായി കാത്തിരിക്കുന്നത്. നാലു ടെസ്റ്റുകളായിരിക്കും ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണില്‍ കളിക്കുക. ഇവയിലൊന്ന് ഡേ-നൈറ്റ് ടെസ്റ്റുമായിരിക്കും.
അതിനു ശേഷം 2021ല്‍ ഇംഗ്ലണ്ടുമായി നാട്ടില്‍ അഞ്ചു ടെസ്റ്റുകളിലും ഇന്ത്യ കൊമ്പുകോര്‍ക്കും. ലോക ചാംപ്യന്‍ഷിപ്പില്‍ ഇനി ഇന്ത്യക്കു ശേഷിക്കുന്നത് ഈ രണ്ടു പരമ്പരകള്‍ മാത്രമാണ്. ഫൈനലില്‍ സ്ഥാനമുറപ്പിക്കണമെങ്കില്‍ ഇന്ത്യക്കു ഈ പമ്പരകളില്‍ മികച്ച പ്രകടനം നടത്തിയേ തീരൂ.

ഇന്ത്യയുടെ വീക്ക്‌നെസ്

സീമും സ്വിങുമുള്ള പന്തുകളെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ വീക്ക്‌നെസ് ശരിക്കും മുതലെടുത്താണ് ടെസ്റ്റ് പരമ്പര ന്യൂസിലാന്‍ഡ് തൂത്തുവാരിയത്. ട്രെന്റ് ബോള്‍ട്ട്, ടിം സോത്തി എന്നിവര്‍ക്കൊപ്പം കന്നി പരമ്പര കളിച്ച കൈല്‍ ജാമിസണും തന്റെ റോള്‍ ഭംഗിയായി നിറവേറ്റി.
ബോള്‍ട്ടും സോത്തിയും സീമും സ്വിങും കൊണ്ടായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചത്. എന്നാല്‍ ജാമിസണും നീല്‍ വാഗ്നറും ഷോര്‍ട്ട് ബോളുകളിലൂടെ ബാറ്റ്‌സ്മാന്‍മാരുടെ നിലനില്‍പ്പ് അവതാളത്തിലാക്കി.

റാത്തോഡിന് പിടിപ്പതു പണി

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തോടെ ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോഡിനാണ് എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്. ബാറ്റ്‌സ്മാന്‍മാരെ തയ്യാറാക്കി നിര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ കൂടി വീഴ്ചയാണ് പര്യടനത്തിലെ മോശം പ്രകടനം ചൂണ്ടിക്കാണിക്കുന്നത്.
ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി എന്നിവരെ സഹായിക്കുകയാവും റാത്തോഡിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. കാരണം ഈ മൂന്നു പേര്‍ക്കും ഇനിയുള്ള എട്ടുമാസത്തോളം അന്താരാഷ്ട്ര മല്‍സരങ്ങളില്ല. ഓസീസിനെതിരായ അടുത്ത പരമ്പരയില്‍ മാത്രമേ ഇവര്‍ ഇനി ടീമിനൊപ്പമുണ്ടാവുകയുള്ളൂ.

ലക്ഷ്യവും പ്രതിരോധവും

വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ലക്ഷ്യബോധമില്ലാതെയാണ് ബാറ്റ് വീശിയതെന്നു വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അലക്ഷ്യമായ ഷോട്ടുകള്‍ കളിച്ചായിരുന്നു പുജാരയും വിഹാരിയുമെല്ലാം വിക്കറ്റ് വലിച്ചെറിഞ്ഞത്. അത്തരമൊരു സന്ദര്‍ഭത്തില്‍ ആവശ്യമുള്ള ഷോട്ട് സെലക്ഷനായിരുന്നില്ല ഇരുവരുടേതും. ലക്ഷ്യവും പ്രതിരോധവും തമ്മിലുള്ള അനുപാതം കൃത്യമാക്കുകയാണ് ഇനി ഇന്ത്യ ചെയ്യേണ്ടത്.
മോശം പന്തുകളില്‍ റണ്‍സ് നേടുകയെന്നത് പ്രധാനമാണ്. അതോടൊപ്പം മികച്ച പന്തുകള്‍ക്കു അര്‍ഹിച്ച പരിഗണന നല്‍കുകയും വേണം. ഓസീസിനെതിരായ അടുത്ത പരമ്പരയ്ക്കു മുമ്പ് ഇന്ത്യ ഗൗരവത്തോടെ ചിന്തിക്കേണ്ട കാര്യമാണിത്.

Story first published: Monday, March 2, 2020, 15:46 [IST]
Other articles published on Mar 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X