റെക്കോര്‍ഡുകളുടെ പെരുമഴ, രോഹിത് 171 നോട്ടൗട്ട്, ഓസീസിന് 310 വിജയലക്ഷ്യം!
പെര്‍ത്ത്: ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റിന് 309 റണ്‍സെടുത്തു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് സ്‌കോറാണിത്.
വെറും മൂന്നേ മൂന്ന് വിക്കറ്റുകളേ ഇന്ത്യയ്ക്ക് നഷ്ടമായുള്ളൂ. ഏകദിനത്തില്‍ 50 ഓവര്‍ പന്തെറിഞ്ഞ് ഓസ്‌ട്രേലിയ വീഴ്ത്തുന്ന ഏറ്റവും കുറവ് വിക്കറ്റുകളാണ് ഇത്. കഴിഞ്ഞില്ല, ഓസ്‌ട്രേലിയയില്‍ ഒരു സന്ദര്‍ശക ബാറ്റ്‌സ്മാന്‍ നേടുന്ന ഉയര്‍ന്ന സ്‌കോറാണ് രോഹിതിന്റെ 171. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഹൈലൈറ്റ്‌സ് ഇങ്ങനെ....

രോഹിതാണ് താരം
രോഹിത് ശര്‍മ - ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യയ്ക്ക് രോഹിത് കഴിഞ്ഞേ വേറെ കളിക്കാരുള്ളൂ. 163 പന്തില്‍ 13 ഫോറും 7 സിക്‌സും സഹിതം 171 റണ്‍സാണ് രോഹിത് അടിച്ചത്. സാക്ഷാല്‍ വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്.

ധവാന്‍ നിരാശപ്പെടുത്തി
22 പന്തില്‍ വെറും 9 റണ്‍സ് മാത്രമെടുത്ത ശിഖര്‍ ധവാന്‍ മാത്രമേ ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തിയുള്ളൂ. ധവാന്റെ മോശം തുടക്കത്തെ മറികടന്ന് കോലിയും രോഹിതും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ സ്‌കോര്‍ നല്‍കി.

കോലിക്ക് നിര്‍ഭാഗ്യം
91 റണ്‍സെടുത്ത കോലി കൂറ്റന്‍ അടിക്ക് ശ്രമിച്ച് പുറത്തായി. 9 റണ്‍സിന് സെഞ്ചുറി നഷ്ടം. രോഹിതിനൊപ്പം കോലി 207 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കി.

ധോണിക്ക് പ്രമോഷന്‍
സ്വയം പ്രമോഷന്‍ നല്‍കി നാലാം നമ്പറിലെത്തിയ ധോണി 13 പന്തില്‍ 18 റണ്‍സെടുത്തു. വെറും 3.5 ഓവറില്‍ ധോണിയും രോഹിതും കൂടി ചേര്‍ത്തത് 43 റണ്‍സ്.

ജഡേജയും അടിച്ചു
നേരിട്ട ആദ്യ പന്തില്‍ ഫോറടിച്ച് തുടങ്ങിയ ജഡേജ 5 പന്തില്‍ 10 റണ്‍സടിച്ചു. രോഹിതും ജഡേജയും കൂടി 9 പന്തില്‍ 23 റണ്‍സ് ചേര്‍ത്തു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications