
ഉള്‍വിളി
മറ്റാര് വിചാരിച്ചാലും കാര്യമില്ല. നിങ്ങള്‍ക്ക് അത് കഴിയും എന്ന് തോന്നേണ്ടത് നിങ്ങളുടെ ഉള്ളില്‍ത്തന്നെയാണ്. അവനവന്റെ കഴിവിലുള്ള ആത്മവിശ്വാസം പുറത്തെടുക്കുക. ചിലപ്പോഴൊക്കെ കളിയ ജീവിതത്തിലും വലുതായി കാണുക.

ശ്രമിക്കുക, വീണ്ടും വീണ്ടും
കഠിനാധ്വാനത്തെക്കാള്‍ വലിയ വഴിയില്ല. പരാജയവും ഒരു പാഠം തന്നെയാണ്. അടുത്ത തവണ എങ്ങനെ ചെയ്യരുത് എന്നതിനുള്ള പാഠം. ഫോമൗട്ടായ കാലങ്ങളില്‍ മറ്റ് സമയത്തെക്കാള്‍ ഇരട്ടി സമയം ചെലവഴിക്കുമായിരുന്നത്രെ സച്ചിന്‍ നെറ്റ്‌സില്‍.

ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുക
എത്രയടിക്കണം. എത്ര നേരം ക്രീസില്‍ നില്‍ക്കണം. കളിക്കാന്‍ പോകുന്നതിന് മുമ്പേ കളിയെ ഒന്ന് നിര്‍വചിച്ച് നോക്കുക. മാനേജ്‌മെന്റ് തിയറിയിലെ പ്രധാനപ്പെട്ട ഒന്നാണ് സെറ്റ് യുവര്‍ ഗോള്‍ ഫസ്റ്റ്.

ഫോക്കസ് കൈവിടാതിരിക്കുക
പറയുന്നതിനെക്കാള്‍ ഏറെ കടുപ്പമാണ് ഇക്കാര്യം. സച്ചിന്റെ ശ്രദ്ധ തിരിക്കാനായി ബൗളര്‍മാര്‍ എന്തൊക്കെ പറഞ്ഞിരിക്കുന്നു. ഫീല്‍ഡര്‍മാര്‍ എന്തൊക്കെ വിക്രിയകള്‍ കാട്ടിയിരിക്കുന്നു. എന്നാല്‍ സച്ചിനുണ്ടോ കുലുക്കം. സച്ചിന്റെ മറുപടി, അത് ബാറ്റ് കൊണ്ടാണ്.

ബി പോസിറ്റീവ്
പോസിറ്റീവ് ആയിരിക്കുക എന്നത് ഒരു കഴിവാണ്. ഫോമൗട്ടാണെങ്കിലും ശരീരഭാഷയെങ്കിലും പോസിറ്റീവായി സൂക്ഷിക്കാന്‍ പറ്റണം. എല്ലാം കളഞ്ഞുപോയി എന്ന വിചാരം മുംബൈ ഇന്ത്യന്‍സിന്റെ ഓരോ കളിക്കാരനിലും എഴുതിവെച്ചിട്ടുണ്ട്. ഇത് മാറണം.

ചുമ്മാ കളിച്ചിട്ട് പോകുക
ഇത് കളിയാണ്. മൂന്നോ നാലോ മണിക്കൂറ് കൊണ്ട് കഴിഞ്ഞു. അത് നല്ല പോലെ കളിച്ചിട്ട് പോകാന്‍ ശ്രമിക്കുക. തമാശ നിമിഷങ്ങള്‍ നന്നായി ആസ്വദിക്കുക.

കളിയുണ്ടെങ്കിലേ നമ്മളുളളൂ
കളി വെറും കളിയാണ്. പക്ഷേ കളിയുണ്ടെങ്കിലേ നമ്മളുള്ളൂ എന്ന് തിരിച്ചറിയുക. പേര് കൊണ്ട് മാത്രം ഇവിടെ നിലനില്‍ക്കാന്‍ പ്രയാസമാണ്. കളിച്ച് തന്നെ കാണിക്കണം.

വിനയം, ലളിതം, സുന്ദരം
കളിയെക്കാള്‍ വളര്‍ന്നാലും താനാണ് എല്ലാം എന്ന വിചാരം പാടില്ല. അങ്ങനെ ചിന്തിക്കുന്ന കളിക്കാരുടെ ശരീരഭാഷ വേഗം മനസിലാകും. വീണ്ടും വീണ്ടും പഠിക്കാനുള്ള മനസാണ് ക്രിക്കറ്റില്‍ വേണ്ടത്.

ആത്മവിശ്വാസം
ലോകം തന്നെ കീഴ്‌മേല്‍ മറിഞ്ഞോട്ടെ, അവനവനിലുള്ള ആത്മവിശ്വാസം. അത് മാത്രം മതി മുന്നോട്ട് പോകാന്‍. അത് കൊണ്ട് ടീമെന്ന നിലയില്‍ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് മുംബൈ ഇന്ത്യന്‍സ് എത്രയും വേഗം ചെയ്യേണ്ടത്.

അര്‍ജുന്‍ ടിപ്‌സ്
ഫോമൗട്ട് മറിക്കാനായി മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ സച്ചിന് പറഞ്ഞുകൊടുത്ത ഒരു ടിപ്പുണ്ട്. കളിയുടെ തുടക്കത്തില്‍ തന്നെ ഒന്നോ രണ്ടോ അറ്റാക്കിംഗ് ഷോട്ട് കളിക്കുക എന്നതാണത്. കോറി ആന്‍ഡേഴ്‌സനും മൈക് ഹസിക്കും പൊള്ളാര്‍ഡിനും പരീക്ഷിക്കാവുന്നതാണ് ഈ ജൂനിയര്‍ തെണ്ടുല്‍ക്ക് ടിപ്പ്.


Click it and Unblock the Notifications











