Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സേവാഗ് 38... ഇന്ത്യന്‍ ക്രിക്കറ്റിന് എന്തായിരുന്നു സേവാഗ്.. ചില വീരു സ്‌പെഷല്‍ കാര്യങ്ങള്‍!

കിംഗ് ഓഫ് എന്റര്‍ടൈന്‍മെന്റ് - കളിക്കളത്തിലായാലും പുറത്തായാലും സേവാഗിന് നൂറില്‍ നൂറ് ശതമാനവും ചേരുന്ന പേരാണിത്. സുല്‍ത്താന്‍ ഓഫ് മുള്‍ത്താന്‍, നവാബ് ഓഫ് നജഫ്ഗഡ് എന്നിങ്ങനെയുള്ള പേരുകള്‍ സേവാഗിന് വേറെയുമുണ്ട്. പാവങ്ങളുടെ സച്ചിനെന്നും സച്ചിന്‍ ജൂനിയറെന്നും വിളിക്കുന്നവരുണ്ട്.

Read Also: ഒരുപാട് ക്രിക്കറ്റ്, ഒരേയൊരു സേവാഗ്; വീരു എന്ന സച്ചിന്‍ രണ്ടാമന്‍

എന്നാല്‍ എന്താണ് സേവാഗിന്റെ പ്രത്യേകത. മറ്റൊരു ബാറ്റ്‌സ്മാനെയും സ്‌നേഹിക്കാത്തത് പോലെ ആരാധകര്‍ സേവാഗിനെ സ്‌നേഹിക്കാനും ഇഷ്ടപ്പെടാനും കാരണം എന്താണ്. അടിച്ച റണ്‍സുകള്‍ മാത്രമല്ല, അതടിച്ച രീതിയും സേവാഗിന്റെ പെരുമാറ്റരീതിയും എല്ലാം ആരും ഇഷ്ടപ്പെട്ടുപോകുന്നതാണ്. കാണൂ ചില വീരു സ്‌പെഷല്‍ കാര്യങ്ങള്‍!

വീരു, സേവാഗ്, വീരേന്ദര്‍ സേവാഗ്

വീരു, സേവാഗ്, വീരേന്ദര്‍ സേവാഗ്

ദില്ലിയിലെ നജഫ്ഗഡ് സ്വദേശിയാണ് സേവാഗ്. സച്ചിനെ അനുസ്മരിപ്പിക്കുന്ന ഷോട്ടുകളിലൂടെയാണ് വീരേന്ദര്‍ സവാഗ് ആരാധകരുടെ മനസില്‍ ഇടം പിടിച്ചത്. സേവാഗ് എന്നും വീരു എന്നും ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നു. ലോകം കണ്ട ഏറ്റവും വിനാശകാരിയായ ഓപ്പണര്‍മാരില്‍ ഒരാളായി എണ്ണപ്പെടുന്നു. സേവാഗിന്റെ ചില സ്‌പെഷലുകള്‍ ഇതൊക്കെയാണ്.

ഒരേയൊരു ഇന്ത്യക്കാരന്‍

ഒരേയൊരു ഇന്ത്യക്കാരന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി അടിച്ചിട്ടുള്ള ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് സേവാഗ്. ഒന്നല്ല രണ്ട് വട്ടം സേവാഗ് ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുണ്ട്. ഇതില്‍ ഒരു തവണ സിക്‌സറടിച്ചാണ് സേവാഗ് 300 ലെത്തിയത്. ഇതും ഒരു ലോകറെക്കോര്‍ഡാണ്.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ വലിയ താരമാണെങ്കിലും സേവാഗിന്റെ ക്യാപ്റ്റന്‍സി ശരാശരി മാത്രമായിരുന്നു. എന്നാല്‍ ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സേവാഗിന്റെ പേരിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ 219 റണ്‍സ്.

ഫാസ്റ്റസ്റ്റ് ഇന്ത്യന്‍

ഫാസ്റ്റസ്റ്റ് ഇന്ത്യന്‍

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി തികച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സേവാഗിന്റെ പേരിലാണ്. വെറും 60 പന്തില്‍. ഏകദിനത്തിലും ടെസ്റ്റിലും ചില അതിവേഗ സെഞ്ചുറികള്‍ വേറെയും സേവാഗിന്റെ പേരിലുണ്ട്.

ഫാസ്റ്റസ്റ്റ് ട്രിപ്പിള്‍

ഫാസ്റ്റസ്റ്റ് ട്രിപ്പിള്‍

ഏറ്റവും വേഗത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി എന്ന ലോക റെക്കോര്‍ഡ് സേവാഗിന്റെ പേരില്‍ തന്നെ. വെറും 278 പന്തില്‍. 100ന് മേലെ സ്‌ട്രൈക്ക് റേറ്റുമായി 300 കടന്നിട്ടുള്ള ഏക ബാറ്റ്‌സ്മാനും വീരു മാത്രമാണ്.

റെക്കോര്‍ഡ് കൂട്ടുകെട്ട്

റെക്കോര്‍ഡ് കൂട്ടുകെട്ട്

ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പിലും സേവാഗ് പങ്കാളിയാണ്. സ്‌കോര്‍ 410 റണ്‍സ്. സേവാഗിനൊപ്പം ഈ റെക്കോര്‍ഡ് ഇന്നിംഗ്‌സ് കളിച്ച സഹ ഓപ്പണര്‍ ആരെന്നറിയാമോ - സാക്ഷാല്‍ രാഹുല്‍ ദ്രാവിഡ്.

Story first published: Thursday, October 20, 2016, 14:36 [IST]
Other articles published on Oct 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+